അപരാജിതൻ -41 5514

ലക്ഷ്മിയമ്മയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെയായിരുന്നു.

അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ

“അപ്പൂ,,,,,” എന്നവർ വിളിച്ചു.

“ഒന്നൂല്ലാ ലക്ഷ്മിയമ്മെ ,,അപ്പു ഇവിടെയുണ്ട്,,,,” അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

ലക്ഷ്മിയുടെ കണ്ണുകൾ അപ്പുവിനെ മുഖത്ത് തന്നെയായിരുന്നു.

“ഞൊടിയിടയിൽ അവരുടെ കണ്ണുകളിൽ ഒരു മഹാത്ഭുതം കാണുന്ന പോലെയൊരു തിളക്കമുണ്ടായി.

കരിഞ്ഞ മുഖത്തെ പേശികൾ ആ വിസ്മയത്തിനൊത്തു വലിഞ്ഞു

അവരുടെ ചുണ്ടുകൾ അകന്നു മന്ദഹാസം വിടർന്നു.

മുഖത്താകെയാനന്ദം

അപ്പുവിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവർ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി.

“ശങ്കരാ,,,,,,,,,,,,,,,,” അവരുടെ കണ്ണുകൾ ആനന്ദാശ്രുക്കൾ പൊഴിച്ചു.

“ശങ്കരാ,,,,,,,,,,,,,,,,,,” അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവർ വീണ്ടും വിളിച്ചു.

അവർ ശക്തിയിൽ ശ്വാസമെടുത്തു നിശ്വസിച്ചു.

മുഖത്ത് പ്രകടമായ മഹാവിസ്‌മയത്തെ ഒരു മാത്ര നിലനിർത്തി ചലമൊഴുകുന്ന അവരുടെ കൈകൾ നിശ്ചലമായി.

‘അമ്മ തന്നെ വിട്ടു പോയി എന്നറിഞ്ഞ അപ്പു അലറി നിലവിളിച്ചു.

ഉറക്കത്തിൽ അപ്പു നിറഞ്ഞ കണ്ണുകളൊടെ ഉണർന്നു.

തലയിണയിൽ മുഖം അമർത്തി നിർത്താതെ കരഞ്ഞു.

മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും അവന്റെ മനസിലേക്ക് സ്വപ്നമായി മാറുന്നു.

അവൻ കയറു കട്ടിലിൽ നിന്നും എഴുന്നേറ്റു

സമയം നോക്കി

പുലർച്ചെ മൂന്നര മണി

അവൻ വാതിൽ തുറന്നു തിണ്ണയിൽ ഇരുന്നു ഭിത്തിയിലേക്ക് ചാരി.

@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.