അപരാജിതൻ -41 5514

അക്കാഴ്ച്ചകൾ കണ്ടു ബാക്കിയുള്ളവർക്ക് അവനെ എതിരിടാൻ ഭയമായി.

“വാടാ,,,ഇനിയാർക്കാ എന്നെ തല്ലേണ്ടത്,,വാടാ,,,ഒക്കെയെണ്ണത്തിനും ഞാൻ തരാം , ഇത് ഞാൻ തരുന്നതല്ല, നീയൊക്കെ അടിമകളാക്കി കഷ്ടപ്പെടുത്തുന്ന ശിവശൈലക്കാര് തരുന്നതാണെന്ന് കരുതിയാ മതി”

അവനുറക്കെ വിളിച്ചു പറഞ്ഞു.

തന്നെ എതിർക്കാൻ ആരുമില്ലെന്ന് കണ്ടപ്പോൾ അവൻ ശൗരി മെമ്പറുടെ അടുത്തേക്ക് നടന്നു.

അവനെ കണ്ടതോടെ ശൗരി കിടുകിടാ വിറക്കാൻ തുടങ്ങി.

“തന്നെ ഞാനൊന്നും ചെയ്യില്ലെടോ,,താൻ ഞങ്ങടെ മെമ്പറല്ലേ” ആദി ഒരു ചിരിയോടെ പറഞ്ഞു.

“നീയാരുടെ കാലിന്റെടേലു തിരുകാനാണെടാ മൈരേ,  ഇവിടെ ഞങ്ങളുടെ മെമ്പർ ആയിരിക്കുന്നത്”

അത് കേട്ട് വിറച്ചു കൊണ്ട് ശൗരി മുഖം താഴ്ത്തി.

“ശർമ്മ സാറേ,,അപ്പൊ എങ്ങനെയാ, ഞാൻ ഇനിയും ഇവിടെ നിൽക്കണോ , എനിക്കതിനൊരു മടിയുമില്ല എല്ലാം സാർ പറയുന്നത് പോലെ”

ബാലരാമശർമ്മ ഉടനെ അറ്റണ്ടറേ വിളിച്ചു.

ഒരു ഫയൽ നമ്പർ പറഞ്ഞിട്ട് അത് കൊണ്ട് വരാനായി നിർദേശിച്ചു.

അയാൾ വേഗം പോയി അപ്പറഞ്ഞ ഫയൽ എടുത്തു കൊണ്ട് വന്നു ശർമ്മയ്ക്ക് നൽകി.

ശർമ്മ ഒന്നും മിണ്ടാതെ അതിൽ എന്തൊക്കെയോ എഴുതിചേർക്കുകയും താഴെ ഒപ്പിടുകയും ചെയ്തു.

“ശൗരി മെമ്പറെ,,,വാർഡിൽ  നിർത്തി വെച്ചിരുന്ന വഴിവെട്ടുന്ന ജോലി ഞാൻ വീണ്ടും തുടങ്ങി വെക്കുന്നുണ്ട്, അതിൽ ശിവശൈലത്തെ അംഗങ്ങളെ ചേർത്തോളൂ, ഫണ്ട് ഞാൻ പാസ്സ് ആക്കിത്തരാം”

അത് കേട്ടപ്പോൾ ആദിയുടെ മുഖത്തു സന്തോഷം നിറഞ്ഞു.

“അപ്പൊ ഞങ്ങൾക്ക് ജോലി എടുക്കാംല്ലേ ശർമ്മസാറേ”

ശർമ്മ ഒന്നും മിണ്ടാതെ ആദിയെ നോക്കി.

“ഇനി ഇമ്മാതിരി വേലകൾ ഞങ്ങൾക്കിട്ട് നിങ്ങള് വെക്കരുത് എന്നുകൂടെ ഞാൻ ഓർമ്മിപ്പിക്കുന്നു”

ആദി ഒരു മുന്നറിയിപ്പ് പോലെ ശർമ്മയോട് പറഞ്ഞു.

എന്നിട്ട് നിലത്തു കിടക്കുന്നവരുടെ അടുത്ത് വന്നു എഴുന്നേൽപ്പിച്ചു.

“ഞാൻ നിങ്ങളെ തല്ലിയതില് വല്ല പരാതിയോ പരിഭവമോ ഉണ്ടോ നിങ്ങൾക്ക്, നിങ്ങളു കേസ് ആയി മുന്നോട്ടു പോകുന്നുണ്ടോ എന്നറിയാനാ ചോദിക്കുന്നെ, എനിക്കിവിടെ ചെയ്തു തീർക്കാൻ പലതുമുണ്ട്, അതിന്റെക്കിടയിൽ കേസും കൂട്ടവും വന്ന എനിക്കാകെ സമയനഷ്ടം വരും,,,അതുകൊണ്ടാ ചോദിക്കുന്നത്, പരാതി ഉള്ളവർ പറഞ്ഞാൽ മതി”

പാതി തമാശയ്ക്കും പാതി കാര്യത്തിലും ആദി പറഞ്ഞു.

അവർ ഭയത്തോടെ പരാതിയൊന്നുമില്ല എന്ന അർത്ഥത്തിൽ മുഖം ഇടം വലമാട്ടി.

“വനജാ,,,,,” ആദി വനജനെ വിളിച്ചു.

ഭയത്തോടെ വനജൻ നോവുന്ന പുറവും തടവി ആദിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.