അപരാജിതൻ -41 5514

അതിനാൽ അയാളാകെ കോപിഷ്ഠനായി മാറി.

“അത് ഞാൻ തന്നോട് പറയണോ”

“പറയണം,,പറയേണ്ടി വരും സാറേ,,അതാണ് ഈ ജനാധിപത്യം,,അപ്പൊ മര്യാദയ്ക്ക് പറയേണ്ടി വരും”

“ഗെറ്റ് ഔട്ട് ,,,,” ബാലരാമ ശർമ്മ കൈ വാതിലിനു നേരെ ചൂണ്ടി ആദിയുടെ കണ്ണിൽ നോക്കി പറഞ്ഞു.

ആദിയൊന്നു ചിരിച്ചു.

“ഐ സെ ,,,യു ഗെറ്റ് ഔട്ട് ” ബാലരാമ ശർമ്മയുടെ ശബ്ദം ആ ഹാൾ മുഴുവനായി നിറഞ്ഞു.

ആദി ഒന്ന് ചുമച്ചു മുരടനക്കി പിന്തിരിഞ്ഞു നോക്കി.

ഭരണപക്ഷ മെമ്പർമാരിൽ ഉശിരുള്ള ചിലയാളുകൾ മുണ്ടു മടക്കി ഒരു അടിയുണ്ടാക്കാനുള്ള ഭാവത്തോടെ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“ഐ ആം നോട്ട് ഗോയിങ് റ്റു ഗെറ്റ് ഔട്ട് ” ആദി ഒരു കസേര വലിച്ചു നീട്ടി, നിൽക്കുന്ന ശർമ്മയുടെ മുന്നിലായി വെച്ചു അതിൽ ഇരുന്നു, കാലിൽ കയറ്റി വെച്ചു മെല്ലെയാട്ടി കൊണ്ട് ബാല രാമ ശർമ്മയെ നോക്കി പോക്കറ്റിൽ നിന്നും ഒരു ചുരുട്ട് എടുത്ത് വായിലാക്കി ലൈറ്റർ കത്തിച്ചു തീ കൊളുത്തി ആഞ്ഞു വലിച്ചു പുക പുറം തള്ളി .

“ഞാനിവിടെ ഒരു ഷോ ഉണ്ടാക്കാൻ വന്നതല്ല, എന്റെ ആവശ്യം ന്യായമാണ്, നിങ്ങളുടെ കരുണയും സഹതാപവുമൊന്നും എനിക്ക് വേണ്ടാ, ശിവശൈലത്തിനു കിട്ടേണ്ടത് അന്യായമായി തടഞ്ഞു വെച്ച ഞങ്ങളുടെ ജോലി ചെയ്യാനായുള്ള അവകാശം അത് നിങ്ങൾ ഇപ്പോ പുനസ്ഥാപിച്ച് നൽകണം” ആദി മാന്യമായി പറഞ്ഞു.

“ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ ” ഭരണകക്ഷി മെമ്പറന്മാരിൽപ്പെട്ട ഒരു സാമാന്യം ആരോഗ്യവും ശരീരവും ഉള്ള ഒരുവൻ ദേഷ്യത്തോടെ അവനരികിലേക്ക് വന്നു ചോദിച്ചു.

“പോടാ മൈരേ,,നീയാരാ,,തലയിരിക്കുമ്പോ വാലുമാടുന്നോ”

അയാൾ കോപത്തോടെ ആദിയെ ഒന്ന് നോക്കി പല്ലിറുമ്മി.

“ഇല്ലെങ്കിൽ താൻ എന്ത് ചെയ്യും”

ആളുകളുടെ നിരയിൽ നിന്നും ഉയർന്ന ചോദ്യം കേട്ട് അവനൊന്നു മുഖം തിരിച്ചു.

അരുണേശ്വരം വനജൻ, ഭരണകക്ഷിവിഭാഗത്തിലെ പ്രധാന രാഷ്ട്രീയ ഗുണ്ടയും  എന്തിനും പോന്നവനായ മെമ്പർ.

“ആരാ?” ആദി പുരികം ഉയർത്തി ചോദിച്ചു.

“അരുണേശ്വരം വനജൻ ” അവനു പിന്നാലെ നിന്ന സെകുരിറ്റി ആ പേര് പറഞ്ഞു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.