കോപത്തോടെ അവൾ അടുത്ത് നിന്ന മന്ദാകിനിയോട് ഉള്ളിൽ പോയി എന്തോ കൊണ്ട് വരാൻ കാതിൽ പറഞ്ഞു.
മന്ദാകിനി അത് കേട്ട് ഉള്ളിൽ പോയി അമ്രപാലി പറഞ്ഞത് കൊണ്ട് വന്നു കൊടുത്തു.
അമ്രപാലിയുടെ ചെരുപ്പ്.
അവളതു കൈയിൽ മുറുകെ പിടിച്ചു
“നിന്റെ തള്ളയെ പോയി പിടിച്ചുകിടത്തെടാ നായെ” എന്നുറക്കെയലറി
എല്ലാവരും നോക്കിനിൽക്കെ മാനവേന്ദ്രവർമ്മന്റെ രക്തം പുരണ്ട കരണം നോക്കി ആഞ്ഞടിച്ചു, മുഖത്തേക്ക് കാർക്കിച്ചു തുപ്പി.
അയാൾ അപമാനഭാരത്തോടെ മുഖം ഇടത്തേക്ക് തിരിച്ചു.
“നായെ,,,ഇനി മേലാൽ എന്റെ മുന്നിൽ കണ്ടുപോകരുത് , കണ്ടാൽ ഇത് തന്നെ ചെയ്യും ഞാൻ ”
വീണ്ടും അയാളുടെ മുഖത്ത് ചെരുപ്പ് കൊണ്ടടിച്ച് അയാളുടെ മുഖത്തവൾ കാറിത്തുപ്പി.
ദേഷ്യം കടിച്ചമർത്തി അയാൾ കൈ കൊണ്ട് ആ തുപ്പൽ തുടച്ചു.
അമ്രപാലി അവൾ വഴിമാറികൊടുത്തു.
കോപം കൊണ്ടയാൾ വിറച്ചുവെങ്കിലും പഞ്ചാപകേശനും മുത്യാരമ്മയും അയാളെ പിടിച്ചു മുന്നോട്ട് നടന്നു.
മാനവേന്ദ്രവർമ്മൻ ഒന്ന് നിന്ന് തിരിഞ്ഞു.
“എടീ,,,,,,” മാനവേന്ദ്രവർമ്മൻ ഉറക്കെ വിളിച്ചു.
അമ്രപാലി തിരിഞ്ഞു നോക്കി
“നീ അനുഭവിക്കാൻ പോകുന്നേയുള്ളൂ ,,
പാമ്പിനെയാ നീ നോവിച്ചു വിട്ടതെന്ന് ഓർത്തോ,,
എണ്ണിയെണ്ണി പകരം വീട്ടും ഞാൻ,,
കരുതിയിരുന്നോ നീ ,,
നിന്നെ വെറുതെ വിടില്ല ഞാൻ ,,
ഈ അപമാനത്തിനോക്കെ ഞാൻ പകരം ചോദിക്കും
നരകിപ്പിക്കും നിന്നെ ഞാൻ,
ഇവിടത്തെ തെരുവിലൂടെ അണചക്രത്തിനു കാലകത്തിക്കൊടുക്കുന്ന തെരുകൂത്തിച്ചിയാക്കി മാറ്റുമെടി മാറ്റുമെടി നിന്നെ,,
ഈ മാധവപുരം മാനവേന്ദ്രവർമ്മന് ഒരു വാക്കേയുള്ളൂ”
അയാൾ കോപത്താൽ ജ്വലിച്ചു അവൾക്കു നേരെ വിരൽചൂണ്ടി പറഞ്ഞു.
പുച്ഛത്തോടെ അവളൊന്നു ചിരിച്ചു
“ഇറങ്ങിപൊടോ താൻ,,,കാമംമൂത്ത പന്നകെളവാ,,” എല്ലാവരും കേൾക്കെ അവൾ ഉച്ചത്തിൽ പറഞ്ഞു.
അപമാനഭാരത്തോടെ അതിനുമപ്പുറം അവളെ കൊല്ലാനുള്ളയത്രയും കോപത്തോടെ അയാൾ പടികളിറങ്ങി.
Superr???
❤️❤️❤️❤️❤️❤️❤️
Uff ?♥️