അപരാജിതൻ -41 5341

“ഒന്ന് കാണിച്ചു താ ,,എന്റെ അമ്മയെ ഒന്ന് കാണിച്ചു താടാ,,ഞാനൊന്നു കണ്ടോട്ടെ”

ചുടല ഒന്ന് പുഞ്ചിരിച്ചു.

“അതോ ,,,അങ്കെ പാര് ” ചുടല അവിടെയിരുന്നാൽ കാണുന്ന ശിവശൈല കവാടത്തിനോട് ചേർന്നു നിർമ്മിച്ച മൺശിവലിംഗത്തെ ചൂണ്ടി കാണിച്ചു.

ആദി ഏറെ ആകാംക്ഷയോടെ തന്റെ കണ്ണുനീർ തുടച്ചു അങ്ങോട്ടേക്ക് നോക്കി.

“ഒന്നും കാണുന്നില്ലല്ലോ ,,,ചുടലെ,,,”

ചുടല ഒന്നുറക്കെ ചിരിച്ചു കൊണ്ട് ആദിയുടെ നെറുകയിൽ മധ്യഭാഗത്തായി തന്റെ വലത്തെ കൈപ്പത്തിയമർത്തി പറഞ്ഞു.

“അങ്കെ പാര് സങ്കരാ,,,,”

ആദി അത് കേട്ട് വീണ്ടും നോക്കി.

അന്നേരം

ശിവശൈലത്തിന്റെ അടഞ്ഞു കിടക്കുന്ന കവാടത്തിനു മുന്നിലായി ഒരാൾ പൊക്കത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു പ്രകാശനാളം.

ആദി ആ പ്രകാശനാളത്തിലേക്ക് സൂക്ഷിച്ചു നോക്കി.

ആ പ്രകാശനാളം സാവധാനം ഒരു മനുഷ്യരൂപം പ്രാപിക്കുന്നു.

അവന്റെ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെട്ടിരുന്നു

അവൻ കണ്ണുകൾ തിരുമ്മി വീണ്ടും സസൂക്ഷ്‌മം ശ്രദ്ധിച്ചു നോക്കി.

“അമ്മെ ,,,,,,,,,,,,”

അവൻ ഉറക്കെയലറി.

“ചുടലെ ,,എന്റെ ലക്ഷ്മിയമ്മ ,,,,” അവനാർത്തു വിളിച്ചു.

ലക്ഷ്മിയമ്മ അവനെ നോക്കുന്നുണ്ടായിരുന്നില്ല

അവർ ശിവശൈലത്തിനകത്തേക്ക് പ്രവേശിക്കാനാകാതെ വിഷമിച്ചു നിൽക്കുകയായിരുന്നു.

“അമ്മെ ,,,,,അപ്പു വന്നമ്മേ ,,,,,,” എന്ന് പറഞ്ഞവൻ ചുടലയെ തട്ടി മാറ്റി എഴുനേറ്റു വേഗം ഓടി കവാടത്തിനരികിലെത്തി.

പക്ഷെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല.

അവനവിടെ ചുറ്റും നോക്കി.

അമ്മെ എന്ന് വിളിച്ചു കരഞ്ഞു.

വീണ്ടും അവിടെ നിന്നും ഓടി ചുടലയ്ക്കരികിലെത്തി.

“എന്റമ്മെയെ ഞാനൊന്നു കാണട്ടെടാ ” എന്ന് പറഞ്ഞു ചുടലയുടെ കൈയെടുത്ത് ആദി തലയിൽ വെപ്പിച്ചു വീണ്ടും നോക്കി ,

പക്ഷെ അമ്മയെ കാണാൻ കഴിഞ്ഞില്ല

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.