അപരാജിതൻ -41 5341

ആദി ഇരു കൈകളും വിരിച്ചു നെഞ്ചകത്തി കൈ കുടഞ്ഞു ധർമ്മരാജനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“നീയിത് ശിവശൈലത്തേക്ക് കൊണ്ട് പോകുന്നോ അതോ,,,,,” അന്നേരമവന്റെ മുഖത്തെ ഭാവം പൂർണ്ണമായും മാറിയിരുന്നു.

ധർമ്മരാജൻ കൈയിൽ അണിഞ്ഞിരുന്ന പിത്തളവള കയറ്റി കീശയിൽ നിന്നും ഒരു പാൻമസാലയുടെ പാക്കറ്റ് എടുത്തു.

കറവീണ പല്ലു കാണിച്ചു ചിരിച്ചു കൊണ്ട് ഇടത്തെ കൈയിലേക്ക് പാൻമസാല വീഴിച്ചു.

“ഡേയ്‌,,,,” സോമശേഖരനെ നോക്കി കൈ കാണിച്ചു.

സോമശേഖരൻ കീശയിൽ നിന്നും ചെറുവെള്ളഡബ്ബയെടുത്ത് അയാളുടെ കൈയ്യിൽ അതിനുള്ളിലെ ചുണ്ണാമ്പ് ഇറ്റിച്ചു.

ധർമ്മരാജൻ അത് കൈയിലിട്ടു നന്നായി തടവി കുടഞ്ഞു ചുണ്ടിനിടയിലേക്ക് വെച്ചു ചിരിച്ചു കൊണ്ട് ആദിയെ നോക്കി.

“ആരെടാ നീ , ആ ചണ്ടാലകൂട്ടത്തിന്റെ നേതാവോ?, തമ്പുരാക്ക൯മാർക്ക് എതിരു പറയാൻ നീ ആയോടാ,,നായെ ”

ധർമ്മരാജൻ അതിവേഗം ആദിയുടെ മുന്നിലേക്ക് ചെന്നു അല്പം നേരം നോക്കി നിന്നു.

“എന്താടാ നോക്കുന്നെ ?”

ആദി ചോദിച്ച നിമിഷം പെട്ടെന്നയാൾ ഇരു കൈകളും മടക്കി ആദിയുടെ നെഞ്ചിൽ ചേർത്തകത്തി.

പെട്ടെന്നുള്ള ആക്രമണമായതിനാൽ അവൻ പിന്നിലേക്ക് തെറിച്ചു പുറമിടിച്ചു വീണു.

അവൻ വീണ സന്തോഷത്തിൽ അയാൾ പാൻ ഒന്നുകൂടെ വിരലിട്ട് അമർത്തി.

കൈ മുണ്ടിൽ തുടച്ചു.

മുണ്ടു മടക്കി കുത്തി ആദിയുടെ നേർക്ക് നടന്നു.

അവൻ ചിരിയോടെ അയാളെ നോക്കി കൈ കുത്തി എഴുന്നേറ്റു മണ്ണിൽ തന്നെ കാലു മടക്കി ഇരുന്നു.

@@@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.