അപരാജിതൻ -41 5514

“എടോ,,താനെങ്ങോട്ടാ ഈ കയറിപോകുന്നത് ” എന്നുറക്കെ വിളിച്ചു ചോദിച്ചു കൊണ്ട് അറ്റൻഡർ ആദിക്ക് പുറകെ ഓടികയറി.

മുകളിലത്തെ ഹാൾ വാതിൽ ശക്തിയിൽ ആദി തള്ളിത്തുറന്നു.

ശബ്ദം കേട്ട് അവിടെയുണ്ടായിരുന്ന വാർഡ് അധികാരികളും സർപ്പഞ്ച് ബാലരാമ ശർമ്മയും സംസാരം നിർത്തി നോക്കി.

ആദി ഇടത്തെ കൈ വിരലുകൾ വലതു മണിബന്ധത്തിൽ ചേർത്ത് പിടിച്ചു  വലത്തേ മുഷ്ടിയൊന്നു ചുരുട്ടി ശർമ്മയുടെ നേരെ നടന്നു വന്നു.

“നിക്കടോ അവിടെ ,,,” അലറിക്കൊണ്ട് അറ്റൻഡർ ആദിക്ക് നേരെ നടന്നു.

ആദി ശർമ്മയുടെ മുന്നിൽ ചെന്ന് നിന്നു.

അതുകണ്ടു ശർമ്മ വേഗം എഴുന്നേറ്റു.

അപ്പോളേക്കും അറ്റൻഡർ  പിന്നാലെ വന്ന് ആദിയുടെ ചുമലിൽ മുറുകെ പിടിച്ചപ്പോൾ അവനൊന്നു തിരിഞ്ഞു.

“ചേട്ടാ,,,ചേട്ടൻ എനിക്ക് പറ്റിയ ആളല്ല , എന്റെ കൈയ്യീന്നു ഇടി കിട്ടിയാ ചേട്ടനിവിടെ ചോരതൂറി കിടക്കും , ഞാനിവിടെ തല്ലുണ്ടാക്കാൻ വന്നതല്ല ,,ഒരു കാര്യമറിയാൻ വന്നതാ,,അത് കഴിഞ്ഞു ഞാൻ പോക്കോളാം,,,വെറുതെ തടി കേടാക്കണ്ട,വീട്ടില് ഭാര്യയും മക്കളുമൊക്കെയുള്ളതല്ലേ,,,മാറി നിൽക്ക് ” സൗമ്യമായി ആദി പറഞ്ഞു.

അറ്റൻഡർ ആദിയെ ഒന്ന് നോക്കി, ഭയത്തോടെ സർപ്പഞ്ചിനെയും.

എന്നിട്ട് ഒന്നും മിണ്ടാതെ ആദിയുടെ ദേഹത്ത് നിന്നും കൈ മാറ്റി അവനു പിന്നിലായി നിന്നു.

“മിടുക്കൻ,,”അവനയാളെ അഭിനന്ദിച്ചു.

“തനിക്കൊരു അവാർഡ് തരാൻ ഞാൻ ഈ പഞ്ചായത്തിനോട് അപേക്ഷിക്കുന്നുണ്ട്”

“താനെന്താടോ ഈ കാണിക്കുന്നത് , പഞ്ചായത്തിൽ അതിക്രമിച്ചു കയറിയതിനു ഞാൻ പോലീസിനെ വിളിക്കണോ”

ബാലരാമ ശർമ്മ ആദിയോട് ദേഷ്യത്തോടെ ചോദിച്ചു.

“ഞാനോ അതിക്രമം കാണിച്ചത് ? , കേന്ദ്ര, സംസ്ഥാന സർക്കാരുകൾ,   പൗരന്മാർക്ക് നൽകുന്ന തൊഴിലുറപ്പ് പദ്ധതി. ശിവശൈലത്തെ ആളുകൾക്ക് നിഷേധിച്ചത് സാറല്ലേ, അപ്പൊ അതല്ലേ അതിക്രമം, പാവങ്ങളുടെ വയറ്റത്തടിച്ചു വേണോ ഇവിടെ വികസന സ്റ്റാൻഡിങ് കമ്മിറ്റി കൂടാൻ”

അത് കേട്ട് ബാലരാമ ശർമ്മ അല്പമൊന്നു നടുങ്ങി ശൗരി മെമ്പറെ നോക്കി.

അയാൾ ഭയത്തോടെ മുഖം കുനിച്ചു.

“സാർ എനിക്ക് കുറെ കാര്യങ്ങൾ ഇന്ന് ചെയ്തു തീർക്കാനുണ്ട്, ആദ്യം ഇതാണ് , അതാണ് നേരെ ഇങ്ങോട്ടേക്കു വന്നത്, ഞാനറിഞ്ഞു കൊട്ടാരക്കാരൻ ഇവിടെ വന്നതും നിങ്ങൾക്ക് ഫണ്ട് തന്നതും , അതൊക്കെ നിങ്ങളുടെ ഭരണപരമായ കാര്യങ്ങൾ, അതിലൊന്നും എനിക്ക് പരാതിയില്ല , പക്ഷെ ശിവശൈലത്തെ സാധുക്കളുടെ തൊഴിൽ ഇല്ലാതെയാക്കാൻ നിങ്ങൾക്ക് ആര് അധികാരം തന്നു ”

തന്റെ മുഖത്തേക്ക് കൈ ചൂണ്ടി ആദി ചോദ്യം ചെയ്തത് ശർമ്മയ്ക്ക് അപമാനമുണ്ടാക്കി

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.