അപരാജിതൻ -41 5514

 കനകാംബര മുതലിയാറുടെ റേഷൻ കട ഗോഡൗണിനു മുന്നിലായി:

പ്രജാപതി കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ടാറ്റ 407 ടെമ്പോയിലേക്ക് ഗോഡൗണിൽ വേല ചെയ്യുന്ന തൊഴിലാളികൾ വലിയ അരിച്ചാക്കുകൾ ചുമന്നു അട്ടിയാക്കി നിറയ്ക്കുകയായിരുന്നു. സർക്കാർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ശിവശൈല നിവാസികൾക്ക്  AAY പദ്ധതി പ്രകാരം കിലോക്ക് ഒരു രൂപ വിലയിട്ട് നൽകുന്ന നല്ല അരിയായിരുന്നു അവർ ടെമ്പോയിൽ  നിറച്ചു കൊണ്ടിരുന്നത്.  മാനവേന്ദ്ര വർമ്മൻ നിർദേശം നൽകിയത് പ്രകാരം ശിവശൈലത്തേക്കുള്ള അരി വിലക്കിപ്പിച്ചു ആ അരി ആ കൊണ്ട് പോകുന്ന അരി കൊട്ടാരത്തിന്റെ കീഴിലുള്ള  കന്നുകാലി ഫാമിലേക്കു കൊണ്ടുപോകുന്നതായിരുന്നു.

കൊട്ടാരത്തിലെ ഫാമിലെ കാര്യങ്ങൾ നോക്കുന്ന  കരുത്തന്മാരായ ധർമ്മരാജൻ എന്ന സേവകനും അയാളുടെ കയ്യാളുകളായ സോമശേഖരനും മാർത്താണ്ഡനുമാണ് അവിടെയുണ്ടായിരുന്നത്. സോമശേഖരനും മാർത്താണ്ഡനും വാഹനത്തിനു  മുകളിൽ ചാക്കുകൾ അടുക്കുകയായിരുന്നു. ധർമ്മരാജൻ കനകാംബര മുതലിയാറിനു പണം എണ്ണി നൽകുന്ന നേരം.

“രാജയ്യേ,,,ഇത് ശിവശൈലത്തേക്കുള്ള അരിയാ, സർക്കാർ നൽകുന്നത് സത്യമായും എനിക്ക് പേടിയാണ്” അയാൾ ഭയത്തോടെ ചുറ്റുപാടും നോക്കിപറഞ്ഞു.

“നിങ്ങള് പേടിക്കാതെ മുതലാളി, കൊട്ടാരം ഒരു വാക്കു പറഞ്ഞാ അതെ നടക്കൂ എന്ന് നിങ്ങൾക്കറിയില്ലേ, വെറുതെയല്ലല്ലോ കൊണ്ട് പോകുന്നത്, കിലോക്ക് രണ്ടു രൂപ വെച്ച് തരുന്നില്ലേ”

“രാജയ്യെ,,തനിക്ക് പറഞ്ഞാ മനസിലാകില്ല, ശിവശൈലം ഇപ്പോ പഴയപോലെയല്ല, കണ്ടതല്ലേ കുന്നിൻമുകളിൽ ശിവശൈലത്തേക്ക് കയറി അക്രമം കാണിച്ചവരെ അറുത്തു മുറിച്ചിട്ടത്”

ധർമ്മരാജൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു

അയാൾ തന്റെ ബലിഷ്ഠമായ വലം കൈ ഒന്ന് മടക്കി ഉരുണ്ടു കയറിയ പേശി കനകാംബര മുതലിയാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

“മുതലാളിയിത് കണ്ടല്ലോ, ഇതുപോലെയുള്ള  പത്തിരുന്നൂറെണ്ണത്തെ പൊന്നു തമ്പുരാന്മാർ ചെല്ലും ചെലവും കൊടുത്ത് നിർത്തിയിട്ടുണ്ട്, അതുകൂടാതെ മറവോർപ്പോരാളികളും വന്നിട്ടുണ്ട്, ഒരുത്തനും ഇന്നാട്ടിൽ തമ്പുരാക്കന്മാർക്കെതിരെ ഒരു വെളയാട്ടും നടത്തില്ല”

മുതലിയാർ മറുത്തൊന്നും പറയാൻ നിന്നില്ല.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.