അപരാജിതൻ -46 5513

അപരാജിതൻ -46

മാളികയിൽ

ചാരു അതിവേഗമോടി അമ്രപാലിയുടെ മുറിയ്ക്ക് പുറത്തുവന്നു വാതിലിൽ മുട്ടി.

“അമിയേച്ചി…അമിയേച്ചി,,കതക് തുറക്കമിയേച്ചി”

പലവട്ടം മുട്ടുന്നത് കേട്ട് ഉള്ളിലുണ്ടായിരുന്ന മന്ദാകിനി വന്നു വാതിൽ തുറന്നു.

ചാരു മന്ദാകിനിയെ തള്ളി മാറ്റി ഉള്ളിലേക്കു കയറി.

അമ്രപാലി ഭിത്തിയിൽ ചാരി മെത്തയിൽ ഇരിക്കുകയായിരുന്നു.

സുഹാസിനി അവളുടെ കാൽപാദങ്ങളിൽ വിരലമർത്തി തടവുകയുമായിരുന്നു,

അവൾ ,ചാരുവിനെ നോക്കി.

“എന്താടി?”

“അമിയേച്ചി ,,,താഴെ,,,”അവൾക്ക് കണ്ഠത്തിൽ നിന്നും വാക്കുകൾ വരാൻ പ്രയാസമനുഭവപ്പെട്ടു.

ചാരു അണപ്പൊടെ അടുത്തുള്ള മേശയിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു.

“എന്താ പെണ്ണെ, എന്താ നിനക്ക് പറ്റിയെ?”

സുഹാസിനീ ചാരുലതയുടെ വ്യഗ്രത കണ്ടന്വേഷിച്ചു.

“എവിടെ ,,ആ ചിത്രമെവിടെ ?” ചാരു അവിടെ നിലത്തു ചിത്രം നോക്കി.

“ഓ ,,അതാ അവിടെ കിടക്കുന്നു” മന്ദാകിനി , അമ്രപാലിയുടെ പാദുകങ്ങൾ കൂട്ടിയിട്ട മൂലയിലേക്ക് കൈചൂണ്ടികാണിച്ചു.

ചാരുലത വേഗമോടി ചെന്ന് കഠാരമുന തറഞ്ഞു തുളകൾ വീണ ആ ചിത്രമെടുത്തു.

അരയിൽ കുത്തിയ തന്റെ ചേലത്തുമ്പു കൊണ്ടത് തുടച്ച് അതിലേക്ക് വീണ്ടും നോക്കി വ്യക്തത വരുത്തി.

“പെണ്ണെ , എന്താ ഈ കാണിക്കുന്നേ , നിനക്ക് വല്ല ഭ്രാന്തും പിടിച്ചോ? ആമി ചോദിച്ചു.

“ഈ ഏട്ടനെ ഞാൻ കണ്ടമിയേച്ചി,,,താഴെ ഞാൻ കണ്ടു, സത്യമായും കണ്ടു അമിയേച്ചി” ”

അവിശ്വസനീയതയോടെ തന്നെ ചാരുലത പറഞ്ഞു.

ചാരുവിന്റെ വാക്കുകൾ കേട്ടപ്പോൾ എല്ലാവരും നിശബ്ദരായി മുഖത്തോട് മുഖം നോക്കി.

ഉടനെ ഒരു പൊട്ടിച്ചിരിയുയർന്നു.

മുറിയിൽ ആ ചിരി നല്ലപോലെ പ്രതിധ്വനിച്ചു.

തന്നെ പരിഹസിച്ച് ചിരിക്കുന്ന അമ്രപാലിയെ കണ്ടപ്പോൾ ചാരുവിനൽപ്പം വിഷമം വന്നു.

“ചിരിക്കല്ലേ,,,അമിയേച്ചി,,ഞാൻ സത്യമാ പറഞ്ഞത് , എന്നെയൊന്ന് വിശ്വസിക്ക്,,താഴെ വിറകുമായി ഞാൻ കയറും വഴി ഈ ഏട്ടൻ എന്നെ തട്ടി, തട്ടിയപ്പോൾ എന്റെ കൈകളിൽ നിന്നും വീണുപോയ വിറകുകളൊക്കെ എനിക്കെടുത്തു തന്ന് വേഗമോടിപ്പോയി”

ചാരു നടന്നതെല്ലാം വിവരിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.