അപരാജിതൻ -41 5341

ഗുരുനാഥന്റെ എഴുത്ത് കിട്ടിയ അന്ന് വൈകുന്നേരം ഗുതുരനാഥൻ സമാധിയായ വിവരം അറിയിച്ചു കൊണ്ട് ഭദ്രമ്മയ്ക്ക്  കമ്പിസന്ദേശം ലഭിക്കുകയുണ്ടായി. അതിനാൽ പിന്നെ ഭദ്രമ്മയ്ക്ക് കൂടുതലായി ഒന്നും അറിയാനും സാധ്യമായില്ല എന്നതായിരുന്നു യാഥാർഥ്യം.

“എന്റെ ലക്ഷ്മി സ്വയം ഇല്ലാതെയായത് അപ്പൂനെ എത്തേണ്ടയിടത്ത് എത്തിക്കാനാണോ സായിനാഥാ” ആശങ്കയോടെ ഭദ്രമ്മ ടേബിളിൽ വെച്ചിരിക്കുന്ന സായി വിഗ്രഹത്തിൽ നോക്കി ചോദിച്ചു.

“കുഞ്ഞുനാൾ മുതലെ അപ്പൂപ്പാ എന്ന് വിളിച്ചു നടന്ന എന്റെ അപ്പൂനെ ഒരാപത്തും കൂടാതെ കാത്തോളണേ സായിനാഥാ”

നിറകണ്ണുകളോടെ അവർ കൈകൾ കൂപ്പി പ്രാർത്ഥിച്ചു കിടന്നു.

@@@@@@

=========================================

 

ആശുപത്രി ബെഡിൽ

തീപിടിച്ചു പൊള്ളിയടർന്ന ഒരു കൈ ഉയർന്നു പൊങ്ങി.

ശ്വാസം ശക്തിയിലേക്ക് ഉള്ളിലേക്ക് വലിക്കുന്ന സ്വരം ഉയർന്നു

“അപ്പൂ,,,,,,,”

ആ കരം മുറുകെപ്പിടിച്ചു കൊണ്ട് അപ്പു കരഞ്ഞുകൊണ്ട് പറഞ്ഞു.

“എന്തിനാ,,,ലക്ഷ്മിയമ്മേ ഇങ്ങനെയൊക്കെ ചെയ്തേ?”

ദേഹമാസകലം പൊള്ളി പുകയേറ്റ് കറുത്ത് കരിഞ്ഞ ലക്ഷ്മിയുടെ പൊള്ളിയടർന്ന മുഖത്തേക്ക് നോക്കിയപ്പോൾ അപ്പു ഹൃദയം നൊന്തു കരഞ്ഞു.

ലക്ഷ്മിയമ്മ ശക്തിയിൽ ശ്വാസം ഉള്ളിലേക്ക് എടുത്തു അപ്പുവിനെ നോക്കി

“അനുസരിക്കോ അപ്പൂ ,,,” അവർ ഏറെ ശ്രമപ്പെട്ട് അവനോട് പറഞ്ഞു

“എല്ലാം ഞാൻ അനുസരിക്കും,,ന്റെ ലക്ഷ്മിയമ്മ പറഞ്ഞതൊക്കെ ഞാൻ അനുസരിച്ചിട്ടല്ലേയുള്ളൂ,,,സത്യം ,,എന്റെ ലക്ഷ്മിയമ്മയാണ് സത്യം” ആ കൈകളിൽ മുറുകെപിടിച്ചവൻ സത്യം നൽകി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.