അപരാജിതൻ -41 5514

“എനിക്കധികം സമയമില്ലാത്തതു കൊണ്ട് മാത്രമാണ് ചെറിയ തല്ലിൽ ഒതുക്കിയത് , അതുപോലും ഏറ്റുവാങ്ങാനുള്ള ശേഷി നിന്നെപ്പോലെ രാഷ്ട്രീയം മാത്രം തിന്നുറങ്ങി ജീവിക്കുന്ന നിനക്കൊന്നും ഇല്ല,,,നിനക്ക് പരാതി ഇല്ലല്ലോ അല്ലെ ”

” ഇ,,,ഇല്ല സാറേ ”

“ഹ്മ്മ് ,,,,ശർമ്മസാറേ എന്നാ നന്ദി,,ക്ഷമിക്കണം കേട്ടോ ,ഈയിടെയായി മര്യാദ എനിക്ക് വളരെ കുറവാണ്”

അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു

അവനെ കണ്ടു ഭയന്ന് മറ്റുള്ള മെമ്പർമാർ ഒരുവശത്തേക്ക് നീങ്ങി.

“ശേ ,,നിങ്ങളിങ്ങനെ നിൽക്കല്ലേ , ഈ പരിപാടി കഴിഞ്ഞു , ഇനി നിങ്ങടെ വികസനകാര്യ യോഗം നടക്കട്ടെ, എന്തേലും നല്ല പദ്ധതിയുണ്ടെങ്കിൽ ശിവശൈലത്തെ മറക്കണ്ട,, കേട്ടോ”

അവൻ അവരെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് നടന്നു.

“മിസ്റ്റർ അറിവഴകൻ ”

ബാലരാമ ശർമ്മയുടെ ശബ്ദം ഉയർന്നു.

അവൻ ശബ്ദം കേട്ട് തിരിഞ്ഞു.

“നിങ്ങള് ഇപ്പോ ചെയ്തത് മോശമായിപ്പോയി, ഇത് പഞ്ചായത്തിന് എതിരെയല്ല, നിങ്ങൾ പ്രജാപതികളെയും  അവരുടെ തീരുമാനങ്ങളെയുമാണ് വെല്ലുവിളിച്ചിരിക്കുന്നത്, അതിന്റെ പരിണിതഫലം ഭയാനകമാകും തീർച്ച,,കരുതിയിരുന്നോ”

അത്യന്തം ഗൗരവത്തോടെ ബാലരാമ ശർമ്മ ആദിയോടായി പറഞ്ഞു; അതുമൊരു മുന്നറിയിപ്പ് പോലെ.

“അത് തന്നെയാണ് സാറേ എനിക്കും വേണ്ടത് , അതുതന്നെയാണ് ഞാൻ മനസ്സിൽ കരുതിയതും, പരിണിതഫലം ഭയാനകമാകും , അതാർക്കെന്ന് നമുക്ക് കണ്ടറിയാം സാറേ” അവനും മുഖത്തെ ചിരി മാറ്റി ഗൗരവത്തോടെ പറഞ്ഞു.

“എടൊ ശൗരി ,, യോഗം കഴിഞ്ഞിട്ട് താൻ ശിവശൈലത്തു പോയി എല്ലാ പ്രശ്നവും പരിഹരിച്ചത് പറയണം കേട്ടല്ലോ ” ആദി ശൗരിയെ നോക്കി പറഞ്ഞു.

അത് കേൾക്കേണ്ട താമസം ശൗരി തലകുലുക്കി കൈ കൂപ്പി.

ആദി വാതിൽ കടന്നു പുറത്തേക്ക് നടന്നു.

“കണ്ടറിയാത്തവൻ കൊണ്ടറിയും ” ബാലരാമ ശർമ്മ കോപത്തോടെ പറഞ്ഞു.

അത് കേട്ട നേരം ആദി വാതിലിനു പുറത്തായി നിന്നു.

“കണ്ടറിഞ്ഞവ൯മാരെയൊക്കെ കൊണ്ടറിയിക്കാൻ വന്നവനാ സാർ,, ഈ ഞാൻ ,, അറിവഴകൻ ” അവൻ മീശയൊന്നു പിരിച്ചയാളെനോക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

കൂട്ടം കൂടി  ഭയന്ന് നിൽക്കുന്ന സകലമെമ്പര്മാരെയും ആദി ഒന്ന് നോക്കി.

ഇരുകൈകളും മുഖത്തിന് വലത്തേ വശത്തേക്കുമായി കൊണ്ട് വന്നു രാഷ്ട്രീയക്കാർ ചെയുന്ന പോലെ കൈകൾ കൂപ്പി.

“വണക്കോം” ചിരിയഭിനയിച്ചു അവൻ ഉറക്കെ പറഞ്ഞു.

“വീണ്ടും സന്ധിക്കും വരെ വണക്കം”

അവൻ കൈകൾ കൂപ്പി തന്നെ ഹാളിനു പുറത്തേക്ക് നടന്നു.

തിരികെ സഹകരണ ബാങ്ക് കെട്ടിടത്തിൽ എത്തി

അവിടെ പാർക്ക് ചെയ്തിരുന്ന തന്റെ ജീപ്പെടുത്തുകൊണ്ടു അടുത്ത കാര്യത്തിനായി തിരിച്ചു.

@@@@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.