അപരാജിതൻ -46 5341

കാൽചുവട്ടിൽ താൻ വരച്ച യുവാവിന്റെ ചിത്രവും , അതിൽ ചവിട്ടി തെന്നിയാണ് അയാൾ വീണത് എന്നവൾക്ക് മനസ്സിലായി.

അയാളുടെ ചെന്നിയിൽ നിന്നും രക്തം ഒഴുകുകയായിരുന്നു.

മാനവേന്ദ്രവർമ്മൻ വീഴ്ചയിൽ അലമാരയിലിടിച്ചപ്പോൾ ,യുവാവിനെ കൊല്ലാൻ താൻ കരുതി വെച്ച മൂർച്ചയേറിയ കഠാരി, അലമാരയുടെ മുകളിൽ നിന്നും താഴെ വീണയാളുടെ ചെന്നിയിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരിക്കുന്നു.

മാനവേന്ദ്രവർമ്മൻ  കഷ്ടപ്പെട്ട് തപ്പിതടഞ്ഞു എഴുന്നേറ്റിരുന്നു

ചോരയൊഴുകുന്ന ചെന്നിയിൽ മുറുകെകൈ പിടിച്ചു.

അവൾ വേഗം വസ്ത്രം ധരിച്ചു വാതിൽ തുറന്നു.

@@@@

അമ്പരപ്പോടെ മുത്യാരമ്മ അവളെ നോക്കി.

“ചതിക്കായിരുന്നല്ലേ തള്ളെ ” എന്നലറി അവൾ അവരെ തല്ലാൻ കൈയുയർത്തി.

“അയ്യോ” എന്ന് വിളിച്ചവർ കവിളത്തു കൈ മൂടി.

“അമ്മയുടെ പ്രായമുണ്ടായിപ്പോയി,,പിഴച്ചവളേ,,,മാറെടി ” അമ്രപാലി അവരെ വലത്തേക്ക് തള്ളി മാറ്റി.

അവളെ കണ്ടപാടെ “അമിയേച്ചി ” എന്നുറക്കെ ചാരുലത നിലവിളിച്ചു കരഞ്ഞു.

ക്ഷീണിതയായ അമ്രപാലി , ഭിത്തിയിൽ ചാരി വയർ പൊത്തി പിടിച്ചു കരയുന്ന ചാരുവിന്റെ അടുത്തേക്ക്ചെന്നു.

അവളെ കണ്ട് ചാരുലത പൊട്ടിക്കരഞ്ഞു.

“ഒന്നൂല്ല മോളെ എനിക്കൊന്നൂല്ല ” അമ്രപാലി അവളെ കെട്ടിപിടിച്ചു.

തളർച്ചയോടെ അമ്രപാലി നിർത്താതെ ശ്വാസമെടുത്തു.

അവൾ ഉള്ളിലെ ബലാൽക്കാരത്തിന്റെ പ്രതിരോധത്തിൽ അണച്ച്പോയിരുന്നു.

 

അന്നേരം

“പൊന്നുടയതേ “എന്ന് വിളിച്ചു പഞ്ചാപകേശൻ ഉള്ളിലേക്ക് ഓടിചെന്നു.

ചോരയൊലിച്ചു നിൽക്കുന്ന മാനവേന്ദ്രവർമ്മനെ എഴുന്നേൽപ്പിച്ചു.

മാനവേന്ദ്രവർമ്മന്റെ ഉത്തരീയം കീറി നെറ്റിയിൽ പൊത്തിപിടിച്ചു.

“തമ്പുരാനേ ” എന്ന വിളിയോടെ മുത്യാരമ്മയും ഉള്ളിലേക്ക് കയറി.

അവർ രണ്ടുപേരും മാനവേന്ദ്രവർമ്മനെ പിടിച്ചു പുറത്തേക്ക് നടത്തി.

പഞ്ചാപകേശൻ എടുത്തു കൊടുത്ത ഊന്നുവടിയിൽ ഊന്നി അയാൾ മെല്ലെ നടന്നു

മുന്നിൽ അമ്രപാലി വന്നു നിന്നു.

“അമി, മാറ് ,,തമ്പുരാന്റെ മുറിവ് വെച്ചുകെട്ടട്ടെ”

മുത്യാരമ്മ അഭ്യർത്ഥന സ്വരത്തിൽ അവളോട് പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.