അപരാജിതൻ -41 5341

“കഴിച്ചിട്ട് പോകാടാ ” പതർച്ചയുള്ള ക്ഷീണിതമായ ശബ്ദത്തോടെ ബാലു പറഞ്ഞു.

“കഴിച്ചിട്ട് പോകാം മനു ,,ഞാൻ എന്നാ കഞ്ഞിയുണ്ടാക്കാം”

“അതെ ചിന്നുവേട്ടത്തിയമ്മേ ,,കഞ്ഞി നിങ്ങടെ കഞ്ഞിക്കെട്ട്യോന് കൊടുത്തോണ്ടാ മതി”

അത് കേട്ട് ബാലു ഉറക്കെചിരിച്ചു.

“എന്നെ കഞ്ഞിയാക്കിയല്ലേ മനൂ ”

“അതുപിന്നെ ഞാനൊരു കഞ്ഞിയല്ലേ ബാലുച്ചേട്ടാ,,അപ്പൊ എന്റെ ചേട്ടനും കഞ്ഞിയല്ലേയാകൂ അതോണ്ട് പറഞ്ഞതാ” മനു ചിരിച്ചു കൊണ്ട് പറഞ്ഞ് എഴുന്നേറ്റു.

ചിന്നു കൊണ്ട് വന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു.

“സന്ധ്യയായില്ലേ,,ഇനിയങ്ങോട്ട് നടക്കണ്ടേ അതോണ്ടാ,,അപ്പൊ ഞാൻ നാളെ വരാം”

“മനൂ,,,ഇന്ന് ഞാൻ കുറെ പറഞ്ഞില്ലേ,,നാളെ ചിലപ്പോ എനിക്ക് തൊണ്ടവേദനയാകും,,അതുകൊണ്ടു നാളെ കഴിഞ്ഞു വന്നാൽ മതിയെടാ”

“ഹ്മ്മ്,,,,,എന്നാലങ്ങനെയാവട്ടെ…”

അപ്പോളാണ് അവനുള്ളിൽ ഒരു സംശയം വന്നത്.

“ബാലുച്ചേട്ടാ ”

“എന്താ മനു ?”

“അപ്പൊ ഈ രാക്ഷസന്മാരൊക്കെ ശരിക്കും ഉള്ളതാല്ലേ ”

ബാലു ഒന്ന് ചിരിച്ചു

“അതെ ,,എനിക്ക് അപ്പൂന്റെ കാര്യത്തിൽ ഒരു പേടിയുമില്ല,,എന്നാലും ഇനി ബാക്കിയറിയാതെ ഒരു രക്ഷയുമില്ല,,അപ്പൂന് പിന്നെ എന്ത് സംഭവിച്ചു എന്നറിയാനുള്ള ഒരു ത്വര അതിങ്ങനെ കത്തി നിൽക്കാ മനസ്സില്,,ആ തത്കാലം ഞാൻ അടക്കി നിർത്താം,,നാളെ കഴിഞ്ഞു വരാം”

അവൻ യാത്ര പറഞ്ഞു കൊണ്ട് വീടിനു പുറത്തേക്കിറങ്ങി.

ബാലുവിന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് ചിന്നു ബാലുവിനെ വീടിന്റെ  തിണ്ണയിലേക്ക് നടത്തി.

മനു പുറത്തിറങ്ങി ഷൂസ് ധരിക്കുന്ന സമയം ചിരിച്ചു കൊണ്ട് ബാലുവിനെ വിടാതെ പിടിച്ചു നിൽക്കുന്ന ചിന്നുവിനെ നോക്കി.

“ഞാനൊരു സംശയം ചോദിച്ചോട്ടെ ?”

“ഹ്മ്മ് ചോദിച്ചോ ?” ചിന്നു പറഞ്ഞു

“അല്ല,,അപ്പു വേമവരത്തു നിന്നും തിരികെ വരും വഴി ചിന്നുചേച്ചിയെ വിളിച്ചു സംസാരിച്ചതല്ലേ അപ്പൊ അപ്പൂനോട് ലവ് ആണെന്ന് പറഞ്ഞതുമല്ലേ,,പിന്നെ എങ്ങനെയാ ചിന്നുചേച്ചിയുടെ ലൈഫിലേക്ക് ഈ ബാലുച്ചേട്ടൻ  വന്നത് ?”

ആ ചോദ്യം കേട്ടപ്പോൾ ചിന്നു ഒന്ന് പകച്ചു കൊണ്ട് ബാലുവിനെ നോക്കി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.