അപരാജിതൻ -41 5514

“വനജനാണേലും വനജാക്ഷിയാണേലും കൊള്ളാം,, ഇല്ലെങ്കിൽ ,,,,അതൊരു ചോദ്യമല്ലേ ,,,ഒന്നുകിൽ ഞാനിവിടെ നിന്നും ഇറങ്ങുമ്പോൾ തൊഴിലുറപ്പും കൊണ്ട് പോകും,,, ഇല്ലെങ്കിൽ നിങ്ങളുടെയൊക്കെ എല്ലൊടിച്ചു പെറുക്കിയെടുത്ത്പോകും, അതിനൊന്നും നിൽക്കണ്ട” ആദി വീണ്ടും ചിരിച്ചു.

“നിനക്ക് ഞാൻ ആരെന്നു അറിയോടാ, ഈ അരുണേശ്വരം വനജനാരെന്ന് അറിയോടാ…നായിന്റെ മോനെ”

കോപത്തോടെ അയാൾ ആദിക്ക് നേരെ വന്നു ആദിയുടെ ഷർട്ടിന്റെ കോളറിൽ മുറുകെപ്പിടിച്ചു കസേരയിൽ നിന്നും അവനെയുയർത്തി.

“നിന്നെപ്പോലെ മൂന്നാലെണ്ണത്തിനെ കുത്തി ഹിരണ്യകേശി നദിയിൽ താഴ്ത്തിയവനാ ഈ വനജൻ,,നിനക്കറിയില്ല എന്നെ,,പന്നീ ”

ഒരു മുരൾച്ചയോടെ ആദിയുടെ കഴുത്തിൽ അമർത്തികൊണ്ടയാൾ പറഞ്ഞു.

ആദിയുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു എങ്കിലും ചുണ്ടിൽ ഒരു വല്ലാത്ത ചിരി തുളുമ്പിച്ചു കൊണ്ടവൻ അയാളുടെ കൈ ബലത്തോടെ പിടിച്ചു കഴുത്തിൽ നിന്നും താഴ്ത്തി.

“നീ ആരായാ എനിക്കെന്തെടാ ,,കൈ എടുക്കെടാ,, മൈരേ ” പല്ലു കടിച്ചു പിടിച്ചു കോപം കൊണ്ടവൻ അലറി വനജന്റെ കൈ പിടിച്ചു തിരിച്ചു ദേഹം കറക്കി പുറത്ത് ലെതർ ഷൂസ് കൊണ്ട് ആഞ്ഞു ചവിട്ടി വനജനെ കിഴക്കോട്ട് തെറിപ്പിച്ചു.

വനജ൯ ആദിയുടെ ചവിട്ടിൽ നിലം തൊടാതെ വായുവിലൂടെ ഒഴുകി നീങ്ങി  അവിടെ പ്രജാപതി കൊട്ടാരം മുന്പെപ്പോഴോ സമ്മാനിച്ച ഒരാള്പൊക്കമുള്ള  ഓട്ടുവിളക്കിലിടിച്ചു വീണ നേരം ഭാരമുള്ള ഓട്ടുവിളക്ക് വനജന്റെ നെഞ്ചിലേക്ക് മറഞ്ഞു.

മെമ്പർമാരായ സ്ത്രീജനങ്ങൾ അത് കണ്ടു നിലവിളിച്ചു.

ആദിക്ക് ചുറ്റുമായി വനജന്റെ രാഷ്ട്രീയ ഗ്രൂപ്പിൽ പെട്ട മെമ്പർമാർ നാലുപേർ പൊതിഞ്ഞുപിടിച്ചു.

അതിലൊരുവൻ ശക്തിയിൽ മുട്ട്കാൽ മടക്കി ആദിയുടെ വയറിൽ തൊഴിച്ചു.

നാലുപേരും ഒരുമിച്ചു പിടിച്ചത് കാരണം അവനു തടയാൻ കഴിഞ്ഞില്ല.

അവനെ മുട്ട്കാൽ കയറ്റി തൊഴിച്ചവൻ മസിലു വലിഞ്ഞു നിൽക്കനാകാതെ നിലത്തേക്കിരുന്നുപോയി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.