അപരാജിതൻ -41 5514

“മാമാ ,,എനീച്ചേ,,,മാമാ ”

തിണ്ണയിൽ കിടന്നു മയങ്ങുന്ന ആദിയുടെ ചുമലിൽ തട്ടി ഗൗരിമോൾ വിളിച്ചപ്പോൾ ആദിയുണർന്നു.

ഗൗരിമോളും കസ്തൂരിചേച്ചിയും നിൽക്കുന്നു.

“എന്താ അനിയാ , പുറത്ത് തിണ്ണയിൽ കിടക്കുന്നത് ?” അവനുള്ള ചായ തിണ്ണയിൽ വെച്ച് കസ്തൂരി ചോദിച്ചു

അവൻ ചുറ്റും നോക്കി

“ചുടല,,,,അവനിവിടെ ഉണ്ടായിരുന്നല്ലോ,,പോയോ ” ആദി ചോദിച്ചു

“ഇവിടെ ഞാൻ വരുമ്പോൾ ആരും ഉണ്ടായിരുന്നില്ലല്ലോ അനിയാ ,,അനിയൻ സ്വപ്നം കണ്ടതാകും ,,ഈ ചായ കുടിക്ക്”

ചുടല പറഞ്ഞതെല്ലാം അവനു നല്ല പോലെ ഓർമ്മയുണ്ടായിരുന്നു.

അവൻ കവാടത്തിലേക്ക് നോക്കി.

അവിടെ ഗ്രാമവാസികൾ നടന്നു പോകുന്നത് കണ്ടു.

അമ്മയുടെ ആത്മാവ് തനിക്ക് ചുറ്റിനുമുണ്ട് .

‘അമ്മ ശിവശൈലത്തേക്ക് പ്രവേശിക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട്.

അവൻ മനസ്സിലോർത്തു.

ആദി പുറത്തുള്ള മൺകുടത്തിലെ വെള്ളത്തിൽ വായ് കഴുകി കസ്തൂരി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് ഗൗരിയുടെ വയറിൽ മെല്ലെ ഇക്കിളിയിട്ടു.

“ചോ ,,,ഇക്കിളിയാവണൂ,,മാമാ ” അവൾ ചിരിച്ചു കൊണ്ട് തുള്ളിചാടി.

“അനിയാ ,,”

“എന്തെ ചേച്ചി ”

“അനിയാ,,അന്ന് പറഞ്ഞില്ലായിരുന്നോ, തയ്യൽ വേലകൾ ഇവിടെ ആരംഭിക്കുന്നതിനെ കുറിച്ച്, അതെന്തെങ്കിലും ആകാറായോ?”

“എന്താ ചേച്ചി ഇപ്പോ ഇങ്ങനെ ഒരു ചോദ്യം?”

“അനിയാ,,നമ്മുടെ തൊഴിലുറപ്പ് വേലകൾ ഒക്കെ നിർത്തലാക്കിയതോടെ ഇവിടെ പല കുടുംബങ്ങളിലും വരുമാനം തീരെയില്ല, പാർവ്വതി മോൾ കൊണ്ട് തന്ന വീട്ടു സാധനങ്ങൾ ഉള്ളത് കൊണ്ട ഇപ്പോ പിടിച്ചു നിൽക്കുന്നത്, റേഷൻ കടയിൽ നിന്നും ഒന്നും കിട്ടുന്നില്ല , എല്ലാം കൊട്ടാരം മുടക്കിയില്ലേ ..അതുകൊണ്ടാ ചോദിച്ചത് അനിയാ”

“എല്ലാം ശരിയാക്കാം ചേച്ചി,തയ്യൽ മെഷീനുകൾ അവർ ഓർഡർ കൊടുത്തിട്ടുണ്ട്,, എന്തായാലും ഞാൻ  അത് പെട്ടെന്ന് തന്നെ ശരിയാക്കാം” അവനുറപ്പ് നൽകി.

“അത് മാത്രവുമല്ല ,,തൊഴിലുറപ്പും റേഷനും ,,ഒക്കെ നമുക്ക് ശരിയാക്കാം”

അത് കേട്ട് കസ്തൂരി ഒന്ന് പുഞ്ചിരിച്ചു.

ശരിയാക്കാം എന്ന് പറയുന്നത് ശിവശൈലത്തിന്റെ സർക്കാർ അല്ലെ , അപ്പൊ അത് ഉറപ്പായും നടത്തും എന്ന് അവൾക്ക് ഉത്തമ ബോധ്യമുണ്ട്.

“അനിയാ,,,”

“എന്തേച്ചി ?”

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.