അപരാജിതൻ -41 5341

അരുണേശ്വരം പഞ്ചായത്ത് ആപ്പീസ്.

മൂന്നാം നിലയിലെ പ്രധാന ഹാളിൽ , പത്തുമണിയോടെ പഞ്ചായത്ത് സർപ്പഞ്ച് ബാലരാമ ശർമ്മയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വികസന സ്റ്റാന്ഡിങ് കമ്മിറ്റി യോഗം നടക്കുകയായിരുന്നു.

ആദി തന്റെ ജീപ്പ് അതിവേഗം ഓടിച്ചു പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള സഹകരണ ബാങ്കിന്റെ മുന്നിലെ പാർക്കിങ് സ്പോട്ടിലേക്ക് കയറ്റി നിർത്തി  ജീപ്പിൽ നിന്നും ഇറങ്ങി.

അവൻ വണ്ടി നിർത്തിയിട്ടിരിക്കുന്നതു കണ്ടു അന്പതിനോടടുക്കുന്ന സെക്കുരിറ്റി ഓടി വന്നു.

“വണ്ടിയെടുത്ത് മാറ്റടോ” അയാൾ ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു.

അതുകേട്ടു ചിരിച്ചു കൊണ്ട് ആദി അയാളുടെ നെഞ്ചിലെ നെയിം പ്ളേറ്റിൽ നോക്കി പേര് ഉറക്കെ വായിച്ചു കൊണ്ട് പറഞ്ഞു.

“കൃഷ്ണകുമാരാ,,,സാറേ,,, ഈ വണ്ടി തത്കാലം ഇവിടെ തന്നെ കിടക്കും, മാറ്റിയിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എനിക്ക് പത്തു മിനിറ്റ് നേരത്തെ പണിയുണ്ട് , അത് കഴിഞ്ഞു ഞാൻ വരും, വരുമ്പോ ഈ വണ്ടി ഇവിടെ തന്നെ കണ്ടേക്കണം”

അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

“മനസ്സിലായല്ലോ,,, ഇപ്പോ വരും ,,” അവനൽപ്പം ഗാംഭീര്യത്തോടെ പറഞ്ഞു.

അവന്റെ  ഉയരവും കരുത്തുറ്റ ദേഹവും ഉറച്ച ശബ്ദവും  അയാളെ ഭയപ്പടുത്തുകയുണ്ടായി.

“സാർ,,പോലീസാണോ ?” അല്പം ഭയത്തോടെ അയാൾ ചോദിച്ചു.

“പോലീസിനും മേലേയാ ” ചുണ്ടിൽ ഒരു പുഞ്ചിയി നൽകി അവൻ പോക്കറ്റിൽ നിന്നും ഒരു ബോക്സ് വിലകൂടിയ ജാഗ്വർ സിഗാർ എടുത്ത്  അയാളുടെ പോക്കറ്റിൽ വെച്ച് കൊടുത്തു.

“വില കൂടിയതാ,,,”

അയാളത് കേട്ട് തലകുലുക്കി ബഹുമാനം കാണിച്ചു.

“ഇപ്പോ വരാം,,,വണ്ടി നോക്കിയേക്കണേ ”

“സാർ പോയാട്ടെ ,,,” അയാൾ കൈ മടക്കി നെറ്റിയിൽ ഒരു സല്യൂട് നൽകി.

ചിരിയോടെ അവൻ അയാളുടെ ചുമലിൽ തട്ടി വേഗം പഞ്ചായത്തോഫീസിലേക്ക് നടന്നു.

ബാലരാമ ശർമ്മയുടെ കാബിനു പുറത്ത്.

“എനിക്ക് സർപ്പഞ്ചിനെ കാണണമായിരുന്നു ” അവിടെ കസേരയിൽ ഇരുന്ന അറ്റൻഡറോട് അവൻ മര്യദയോടെ ചോദിച്ചു.

“മുകളിൽ മീറ്റിങ്ങിലാണ് സാർ,,ഇനി മീറ്റിംഗ് കഴിയണമല്ലോ”

“സാരമില്ല ഞാൻ വെയിറ്റ് ചെയ്യാം”

“വലിയ മീറ്റിങ്ങാണ്, സമയമെടുക്കും” അറ്റൻഡർ ആദിയെ അറിയിച്ചു.

“ഓ ,,എന്നാൽ ഞാൻ അവിടെപോയി കണ്ടോളാം, എനിക്ക് അധികമാരെയും വെയിറ്റ് ചെയ്തിരിക്കുന്നതും വെയിറ്റ് ചെയ്യിപ്പിക്കുന്നതും പതിവില്ല ” അയാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് ആദി വേഗം കോറിഡോറിലൂടെ നടന്നു ഇടതു വശത്തുള്ള കോണിപ്പടി കയറി മുകളിലേക്ക് നടന്നു.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.