അപരാജിതൻ -41 5514

“അപ്പൊ ,,എന്താ ചെയ്യാ,,,എന്റെ ലക്ഷ്‌മിയമ്മ പാവം ഇങ്ങനെ കവാടത്തിൽ സങ്കടപ്പെട്ടു നിൽക്കണോ ? ”

ചുടല ഒന്നും പറയാതെ ആദിയെ നോക്കി പുഞ്ചിരിച്ചു.

“പറയെടാ ,,എന്റെയമ്മയെ എനിക്കങ്ങനെ ഓർക്കാൻ കൂടെ വയ്യ,,ലക്ഷ്മിയമ്മയുടെ എന്താഗ്രഹത്തിനും വേണ്ടി എന്തും ഞാൻ ചെയ്യും,,പറ എന്താ ഞാൻ ചെയ്യേണ്ടത് ?’

“ശങ്കരാ,,അടിമത്തത്തിൽ നിലകൊള്ളുന്ന ശിവശൈലത്തിൽ ഭ്രഷ്ടയാക്കപ്പെട്ട ലക്ഷ്മിയമ്മ പ്രവേശിച്ചാൽ അടിയാളാകും,,അത് സത്യമാണ് ,,പക്ഷെ ലക്ഷ്മിയമ്മ അവിടെ പ്രവേശിക്കണം എങ്കിൽ,,,”

“എങ്കിൽ ,,,എങ്കിൽ എന്താ വേണ്ടത് ,,പറയ് നീ ,,”

“ആ മണ്ണിന്റെ  ഉടയോൾ ആയി ലക്ഷ്മിയമ്മ ആ മണ്ണിൽ കാൽ കുത്തിയാൽ മതി , അപ്പോൾ ഭ്രഷ്‌ട്ടും മാറും, അതിനു…. അതിനു ഉടയോൾ ആകണം ,,ശിവശൈലമെന്ന മണ്ണിന്റെ ഉടയോൾ,,അതിനു നിനക്ക് മാത്രമേ സാധിക്കൂ ശങ്കരാ,,,”

“എങ്ങനെ ,,എങ്ങനെയാ എന്റെ അമ്മയെ ആ മണ്ണിന്റെ ഉടയോൾ ആക്കാ ?’ ആദി അത്യന്തം ആകാംഷയോടെ ചോദിച്ചു.

“അതിനധികം സമയമില്ല,,എത്രയും വേഗം നീ യുദ്ധകളത്തിലേക്കിറങ്ങണം,,ശിവശൈലത്തിന്റെ അടിമത്തം ഇല്ലാതെയാക്കണം,അതിലൂടെ നിന്റെ ലക്ഷ്മിയമ്മയെ ഈ മണ്ണിന്റെ ഉടയോൾ ആക്കണം,,അത് മാത്രമേ വഴിയുള്ളൂ”

ചുടല അവനെ ചേർത്ത് പിടിച്ചു പറഞ്ഞു.

“ഉടയോൾ,,,,,” ആദി ഉരുവിട്ടു.

“പ്രജാപതികളെ മുച്ചൂടും മുടിച്ചാണെങ്കിലും ഈ മണ്ണിന്റെ ഉടയോൾ ആക്കി,  എന്റെ ലക്ഷ്മിയമ്മയെ  , ശിവശൈലത്ത് പ്രവേശിപ്പിക്കും ഞാൻ,,,ഈ മണ്ണിന്റെ ഉടയോൾ,,,ഉടയോൾ …ശിവശൈലത്തിനുടയോൾ”

അവനുറക്കെ അലറി.

ആ അലർച്ച ശിവശൈലഭൂമിയാകെ അലയടിച്ചു.

അവിടത്തെ കൂവളമരങ്ങൾ എല്ലാം ആടിയുലഞ്ഞു.

ഗോശാലയിലെ ഗോക്കൾ ഉറക്കെയുറക്കെ അമറി ശബ്ദമുണ്ടാക്കി.

@@@@@@

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.