അപരാജിതൻ -41 5341

ശിവശൈലത്തിൽ

യോഗം ഉച്ചകഴിഞ്ഞു മാറ്റിവെച്ചതിനാൽ ശൗരി പഞ്ചായത്തിൽ നിൽക്കാതെ നേരെ ശിവശൈലത്തേക്ക് തിരിച്ചിരുന്നു.

അയാൾ ഗ്രാമത്തിൽ എത്തുന്ന സമയം സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും കസ്തൂരിയും അവിടത്തെ മറ്റു ചില ഗ്രാമീണരും കവാടത്തിനു മുന്നിൽ ഇരിക്കുകയായിരുന്നു.ശൗരിയെ കണ്ടപ്പോൾ അവരെല്ലാവരും എഴുന്നേറ്റു.

ശൗരി അവരുടെ അടുത്തേക്ക് ചെന്നു ആദരവോടെ തൊഴുതു.

“അധികാരിയങ്ങുന്ന് എന്താണാവോ ഇവിടേയ്ക്ക് ?” സ്വാമി മുത്തശ്ശൻ ചോദിച്ചു.

“പെരിയവരെ,,,നാളെ മുതൽ ഇവിടെയുള്ളവർക്കുള്ള തൊഴിലുറപ്പ് വേല ആരംഭിക്കുന്നുണ്ട്, ശാംഭവി നദിയോട് ചേർന്ന വഴിപ്രദേശം വെട്ടിയൊതുക്കലാണ്, ഒരു മാസത്തേക്കുള്ള വേല അവിടെയുണ്ടാകും”

അത് കേട്ടതോടെ എല്ലാവർക്കും അത്ഭുതമായി.

“അധികാരിയങ്ങുന്നേ,,,പൊന്നുതമ്പുരാക്കന്മാർ ഇവിടത്തോർക്ക് വേലയില്ലാതെയാക്കിയതല്ലേ, അങ്ങുന്ന് തന്നല്ലേ ഇവിടെ വന്നതറിയിച്ചതും, ഇപ്പോ എന്താ ഇങ്ങനെ തീരുമാനത്തിനു മാറ്റം” സ്വാമി മുത്തശ്ശൻ സംശയത്തോടെ ചോദിച്ചു.

അത് കേട്ടപ്പോൾ ശൗരി തെല്ലു ഭയത്തോടെ ആദി താമസിക്കുന്ന മൺവീട്ടിലേയ്ക്ക് ഒന്ന് നോക്കി.

ആ നോട്ടം കണ്ടപ്പോൾതന്നെ കസ്തൂരിക്ക് ഒരു സംശയം മനസ്സിലുദിച്ചു.

“പെരിയവരെ,,,അറിവഴകൻ സാർ, ഇന്ന് പഞ്ചായത്തിൽ വന്നിരുന്നു, വരിക മാത്രമല്ല അവിടെ യോഗത്തിൽ കയറിവന്നു അടിയുണ്ടാക്കി”

“അറിവഴകനോ !” അതിശയത്തോടെ വൈദ്യർ മുത്തശ്ശൻ ചോദിച്ചു.

“അതേ,,വൈദ്യര് പെരിയവരെ,,ഒരു ദാക്ഷിണ്യവുമില്ലാതെയാ വാർഡ് അധികാരികളെ തല്ലിയത്. അരുണേശ്വരം വനജനെയും തല്ലിത്താഴെയിട്ടു”

“അയ്യോ,,വനജനങ്ങുന്നിനെയോ” ഭയത്തോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു.

“അതെ,,,എല്ലാവരെയും അടിച്ചു വിരട്ടി, സർപ്പഞ്ചിനെകൊണ്ട് പദ്ധതികടലാസിൽ ഒപ്പിടുവിച്ചു, ഇതാ സംഭവിച്ചത്”

അത് കേട്ടപ്പോൾ തന്നെ കസ്തൂരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

രാവിലെ പോയി അനിയനോട് വേല ഇല്ലാത്തതിന്റെ സങ്കടം പറഞ്ഞതുമോർത്തു.

“ഞാനിത് പറയാൻ വന്നതാ,,എന്നെയും ഭീഷണിപ്പെടുത്തി ഇവിടെ വന്നു പറയണമെന്ന് പറഞ്ഞു കൊണ്ട് അതാ ഓടി വന്നത്, ഞാനെന്ന തിരിക്കട്ടെ പെരിയവരെ” ശൗരി മെമ്പർ കൈകൂപ്പി വണങ്ങി വേഗം അവിടെ നിന്നും തിരിച്ചു.

അവിടെ ഉയർത്തിയ വലിയ മൺശിവലിംഗത്തെ നോക്കി സ്വാമി മുത്തശ്ശൻ കൈകൾ കൂപ്പി.

“എന്റെ ശങ്കരാ,,ആ കുട്ടി ഇതെന്തു വിചാരിച്ചാണോ ചെയ്യുന്നത്, അനർത്ഥം ഒന്നും സംഭവിപ്പിക്കല്ലേ മഹാദേവാ” അദ്ദേഹം പ്രാർത്ഥിച്ചു.

“സ്വാമി,,അറിവഴകനേ,,ചുണയുള്ള ആണ്കുട്ടിയാ,,അവൻ എന്ത് പറയുന്നോ അത് നടത്തിയിരിക്കും” വൈദ്യർ മുത്തശ്ശൻ അവനെ പുകഴ്ത്തി.

സ്വാമി മുത്തശ്ശൻ ഒന്നും മിണ്ടാതെ കവാടത്തിനുള്ളിലേക്ക് കയറി.

വൈദ്യർ മുത്തശ്ശൻ കസ്തൂരിയോട് ആദിയുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

@@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.