അപരാജിതൻ -41 5514

“അല്ലെ ഞാൻ ചോദിച്ചത് ശരിയല്ലേ,,,ഇക്കാലമത്രയും കേട്ട കഥയിൽ ബാലു എന്നൊരു മനുഷ്യൻ വന്നിട്ടേയില്ല,,പക്ഷെ അപ്പുവിനെ എങ്ങനെയാണോ ചിന്നുചേച്ചി ഇഷ്ടപ്പെട്ടത്, ഒരുപക്ഷെ അതിനുമപ്പുറം ബാലുച്ചേട്ടനെ  സ്നേഹിക്കുന്നു, വേദനകളിൽ കൂടെ നിൽക്കുന്നു അതിനൊരു കാരണമുണ്ടാകില്ലേ ? ”

ഇരുവരും നിശബ്ദരായി നിന്നു.

” പക്ഷെ അതറിഞ്ഞെ ഈ നാട്ടിൽ നിന്നും  ഞാൻ പോകൂ ,,,പൊന്നുമക്കളെ ,,,” ചിരിയോടെ മനു ഇരുവരെയും നോക്കിപറഞ്ഞു.

എന്നിട്ട് ബൈ പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു.

ഇരുട്ട് വീണ വഴിയിലൂടെ നടക്കും വഴി മെയിൻ റോഡിലേക്ക് പോകുന്ന ഏലം കയറ്റിയ ജീപ്പ് കണ്ടു. അവനതു കൈ കാണിച്ചു നിർത്തി ലിഫ്റ്റ് ചോദിച്ചു. ഡ്രൈവർ അനുവദിച്ചപ്പോൾ അതിൽ കയറി. ആ ജീപ്പ് ടൗണിലേക്ക് പോകുന്നതിനാൽ ടൗൺ വരെ അവനെയും കൂട്ടി. ടൗണിൽ നിന്നും ബസ് പിടിച്ചവൻ തിരികെ ദണ്ഡുപാളയത്തിലെ അവൻ താമസിക്കുന്ന ഹോട്ടലിൽ എത്തി. ചെന്ന പാടെ റൂമിലേക്ക് ചെന്നു വീട്ടിലേക്ക് വിളിച്ചു വിശേഷങ്ങൾ തിരക്കി ഒടുവിൽ അനുപമയെ വിളിച്ചു അന്ന് കേട്ടതെല്ലാം പറഞ്ഞു കൊടുത്ത് അവളുമായി മധുരസംഭാഷണങ്ങങ്ങളിൽ ഏർപ്പെട്ടു ഒടുവിൽ ക്ഷീണം കാരണം കിടന്നു.

@@@@@@

രണ്ടു ദിവസം കഴിഞ്ഞു മനു ബാലുവിന്റെ വീട്ടിലെത്തി.

മനു കൈയിൽ ബാലുവിനുള്ള പഴങ്ങളും മറ്റും കരുതിയിരുന്നു.

ചിന്നു അവർക്ക് രണ്ടു പേർക്കും ചായ തിളപ്പിച്ച് നൽകി.

ബാലു, തന്റെ ലോലമായ ശബ്ദത്തോടെ ബാക്കി പറയുവാനാരംഭിച്ചു.

@@@@@@

 

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.