“പാർവ്വതി മോൾടെ,,കാര്യം
“ആന്റീടെ ഉവ്വാവ് മാറിയോ മാമാ ,,” കസ്തൂരി പാർവ്വതിയുടെ കാര്യം ചോദിക്കുന്ന കേട്ട് ഗൗരി മോൾ എടുത്ത് ചോദിച്ചു.
“ഉവ്വല്ലോ മാറുന്നുണ്ടല്ലോ,,,”
“മോളെ ,,തമ്പായ്ക്ക് എല ഇടണ്ണ്ട് മാമാ,,,ആന്റീടെ ഉവ്വാവ് മാറാൻ” ഗൗരി പുറത്തു നിർമിച്ച മണ്ണ് ശിവലിംഗത്തിൽ കൂവളത്തില കൊണ്ട് വന്നിടുന്ന കാര്യം പറഞ്ഞു.
“പാർവ്വതി മോളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു, സാരമില്ല ഭേദായിട്ട് കാണാല്ലോ” കസ്തൂരി പറഞ്ഞു.
“മാമാ,,,,”
“എന്തോ ചുന്ദരികുട്ടി?”
“ആന്റീനെ മാമ൯ മംഗലം കയിച്ചണെ”
ഗൗരി പറയുന്നത് കേട്ട് കസ്തൂരി ചിരിച്ചു.
“ഹമ് ,,,,,,” അവനൊന്നു മൂളി
“ആന്റീനെ മാമ൯ മംഗലം കയിച്ചോ മാമാ” ആദിയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിപ്പിച്ചു ഗൗരി ചോദിച്ചു.
“എന്തിനാ ?” അവൻ തിരക്കി
“ആന്റീനെ കൊറേ കൊറേ ഇഷ്ടാ വാവയ്ക്ക് ,,,” അവൾ ആദിയുടെ കവിളിൽ മുത്തം കൊടുത്തു.
“കേട്ടല്ലോ ,,മോള് പറഞ്ഞത്, അപ്പൊ പാർവ്വതി മോളെ മംഗലം കഴിച്ചോണം”
കസ്തൂരി ഗൗരിയെ എടുത്തു ഒക്കത്തിരുത്തി അവനെ ഓർമ്മിപ്പിച്ചു.
“പോട്ടെ ,,അനിയാ ” കസ്തൂരി ഗ്രാമത്തിനുള്ളിലേക്ക് നടന്നു.
ആദി എഴുന്നേറ്റു കുളിച്ചു വേഷം മാറി വന്നു
വീട് പൂട്ടി പുറത്തേക്കിറങ്ങി ജീപ്പും എടുത്ത് കുന്നു കയറി യാത്രയായി.
@@@@@@
അത്രയും പറഞ്ഞുതീർത്തപ്പോളേക്കും ബാലു നന്നായി ക്ഷീണിച്ചിരുന്നു.
“ചിന്നൂ,,,,,വെള്ളം വേണം” ബാലു ചിന്നുവിനെ നോക്കിപറഞ്ഞു.
അന്നേരം, ചിന്നു എഴുന്നേറ്റ് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് വേഗം നടന്നു
നേരം സന്ധ്യയായിരുന്നു.
“മതി ബാലുച്ചേട്ടാ, ചേട്ടന് വയ്യല്ലോ,,അതുകൊണ്ടു ഇന്നിത്രയും മതി” മനു ബാലുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഹ്മ്മ് ,,,തൊണ്ടയൊക്കെ വേദനയെടുക്കുന്നുണ്ടെടാ മനൂ,,,നമുക്ക് നിർത്താം”
അപ്പോളേക്കും ചിന്നു ബാലുവിനുള്ള തിളപ്പിച്ചാറ്റിയ വെള്ളവുമായി അങ്ങോട്ടേക്ക് വന്നു.
ബാലു ആ വെള്ളം വാങ്ങികുടിച്ചു.
“സന്ധ്യയായല്ലോ..ഞാനും കഥ കേട്ടിരുന്നു പോയി” ചിന്നു പറഞ്ഞു.
“ബാലുച്ചേട്ടാ,,,ഞാനെന്നാ ഇറങ്ങട്ടെ,,,സന്ധ്യയായല്ലോ”
Ha ha ha ini angot adiyuda idiyuda vedi pooram ?
Happy new year ✨?
???
എല്ലാവരും തീരുവോ അവൻ?
????SUPER
ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്
aduthathath varatte
??fire begins