അപരാജിതൻ -41 5514

“‘അമ്മ ,,,എന്റെ ലക്ഷ്മിയമ്മ ,,,” അവൻ ഒരു ഭ്രാന്തനെ പോലെ ചുടലയുടെ ചുമലിൽ കൈ വെച്ച് ചോദിച്ചു.

“ഇങ്കെ ഉക്കാര് സങ്കരാ ,,,” ചുടല ശക്തിയിൽ പിടിച്ചു ആദിയെ തനിക്കരികിൽ ഇരുത്തി.

“എന്റെയമ്മ ,,ഒന്നൂടെ ഒന്ന് കണ്ടോട്ടെ ചുടലെ” അവൻ വിതുമ്പലോടെ പറഞ്ഞു.

“സങ്കരാ,,,എന്നാലേ ഇത് മട്ടും താൻ മുടിയും,,,ഇതുക്കപ്പുറം എനക്ക് മുടിയാത് ”

ആദി സങ്കടത്തോടെ കവാടത്തെ നോക്കിയിരുന്നു.

“എന്റെയമ്മ അവിടെ നിൽക്കാണോ,,എന്തിനാ ലക്ഷ്മിയമ്മ അവിടെ നിൽക്കണെ”

ചുടല ആദിയുടെ ചുമലിൽ കൈ വെച്ചു.

“സങ്കരാ,,,അത് ഉൻ അമ്മയോടെ ആവി ,,,ആത്മാവ് ഇല്ലെയാ അത്,,”

ആദി സ്തബ്ധനായി ചുടലയെ നോക്കി

“ആത്മാവോ ”

“ആമാ,,,ആവി താൻ,” ചുടല അല്പം നേരം നിശബ്ദനായി ഇരുന്നു.

“ശങ്കരാ,,,ഞാൻ പറയുന്നത് കേൾക്ക്,,,ലക്ഷ്മിയമ്മയ്ക്ക് ഇനി മറുപിറവികൾ ഉണ്ടാകില്ല, ജന്മചക്രങ്ങളിൽ നിന്നും മോചനം ലഭിച്ചു, പക്ഷെ അമ്മയുടെ ആത്മാവ് നിന്നോടൊപ്പം തന്നെയുണ്ട്, നീ കരയുമ്പോൾ നിനക്കൊപ്പം കരഞ്ഞു കൊണ്ട് , നീ ചിരിക്കുമ്പോൾ നിനക്കൊപ്പം ചിരിച്ചു കൊണ്ട്, ലക്ഷ്മിയമ്മയ്ക്ക് മോക്ഷം കൊടുത്ത് ശിവലോകത്തേക്ക് പറഞ്ഞയക്കാൻ നീ അമ്മയുടെ ആത്മാവിനു വേണ്ടതായ കർമ്മങ്ങൾ ചെയ്യണം, അതിനു നേരമാകുന്നെയുള്ളൂ”

“അപ്പൊ ,,അപ്പൊ പിന്നെ അമ്മയെന്തിനാ ആ കവാടത്തിൽ സങ്കടത്തോടെ നിൽക്കുന്നത് ”

“ശങ്കരാ,,അചലയമ്മയുടെ ഉദരത്തിൽ ലക്ഷ്മിയമ്മ ഉരുവായത് ഇതേ ശിവശൈലത്ത് വെച്ചാണ്, പക്ഷെ അവിടെ നിന്നും നാട് വിട്ടു ദൂരയാത്ര ചെയ്തു പിറന്നു വീണത് സായിഗ്രാമത്തിലും, ലക്ഷ്മിയമ്മയുടെ ഏറ്റവും വലിയ ആശയാണ് താൻ പിറന്നയിടത്ത് പ്രവേശിക്കണം എന്നത്, പക്ഷെ അതിനു ലക്ഷ്മിയമ്മയ്ക്ക് സാധിക്കാത്തത്  അചലയമ്മയെ ഭ്രഷ്ട് നടത്തിയ മണ്ണാണ് ശിവശൈലം, അചലയമ്മയെ ഭ്രഷ്ട് കല്പിച്ചപ്പോൾ അചലയമ്മയുടെ വയറ്റിൽ പിറവി കൊണ്ടിരുന്ന ലക്ഷ്മിയമ്മയ്ക്ക് മേലും ഭ്രഷ്ട് ബാധകമായി, ലക്ഷ്മിയമ്മയ്ക്ക് സമാധാനത്തോടെ ആ മണ്ണിൽ പ്രവേശിക്കണം ,

പക്ഷെ ശിവശൈലം അടിമത്തത്തിലാണ്, ഭ്രഷ്ട് നിലനിൽക്കെ  ആ കവാടം കടന്നു ലക്ഷ്മിയമ്മ ശിവശൈലത്തു പ്രവേശിച്ചാൽ ആ ആത്മാവ് ഒരു അടിയാളായി മാറും”

“എന്റെയമ്മ അടിയാളായോ? ” സ്തബ്ധനായി ആദി ചോദിച്ചു.

“അതെ,,, വെറും അടിമയായിപോകും ശങ്കരാ ”

അത് കേട്ടപ്പോൾ ആദിക്കാതെ പ്രയാസമായി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.