അപരാജിതൻ -41 5514

ഈശ്വരനോട് പ്രതിപത്തിയില്ലെങ്കിൽ കൂടിയും ശസ്ത്രത്തിലും ശാസ്ത്രത്തിലും വിശേഷജ്ഞാനം നേടുമവൻ.

ഗ്രഹയോഗങ്ങൾ അവനു ചക്രവർത്തി പദവി നൽകുന്നുണ്ട്, എങ്കിലും ദുരിതങ്ങൾ, ദുർഘടജീവിതം,  പ്രതിസന്ധികൾ, എണ്ണമില്ലാത്ത ശത്രുക്കൾ, ആപത്തുകൾ ഇവയെല്ലാം അവനു മുന്നിലുണ്ടാകും.

സാധുക്കളോടും അശരണരോടും കരുണയുള്ളവനായിരിക്കും അവൻ.

അധാർമ്മികരെ നിഷ്ക്കരുണം ഇല്ലായ്മ ചെയ്യും.

പൈശാചിക ശക്തികൾ അവനു ചുറ്റും പ്രതിബന്ധങ്ങൾ ആയി നിലകൊള്ളും.

ജീവിതയാത്രയിലെ കർമ്മം കൊണ്ട് അവൻ ചാതുർവർണ്ണ്യങ്ങളിലൂടെ സഞ്ചരിക്കും.

 ചിലർക്ക് അവനൊരു  ഈശ്വരനായി മാറും.

ഈ മണ്ണിൽ പിറന്നത് അവന്റെ നിയോഗമാണ്.

അത് ആദിപ്രകൃതിയുടെ ഇച്ഛയാണ്.

ജീവിതം മുന്നോട്ടു പോകുമ്പോൾ അവനിൽ പല മാറ്റങ്ങളും ഉരുത്തിരിയും.

അവനിൽ ചക്രവർത്തിയോഗം  ഉള്ള പോലെ മഹാസന്യാസയോഗവും കാണുന്നുണ്ട് ഒപ്പം  ഹ്രസ്വായുസ്സും. 

എന്ത് നിയോഗം പേറിയാണോ ഉദയം കൊണ്ടത് , അത് പൂർത്തിയാക്കാം ആക്കാതെയിരിക്കാം, ചിലപ്പോൾ നല്ല പ്രായത്തിൽ ആയുസ്സും അറ്റു പോകാം,

അതുമല്ല എങ്കിൽ ഒരു സിദ്ധസന്യാസി ആയിത്തീരാം അല്ലെങ്കിൽ ഒരു ചക്രവർത്തിയും ആയിത്തീർന്നേക്കാം .

ഒരു ജ്യോതിഷിക്കും അവന്റെ ഭാവി ഗണിച്ചു പറയാൻ സാധിക്കില്ല. അങ്ങനെയൊരു വിശേഷജന്മമാണ്.

ജന്മനിയോഗത്തിലേക്ക് പ്രവേശിക്കാനുള്ള നേരമാകുമ്പോൾ അതിലേക്ക് നയിക്കുവാനുള്ള കാരണങ്ങൾ അവന്റെ ജീവിതത്തിൽ സംഭവിക്കും.

അവന്റെ ജീവിതത്തിൽ ആരെ മറന്നാലും അവൻ മാതാവിനെ മറക്കില്ല, മാതാവിന് മാത്രമേ അവന്റെ ജന്മനിയോഗത്തിലേക്ക് പ്രവേശിപ്പിക്കുവാനുള്ള ഹേതുവാകാൻ സാധിക്കയുള്ളൂ.

അതിനാൽ തന്നെ,  എന്താണോ പ്രപഞ്ചശക്തികളുടെ തീരുമാനം അതിനെ മനസ്സ് കൊണ്ട് അംഗീകരിക്കുക.

ഇരുപത്തി ഒന്ന് വയസ്സ് മുതൽ അവന്റെ ജീവിതത്തിൽ അവനു നിരവധി ദുർഘടപ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വരും.

ഇരുപത്തിയേഴ് മുതൽ അവനു തന്റെ നിയോഗത്തിലേക്കുള്ള കാൽവെയ്പ്പുമാകും. അവന്റെ ജീവിതത്തിൽ എന്തും സംഭവിക്കാം ഒരു പക്ഷെ ചക്രവർത്തിപദം അല്ലെങ്കിൽ  മഹാസന്യാസിപദം അതുമല്ലെങ്കിൽ ആയുർദോഷം.

സംഭവിക്കാനുള്ളതിനെ ഇല്ലാതെയാക്കാൻ മനുഷ്യന് സാധിക്കില്ല.

മറ്റൊന്നും പറയാൻ മനസ്സ് അനുവദിക്കുന്നില്ല.

അവനെ കുറിച്ചു ഇനിയും പറയാനുണ്ട്.

എഴുത്തിലൂടെ വേണ്ട, നേരിൽ കാണുമ്പോ ഉറപ്പായും പറഞ്ഞു തരാം.

സർവ്വലോകർക്കും നന്മ വരണമെന്ന പ്രാർത്ഥനയോടെ നിർത്തുന്നു

സ്നേഹപൂർവ്വം

ഗുരു ശിവാനന്ദ സായിദാസ്

_______________________________

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.