അപരാജിതൻ -41 5341

അത് കേട്ടപ്പോൾ ഹരിതയ്ക്ക് ഉത്കണ്ഠയായി.

“എന്താ അമ്മേ,?” ഭയത്തോടെ ഹരിത ചോദിച്ചു.

അവർ അല്പം നേരം നിശബ്ദയായി തന്നെയിരുന്നു.

“ഒന്നുമില്ല മോളെ ,,എല്ലാം എന്നിൽ തന്നെയിരിക്കട്ടെ,,മോള് പോയി കിടന്നോളൂ”

മനസ്സില്ലാമനസ്സോടെ ഹരിത എഴുന്നേറ്റു.

അവിടെ നിന്നും വാതിൽ ചാരിയിറങ്ങി.

ഭദ്രമ്മ , താൻ കിടക്കുന്ന മേത്തയ്ക്ക് അടിയിൽ നിന്നും ഒരു പഴയ ഇൻലൻഡ് ലെറ്റർ എടുത്തു

1978 കാലഘട്ടത്തിലെ തീയതിയിൽ ഉള്ള ഒരു കത്ത്.

അവർ തന്റെ കട്ടികണ്ണട വെച്ച്  അവസാന പേജിനു ചുവട്ടിലെ പേര് നോക്കി.

‘ശിവാനന്ദ സായിദാസ്’

ഭദ്രമ്മയ്ക്ക് ദീക്ഷ നൽകിയ പിതൃതുല്യനായ ഗുരുനാഥൻ.

അവർ ആ എഴുത്തിലൂടെ കണ്ണുകൾ പായിച്ചു.

 

“അരുമയായ സുഭദ്ര മകൾക്ക്,,,

സായീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

മകൾ പോറ്റി വളർത്തിയ ലക്ഷ്മിമകൾക്ക് , അഞ്ചു മക്കളുടെ വിയോഗശേഷം ഒരു  ഉണ്ണി പിറന്ന വിവരം അറിയിച്ചുള്ള എഴുത്ത് കിട്ടുകയുണ്ടായി.ഏറെ സന്തോഷം,,,

എങ്കിലും മനസ്സിൽ സായീശ്വരൻ അനുഭവിപ്പിച്ചു തന്ന ചില സുപ്രധാന വിവരങ്ങൾ പറയാതെ വയ്യ എന്നത് കൊണ്ട് മാത്രമാണ് ഈ ഒരു എഴുത്ത് എഴുതേണ്ടതായി വന്നത്. എല്ലാം സുഭദ്ര മകളുടെ മനസ്സിൽ തന്നെ സൂക്ഷിക്കുക.

 

പിറന്ന കാലവും ഗ്രഹങ്ങളുടെ സ്ഥാനങ്ങളും മാത്രമല്ല അതിനുമപ്പുറമുള്ള പ്രപഞ്ച നിഗൂഢ ശക്തികളും ആ ഉണ്ണിയുടെ  പിറവിയിലും വളർച്ചയിലും  സ്വഭാവത്തിലും ഒരുപാട് ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ചണ്ടാളത്വം നിറഞ്ഞൊരു  ചാർവ്വാക ജന്മമാണ് അവനുള്ളത്‌.

ഈശ്വരനോട് യാതൊരുവിധ തല്പരതയുമില്ലാതെയുള്ള സ്വഭാവമാണ് അവനുണ്ടാകുക.

ജന്മചക്രങ്ങളിലൂടെ ആവിർഭവിച്ച സ്വഭാവമാണ്.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.