അപരാജിതൻ -41 5514

അന്നേരം പ്രഹരത്തിന്റെ ആയത്തിൽ അയാൾ ഇരിക്കെകുത്താലേ വീണു.

പെട്ടെന്ന് കാൽ പിടിച്ചുയർത്തിയപ്പോൾ ധർമ്മരാജൻ കാൽ വഴുതി നിലത്തേക്ക് വീണു.

അവർ വേഗം ചാടി എഴുന്നേറ്റു.

“ശിവശൈലത്തിന്റെ ഒരു മുതലും നീയോ നിന്റെയൊക്കെ നായാടിയ ഒരു പൊന്നുതമ്പുരാൻമാരോ കൊണ്ട് പോകില്ല”

അവനതു പറയേണ്ട താമസം;

“തേവിടിയാപുള്ളെ,,,,അന്ത നാദാരി തേവിടിയാകൂട്ടചണ്ടാലപസങ്കളോടെ കാവലനാ നീ ,,,,,,”

മൂവരിലും ശരീരത്തിലും ഉയരത്തിലും കരുത്തനായ മാർത്താണ്ഡൻ അരയിൽ നിന്നുമൊരു കത്തിയൂരി അതിവേഗം ആദിയുടെ മുന്നിലേക്ക് കുതിച്ചു.

അതെ നിമിഷം

ശക്തിയിൽ അവന്റെ മുഷ്ടി മാർത്താണ്ഡന്റെ ചെന്നിയിൽ പതിച്ചു.

കവിൾ ഉലഞ്ഞു

“കൂ ,,,,,,,,,,,,,,,,,,” എന്നൊരു ശബ്ദം മൂളികേൾക്കുന്ന പോലെ മാർത്താണ്ഡനു തോന്നി.

അതെ നിമിഷം

അനങ്ങാനാകാതെ അയാൾ ആ നിൽപ്പ് നിന്ന് പോയി

ഉടനെ വലം കൈ കൊണ്ട് അയാളുടെ തലയുടെ ഇടതു വശത്തെ മുടിയിൽ പിടിച്ചു ശക്തിയിൽ ജീപ്പിന്റെ ബോണറ്റിൽ ഇടിപ്പിച്ചു.

“ആ,,,,,,,,,,,,,” എന്നയാൾ അലറി.

മറ്റുള്ളവർ അത് കണ്ടു പകച്ചു നിൽക്കുകയായിരുന്നു.

“എന്റമ്മയെയും എന്റെ മണ്ണിനെയും പറഞ്ഞാൽ ,,,,നായെ,,,,” അലറി ആദി മാർത്താണ്ഡന്റെ കഴുത്തിൽ പിടിച്ചു മേലേക്ക് ശക്തിയിൽ ഉയർത്തിയെറിഞ്ഞു.

അത്രയും കരുത്തുറ്റ ദേഹം മുകളിലേക്ക് പൊങ്ങിയ നേരം അയാളുടെ ഇടത്തെ കാലിൽ മുറുകെപിടിച്ചു തുണിയലക്കുന്ന പോൽ ശക്തിയിൽ  ടെമ്പോയുടെ മുൻ ബമ്പറിൽ ഇടിപ്പിച്ചു കൈ വിടാതെ ദേഹം വീണ്ടും ഉയർത്തി ടെമ്പോയുടെ ചില്ലിലും ഇടിപ്പിച്ചു.

കോപം തീരാതെ വീണ്ടും അയാളുടെ ദേഹത്തെ ചുഴറ്റി ടെമ്പോയുടെ മുൻ ബോഡിയിൽ ഇടിപ്പിച്ചു നിലത്തേക്കിട്ടു.

ബമ്പർ ചളുങ്ങിയിരുന്നു , ചില്ലു പൊട്ടി തകർന്നിരുന്നു , വണ്ടിയുടെ മുൻ ബോഡി ചളുങ്ങി ഉള്ളിലേക്ക് കയറിയിരുന്നു.

തലയും ഉടലും പൊട്ടി ചോരയിറ്റിക്കുന്ന ദേഹത്തോടെ മാർത്താണ്ഡൻ നിലത്തു കിടന്നു അബോധത്തിൽ കൈകാലടിച്ചു കൊണ്ടിരുന്നു.

കനകാംബര൯ ഭയത്തോടെ ആദിയുടെ മുഖത്തേക്ക് തന്നെ വിറയലോടെ നോക്കിയിരുന്നു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.