അപരാജിതൻ -41 5514

ആദി അത് കണ്ടു ഉറക്കെ ചിരിച്ചു കൊണ്ട് ഇരുവശത്തേക്കും കൈയുയർത്തി ഇടതും വലതുമുള്ളവരുടെ ചുമലിൽ മുറുകെ പിടിച്ചമർത്തി  മുകളിലേക്കുയർന്നു കാലു മടക്കി മുന്നിൽ നിൽക്കുന്നവന്റെ നെഞ്ചി൯കൂടു നോക്കി തൊഴിച്ചു.

തൊഴികിട്ടിയ അവൻ ചിറകു പോലുമില്ലാതെ മേലേക്ക് ഉയരുന്നതും നിരത്തിയിട്ട കസേരകളിലേക്ക് വീഴുന്നതും എല്ലാരും കണ്ടു.

“ഞാൻ മയത്തിലാ തന്നത് കേട്ടോ,,,,ഇല്ലേ നിന്റെ ചങ്കു പൊളിഞ്ഞേനെ ” ആദി അയാള് കേൾക്കെ പറഞ്ഞു.

അതിവേഗം പിന്നിലേക്ക് നീങ്ങിയ അവൻ വശങ്ങളിൽ ഉള്ള ഇരുവരെയും ശക്തിയിൽ ചേർത്ത് തല കൂട്ടിയിടിപ്പിച്ചു നിലത്തേക്ക് വീഴിച്ചു.

പെട്ടെന്നായിരുന്നു

ആദിയുടെ പുറത്തു ശക്തിയിൽ മടക്കുന്ന തകരകസേര കൊണ്ട് ആഞ്ഞുള്ള അടി കിട്ടിയത്.

തകരമായതിനാൽ ‘ക്ടാക്’ എന്ന ശബ്ദം ഉയർന്നു കേട്ടു.

ആദി തിരിഞ്ഞു നോക്കിയപ്പോൾ വിളക്ക് മാറ്റിഎഴുന്നേറ്റു വന്ന വനജൻ.

അയാളുടെ കൈയിലെ തകരകസേര വളഞ്ഞുവികൃതമായിപ്പോയിരുന്നു.

“പൊറകേ നിന്നു തല്ലുന്നോ, പൊലയാടി മോനെ” ആദി വനജന്റെ കഴുത്തിൽ കൈമുറുക്കിയുയർത്തി.

അന്നേരം വനജൻ പിടഞ്ഞു കൊണ്ട് കാൽ കുതറി മേലേക്ക് പൊങ്ങി.

നിലത്തു കിടന്നവർ അതുകണ്ടു ഉള്ള ബലം എടുത്തെഴുന്നേറ്റു ആദിക്ക് നേരെ ഓടിയടുത്തു.

അതെ സമയം തന്നെ ആദി വനജനെ ശക്തിയിൽ നിലത്തേക്ക് മലർത്തിയടിച്ചു.

അയാളുടെ പുറം, താഴെ പാകിയ മഹാഗണിപലകയിൽ ഉറക്കെയുള്ള ശബ്ദത്തോടെയിടിച്ചു.

“അമ്മെ ,,,,” എന്നയാൾ അലറി.

ആദി വേഗം തിരിഞ്ഞ് അവിടെ ഇട്ടിരുന്ന തകരകസേര മടക്കി അവരെ അടിക്കുവാൻ ഓങ്ങി.

അന്നേരം ഒരു സ്ത്രീ കാതുപൊത്തിയലറി.

അവനാ സ്ത്രീയെ ഒന്ന് നോക്കി ചിരിച്ചു.

കസേരപിടിച്ച കൈ താഴ്ത്തിയ നേരം അതിൽ ഒരുവൻ ആദിക്ക് നേരെ കുതിച്ച നേരം തന്നെ ആദി അതിവേഗത്തിൽ കസേരയെടുത്തവന്റെ ഇടത്തെ ചുമൽ നോക്കിയാഞ്ഞടിച്ചു.

ഉറക്കെയുള്ള ശബ്ദവും കെട്ടു, അതെ സമയം തന്നെ അയാൾ നിലത്തും വീണു.

വനജൻ എല്ലാം നോക്കിയവിടെ കിടന്നു.

ബാക്കിയുള്ളവരെ തല്ലാൻ ആദി തകരകസേര എടുത്തനേരംതന്നെ അവർ മൂവരും പ്രാണരക്ഷാര്ഥം അവിടെനിന്നും ഓടി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.