അപരാജിതൻ -41 5514

സായി ഗ്രാമത്തിൽ

അർദ്ധരാത്രി

ഉപവാസം അനുഷ്ഠിച്ചിരുന്ന ഭദ്രമ്മ,   ബാബയുടെ മന്ദിരത്തിനുള്ളിൽ അണഞ്ഞ ധൂനിയ്ക്ക് പിന്നിലായി ഇരുന്നു രുദ്രാക്ഷ മണികളെണ്ണി നാമം ജപിക്കുകയായിരുന്നു.

ആ വൃദ്ധമാതാവിന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു.

ഇടക്കെപ്പോഴോ ഉറക്കമുണർന്ന ഹരിത പിന്നെയുറക്കം വരാതെ എഴുന്നേറ്റ് വെള്ളം കുടിക്കാനായി ജനാലയുടെ സമീപമുള്ള കുപ്പി എടുത്തു കുടിക്കും നേരം ജനാലയിലൂടെ മന്ദിരത്തിൽ ഭദ്രമ്മ ഇരിക്കുന്നത് കണ്ടതും ഉടനെ വാതിൽ തുറന്നു മന്ദിരത്തിലേക്ക് നടന്നു.

ഭദ്രമ്മയുടെ അരികിലെത്തിയ ഹരിത ‘അമ്മ വിതുമ്പുന്നത് കണ്ടു അവർക്കരികിലിരുന്നവരുടെ ചുമലിൽ കൈ വെച്ചു.

സ്പര്ശനമറിഞ്ഞ ഭദ്രമ്മ മുഖം തിരിച്ചു.

“‘അമ്മ കരയുന്നതെന്തിനാ?” അവരുടെ നിറഞ്ഞ മിഴികൾ കണ്ടു ഉള്ളുലഞ്ഞ ഹൃദയത്തോടെ ഹരിത ചോദിച്ചു.

അവരൊന്നു പുഞ്ചിരിച്ചു.

“ലക്ഷ്മിയമ്മേ ഓർമ്മ വന്നോ ?” ഹരിത ചോദിച്ചു.

“ഹ്മ്മ് ,,,ജയനേം അപ്പൂനേം എല്ലാവരെയും ഓർമ്മ വന്നു,,ഹരിമോളെ”  ഒരു തേങ്ങലോടെ അവർ പറഞ്ഞു.

“വാ അമ്മെ ,,,ഉറക്കമിളക്കണ്ട,,കിടക്കാം” ഹരിത അവരുടെ ചുമലിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവിടെ നിന്നും കൈ പിടിച്ചു മന്ദിരത്തിനു പുറത്തേക്ക് ഇറങ്ങി.

ഭദ്രമ്മ ചേലത്തുമ്പ് കൊണ്ട് കണ്ണുകൾ ഒപ്പി.

ഹരിത ഭദ്രമ്മയെയും കൂട്ടി ഭദ്രാമ്മയുടെ മുറിക്കുള്ളിലെത്തി.

അവരെ കട്ടിലിൽ കിടത്തി അവളുടെ കാലിൽ മെല്ലെ തടവാൻ തുടങ്ങി.

“എന്താ അമ്മയിങ്ങനെ , എല്ലാരേയും ആശ്വസിപ്പിക്കുന്ന ‘അമ്മ തന്നെയിങ്ങനെ സങ്കടപ്പെട്ടാലോ?”

“എന്റെ മോളല്ലായിരുന്നോ,,ഞാൻ പ്രസവിച്ചില്ല എന്നല്ലേയുള്ളൂ, അവളെ വളർത്തിവലുതാക്കിയത് ഞാനല്ലേ മോളെ”

ഹരിത മറുപടിയൊന്നും പറഞ്ഞില്ല.

“എനിക്കൊന്നു കാണാൻ പോലും സാധിച്ചില്ല അവളെ” അവർ വിഷമത്തോടെ പറഞ്ഞു.

“ഒന്നും ആലോചിക്കേണ്ടമ്മെ,,ഇപ്പോ എന്തായിങ്ങനെ അമ്മയ്ക്ക് പെട്ടെന്ന് ഒരു തോന്നൽ വന്നത്”

“അറിയില്ല ഹരിമോളെ,,,എന്റെ ലക്ഷ്മി അവളെന്നും എനിക്കൊരു നോവ് തന്നെയാ,,പലതുമുണ്ട് മോളെ,,ആർക്കും അറിയാത്ത പലതുമുണ്ട് മോളെ,,ആരോടും പറയാതെ ഞാൻ മനസ്സിൽ കൊണ്ട് നടന്ന പലതുമുണ്ട് മോളെ,” നിസ്സംഗയായി ഭദ്രമ്മ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.