അപരാജിതൻ -41 5341

ആദി ജീപ്പുമായി പോകും വഴി:

മൊബൈലിൽ റിങ് കേട്ടവൻ ജീപ്പ് ഒതുക്കി മൊബൈൽ എടുത്തു നോക്കി ഭദ്രമ്മയായിരുന്നു.

അവൻ വേഗം ഫോണെടുത്തു.

“എന്താ ഭദ്രമ്മെ?”

“എന്റെ മോനെവിടെയാ ?”

“ഞാനെ പഞ്ചായത്തു ഓഫീസിലൊന്നു പോയതാ ഭദ്രമ്മെ”

‘എന്റെ മോന് കുഴപ്പമൊന്നുമില്ലല്ലോ” അവരുടെ ഇടറുന്ന ശബ്ദത്തോടെയുള്ള ആ ചോദ്യത്തിൽ അവരുടെ മനസ്സിലെ അടക്കാനാകാത്ത വേവലാതി അവനു അനുഭവിച്ചറിയുവാൻ സാധിച്ചു.

“ഒന്നൂല്ലാ ഭദ്രമ്മെ,,എനിക്കൊരു കുഴപ്പവുമില്ല, എനിക്കെതിരെ നിൽക്കുന്നവർക്കെ കുഴപ്പങ്ങൾ ഉണ്ടാകൂ”

“എനിക്കിപ്പോ പേടിയാ,,നിന്നെയോർത്ത് , മനസിന് ഒരു സ്വസ്ഥതയുമില്ല മോനെ ”

“എന്താ ഭദ്രമ്മെ,,ശോ എന്നെ വിഷമിപ്പിക്കല്ലേ ”

“മോനെ ,,അവിടത്തെ കാര്യങ്ങൾ കഴിഞ്ഞെങ്കിൽ വേഗം വന്നേടാ,,നിന്നെ കണ്ടാലേ എനിക്ക് സ്വസ്ഥത കിട്ടൂ”

“എല്ലാം തീർത്തു ഞാൻ വരാം ,,ഇത്തിരി കൂടെ സമയം വേണം എല്ലാം കംപ്ലീറ്റ് ആക്കിത്തീർക്കാൻ, അത് കൊണ്ടല്ലേ”

“ഞാൻ പ്രാര്ഥിക്കുന്നുണ്ട് മോനു വേണ്ടി”

“അതെനിക്കറിയാല്ലോ,,,എന്റെ അച്ഛൻ വീട്ടുകാർ ഇപ്പോളല്ലേ എനിക്ക് കിട്ടിയത്, അതിനു മുൻപേ മുതൽ ഇപ്പോളും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എന്റെ ഭദ്രമ്മയും എവിടെയോ ഉള്ള അച്ഛനുമല്ലേ ഉള്ളത്”

“ഹ്മ്മ് ,,,,മോനെ ,,,”

“എന്താ ഭദ്രമ്മെ?”

“എന്നും മോൻ സായിഅപ്പൂപ്പനോട് പ്രാർത്ഥിക്കണം കേട്ടോ”

“പിന്നില്ലേ,,,എന്റെ അപ്പൂപ്പനല്ലേ,എപ്പോളും എനിക്ക് കൂട്ടുള്ള എന്റെയപ്പൂപ്പൻ,,എന്നും പ്രാർത്ഥിക്കുന്നുണ്ട് ”

“ഹ്മ്മ് ,,അത് മതി”

“ഭദ്രമ്മെ”

“എന്താ കുഞ്ഞേ ?’

“എന്റെയമ്മയെ ശിവശൈലമണ്ണിന്റെ ഉടയോൾ ആക്കാനായി ഇന്ന് മുതലേ ഞാൻ അങ്ങ് കളത്തിലിറങ്ങികളിക്കുവാൻ തുടങ്ങി, അതിനു  ഭദ്രമ്മയുടെ അനുഗ്രഹം എപ്പോളും എന്റെ കൂടെയുണ്ടാകണം”

“എന്റെ മോൻ എവിടെയും വിജയിക്കും ,,സത്യമായും വിജയിക്കും”

“ഉവ്വ് ,,ഭദ്രമ്മെ , ഇപ്പോ വിജയിക്കുന്നുണ്ട് , ഇട്ടെറിഞ്ഞു പോയവർ പോലും ഇന്നെന്നെ വിളിച്ചു കരയാണ്, എന്നെ വേണമെന്നും പറഞ്ഞുകൊണ്ട് ”

“എന്താ ന്റെ മോൻ പറയണേ ?’

“അതെ ഭദ്രമ്മെ,,,പാറു, അല്ല പാർവ്വതി അവൾ തന്നെ ,,”

“സത്യമോ !” ആശ്ചര്യത്തോടെ അവർ ചോദിച്ചു.

“ഞാൻ കള്ളം പറയില്ലല്ലോ,,പറയാനൊരുപാടുണ്ട്, എല്ലാം ഞാൻ സമയം പോലെ പറയാം , ഇത്തിരി തിരക്കുണ്ട് ഭദ്രമ്മെ”

“ശരി മോനെ ,,നന്നായിരിക്കട്ടെ എന്റെ പൊന്നുമോൻ ”

ആദി ഫോൺ ഡിസ്കണക്ട് ചെയ്തു.

ഭദ്രമമ്മയോട് സംസാരിച്ചപ്പോൾതന്നെ ഉള്ളിൽ വല്ലാത്തൊരു ആവേശം നിറയുന്നു.

അവൻ ജീപ്പുമായി യാത്ര തുടർന്നു പ്രജാപതികൾക്ക് മേൽ നൽകിയ അടിയുടെ ചാരിതാർത്ഥ്യത്തോടെ.

@@@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.