അപരാജിതൻ -41 5514

ഭയത്തോടെ അയാൾ കാശ് വാങ്ങി എന്നിട്ട് അതിന്റെ പകുതി തിരികെ ധർമ്മരാജന് നൽകി.

“എന്തായിത് മുതലാളി ഇങ്ങനെയൊന്നും ആയിരിന്നില്ലല്ലോ” അതിശയത്തോടെ അയാൾ തിരക്കി.

“ഈ കച്ചവടത്തിൽ ഒരു ലാഭവും എനിക്ക് വേണ്ടാ, എന്റെ ചിലവും വണ്ടികൂലിയും മാത്രം മതി, ഇത് ശിവശൈലത്തിന്റെ മുതലാ ”

ഒരു വിറയലോടെ കനകാംബര മുതലിയാർ പറഞ്ഞു.

“രാജയ്യാ,,,മുടിഞ്ചിത് ” ചാക്കുകൾ കയറ്റി കയർ വരിഞ്ഞു കെട്ടി മുറുക്കിയതിനു ശേഷം താഴെയിറങ്ങി ചുമലിൽ കിടന്ന തോർത്ത് കൊണ്ട് മുഖം ഒപ്പി മാർത്താണ്ഡൻ വിളിച്ചു പറഞ്ഞു.

“രാജയ്യാ,,കലമ്പിടലാമാ? ” ഡ്രൈവിങ് സീറ്റിൽ കയറി സോമശേഖരൻ ഉറക്കെ ചോദിച്ചു.

“ആമാടാ,,,ഡേയ് മാർത്താണ്ടാ,,നീയെ പിന്നാലെ ഏറെടാ” അയാൾ മാർത്താണ്ഡനെ നോക്കി പറഞ്ഞു.

മാർത്താണ്ഡൻ മുറുകെ ചാക്കുകൾ കെട്ടിയ ടെമ്പോയുടെ മുകളിലേക്ക് പിടിച്ചു കയറി.

പോക്കറ്റിൽ നിന്നും ഒരു ബീഡി എടുത്തു പുകച്ചു കൊണ്ട് ധർമ്മരാജൻ ടെമ്പോയിലേക്ക് കയറി.

സോമശേഖരൻ ടെമ്പോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്കെടുത്തു.

കനകാംബര മുതലിയാർ,  പണം ജുബ്ബയുടെ കീശയിലേക്കിട്ടുകൊണ്ട് റേഷൻ കടയിലേക്ക് നടന്നു.

അന്നേരം

ടെമ്പോ ഉറക്കെ ഹോണടിക്കാൻ തുടങ്ങി.

ഹോൺ ശബ്ദം തുടരെ മുഴങ്ങികൊണ്ടിരുന്നു.ഒപ്പം

ധർമ്മരാജനും സോമശേഖരനും ഉറക്കെ കണ്ണ് പൊട്ടുന്ന തെറികൾ വിളിക്കുന്നത് കേട്ട് കനകാംബര മുതലിയാർ സഹായികളെയും കൂട്ടി റോഡിനു നടുവിൽ നിന്ന് കിടക്കുന്ന ടെമ്പോയുടെ അടുത്തേക്ക് നടന്നു.

@@@@@

കൊട്ടാരത്തിന്റെ ടെമ്പോയുടെ മുന്നിലായി ഒരു ജീപ്പ് നിർത്തി ടെമ്പോ മുന്നോട്ട് പോകാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തിയിരിക്കുന്നു.

ജീപ്പിൽ മുന്നിൽ ഇരിക്കുന്നയാൾ നിർത്താതെ ഹോൺ അടിച്ചു കൊണ്ടേയിരിക്കുന്നു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.