അപരാജിതൻ -46 5513

അകത്ത്

മെത്തയിൽ അമ്രപാലിയെ മലർത്തി കിടത്തി മാനവേന്ദ്രവർമ്മൻ അതിവേഗം അവലൂടെ അരയിൽ കയറിയിരുന്ന് അവളുടെ മാറിൽ അമർത്തി ഞെരിച്ചു കൊടും നോവ് അവൾക്കു നൽകി അവളുടെ കഴുത്തിൽ അമർത്തിപിടിച്ചു.

ശ്വാസം എടുക്കാനാകാതെ അമ്രപാലി കഴുത്തു ഇടം വലം തിരിച്ചു. കൈകൾ മെത്തയിൽ അങ്ങിങ്ങായി പരതി.

അന്നേരമാണ്

അവളുടെ കൈ എന്തിലോ തടഞ്ഞത്.

അവൾ തലയിണയുടെ അടുത്തു വെച്ചിരുന്ന കട്ടിപുറംചട്ടയുള്ള  ചെയ്ത ശിവസംഹിത..

മനസ്സിൽ ശങ്കരനെ വിചാരിച്ചു കിട്ടിയ ബലത്തിൽ അവൾ കൈയുയർത്തി ആ പുസ്തകം കൊണ്ടു അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.

കട്ടിപുറംചട്ട ആയതിനാൽ പുസ്തകത്തിന്റെ തുമ്പ് അയാളുടെ കണ്കോണില് കൊണ്ട് വേദന കൊണ്ടു അയാൾ അലറി.

അയാളുടെ ശ്രദ്ധപോയ ആ തക്കത്തിൽ അവൾ രണ്ടു കയ്യും ബലത്തിൽ അയാളുടെ നെഞ്ചിൽ അമർത്തി തള്ളി.

തള്ളലിന്റെ ബലത്തിൽ അയാൾ ഇരിക്കകുത്താലേ പിന്നിലേക്ക് മറിഞ്ഞു മെത്തയിൽ നിന്നും നിലത്തേക്ക് വീണു.

@@@@

അതെ നിമിഷം

അവൾ കട്ടിലിലിൽ നിന്നും എഴുന്നേറ്റു നിലത്തേക്കിറങ്ങി.

അതെ സമയം തന്നെ നിലത്തു നിന്നും മാനവേന്ദ്രവർമ്മനും എഴുന്നേറ്റു.

അവൾ രക്ഷപ്പെടാൻ വാതിലിനടുത്തേക്ക് ഓടിയ സമയം അയാളും അവൾക്കു പുറകെ വേഗത്തിൽ കാലടികൾ വെച്ചു.

മൂന്നടി വെച്ചപ്പോൾ തന്നെ തെന്നി അയാൾ പിന്നിലേക്ക് ഇരിക്കകുത്താലേ പുറമിടിച്ചു വീണു.

വീണപാടേ അയാളുടെ ചുമൽ അലമാരയിൽ ഇടിച്ചു.

വീഴ്ചയുടെ ആയത്തിൽ അലമാര ഒന്ന് കുലുങ്ങി.

അമ്രപാലി വേഗം വാതിൽ തുറക്കാൻ ഓടാമ്പൽ നീക്കി.

@@@@

“”ആ,,,,,,,,,”” എന്നയാളുടെ അലർച്ച ആ  മുറിയാകെ പ്രകമ്പനം കൊള്ളിച്ചു.അമ്രപാലി തിരിഞ്ഞു നോക്കി.

ശിരോഭാഗം ചോരയിൽ കുളിച്ച് അലമാരയോട് ചേർന്നു മാനവേന്ദ്രൻ വീണുകിടക്കുന്നു

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.