അപരാജിതൻ -41 5341

സോമശേഖരൻ ഇറങ്ങാൻ നോക്കിയപ്പോൾ അയാളെ തടഞ്ഞു കൊണ്ട് കനകാംബര മുതലിയാർ വേഗം തന്നെ ജീപ്പിനു അരികിലെത്തി.

“നിങ്ങളെന്താ ഈ കാണിക്കുന്നത് ? പ്രജാപതി തമ്പുരാക്കന്മാരുടെ വണ്ടി തടയാൻ ഒരുത്തനും തുനിയില്ല , വേഗം വണ്ടിയെടുത്ത് മാറ്റ്”

ജീപ്പിനകത്തിരുന്നു ആദി മുഖം പുറത്തേക്ക് കാണിച്ചു ടെമ്പോയിൽ ഇരിക്കുന്ന സോമശേഖരനെ ഒന്ന് നോക്കി ചിരിച്ചു.

കനകാംബര മുതലിയാരുടെ കോളറിൽ മെല്ലെ തൊട്ടു തലോടി.

“മുതലാളി,, ഈ വണ്ടിയിൽ കയറ്റിയ ചരക്ക്, അത് ശിവശൈലത്തേയല്ലേ ?”

അത് കേട്ടപ്പോൾ അയാൾ ഒന്ന് പകച്ചു മറുപടി പറയാതെ നിന്നു.

“താൻ പറയണ്ട, എനിക്കറിയാം, ഇത് ശിവശൈലത്തെയാ,,

എന്നാലേ ശിവശൈലത്തെ ഒന്നും, ഒരു നായിന്റെ മോനും കൊണ്ട് പോകില്ല, അതിപ്പോ ഏതു കാലിന്റെയിടയിലെ തമ്പുരാക്കാൻമാർ ആണേലും… അവന്റെയൊക്കെ അമ്മമാർക്ക് വയട്ടിലുണ്ടാക്കിയവന്മാരാണേലും””

ഗൗരവം നിറഞ്ഞ ശബ്ദത്തോടെ അവൻ അയാളെ നോക്കിപ്പറഞ്ഞു കൊണ്ട് ജീപ്പിൽ നിന്നും ഇറങ്ങി.

കനകാംബര മുതലിയാർക്ക് പെട്ടെന്നൊരു വിറയൽ വന്നു.

അയാൾ ആദിയുടെ മുഖത്തേക്കൊന്നു നോക്കി.

“അണ്ണന്മാരെ ഈ വണ്ടി തത്ക്കാലം ഇവിടെ നിന്നും മാറ്റാൻ ഉദ്ദേശമില്ല ,

ഇത് കൊട്ടാരത്തിലെ നായ്ക്കൾക്ക് പതിച്ചു കൊടുത്ത രാജസ്വം മുതലല്ല ,

ഇത് സർക്കാർ ശിവശൈലത്തുള്ളവർക്കു കൊടുക്കുന്ന സാധനങ്ങളാ,,,

അതുകൊണ്ട് മച്ചാന്മാര് ഒന്നുകില് ഇതങ്ങു ഇവിടെയിറക്കുക ,

അല്ലെങ്കിൽ നേരെ ശിവശൈലത്തേക്ക് കൊണ്ടുപോയി ഇറക്കുക, അതിനുള്ള ചിലവ് രൊക്കം അണ പൈ ഉറുപ്പിക കൊറയാതെ ഞാനങ്ങോട്ട് തരും”

കൈ കെട്ടി നിന്നുകൊണ്ട് യാതൊരു ഭയവുമില്ലാതെ അവനവരെ നോക്കി പറഞ്ഞു.

അത് കേൾക്കേണ്ട താമസം

ധർമ്മരാജനും സോമശേഖരനും മാർത്താണ്ഡനും ടെമ്പോയിൽ നിന്നും ചാടിയിറങ്ങി കോപത്തോടെ ആദിയുടെ മുന്നിലേക്ക് ചെന്നു.

ചെന്നപാടെ ഇടം കൈയ്യനായ ധർമ്മരാജൻ തന്റെ ഇടം കൈ ശക്തിയിൽ ആദിയുടെ ചെകിട് നോക്കി വീശി.

കൈ വരുന്ന നേരം അതിവേഗമവൻ മുഖം പിന്നിലേക്ക് പായിച്ചപ്പോൾ ശക്തിയിൽ കൈ പോയി ജീപ്പിന്റെ സൈഡിൽ വന്നിടിച്ചു,

കൈ പുകഞ്ഞു പോയ ധർമ്മരാജൻ കൈ കുടഞ്ഞു കൊണ്ട് കോപത്തോടെ ആദിയെ നോക്കി.

“കാര്യം പറയുമുന്നേ  കൈയുയർത്തുന്നോടാ പൊലയാടിമോനെ “” ആദി പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.

“ഇവന്റെ വണ്ടി എടുത്ത് മാറ്റെടാ ” സോമശേഖരനെ നോക്കി ധർമ്മരാജൻ പറഞ്ഞു കൊണ്ട് ആദിയ്ക്ക് നേരെ തന്റെ കാൽ ഉയർത്തി വയറു നോക്കി ആഞ്ഞു ചവിട്ടി.

ചവിട്ട് എത്തും മുന്നേ ആദിയുടെ അയാളുടെ കാൽപ്പാദം ആദിയുടെ കൈക്കുളളിലായി.

അയാളുടെ ഉയർന്ന കാലിൽ പിടിച്ചു നിൽക്കും നേരം സോമശേഖരൻ ആദി നിൽക്കുന്ന വശത്തേക്ക് പാഞ്ഞു കയറി വന്ന നേരം അവനൊന്നു ചിരിച്ചു കൊണ്ട് ശക്തിയിൽ കൈയിലിരുന്ന ധർമ്മരാജന്റെ കാൽ ശക്തിയിൽ ഉയർത്തി സോമശേഖരന്റെ മുഖത്തു നോക്കി പ്രഹരിപ്പിച്ചു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.