അപരാജിതൻ -41 5514

“സങ്കരാ,,,,,,,,,” ആ വിളികേട്ടവൻ നോക്കി.

തനിക്കരികിൽ ചുടലയിരിക്കുന്നു.

ഒന്നും പറയാൻ കഴിഞ്ഞില്ല . ചണ്ടാളൻ ചുടലയുടെ തോളിലിലേക്ക് മുഖം അമർത്തി അവൻ നിർത്താതെ കരഞ്ഞു.

“എന്റെ ലക്ഷ്മിയമ്മ,,,”

അവന്റെ ശബ്ദം ഇടറി ഒന്നും മുഴുമിക്കാൻ സാധിച്ചില്ല.

“അഴാതെ സങ്കരാ,,,എൻ ദൈവമേ ,,,,,നീ അഴക്കൂടാത്,,,നീ,  എനക്ക് ,,ഇന്ത സിവസൈലത്തുക്ക് കടവുൾടാ,,,,”

അപ്പുവിന്റെ പുറത്ത് തന്റെ ശുഷ്കമായ കൈകൾ കൊണ്ട് തലോടി ചുടല ആശ്വസിപ്പിച്ചു.

“ഉൻ അമ്മയാലേ ,,ഇപ്പൊ നീ ഇങ്കെ ഇരിക്കറുത്,,,അത് താൻ വിധി ,,,അത് അന്ത മാതിരി നടന്നേയാകണം.അഴാതെ എൻ സങ്കരാ ”

ചുടലയുടെ തോളിൽ തല ചായ്ച്ച് അപ്പു തന്റെയുള്ളിലെ സങ്കടം കരഞ്ഞു തീർക്കുമ്പോൾ ചുടല കണ്ണുകൾ അടച്ചു.

ചുടലയുടെ മൂന്നാം കണ്ണിൽ ലക്ഷ്മിയമ്മയുടെ മുഖം തീയേറ്റു കരിഞ്ഞ മുഖം തെളിഞ്ഞു.

അപ്പുവിന്റെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കുന്ന ലക്ഷ്മിയമ്മയുടെ മുഖം.

ചുടലയുടെ ദൃഷ്ടി ലക്ഷ്മിയമ്മയുടെ ഇമ ചിമ്മാത്ത കണ്ണുകളിലേക്ക് പതിച്ചു.

ആ കൃഷ്ണമണിയിൽ ഒരു പ്രകാശമാണ് തെളിഞ്ഞിരുന്നത്.

ലക്ഷ്മിയമ്മ മാത്രം കണ്ട മഹാപ്രകാശം.

 

“ഹിമപാതം പെയ്യുന്ന കൈലാസഗിരിയിൽ,

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ

മിഴികളടച്ച് യോഗാവസ്ഥയിൽ

നിലകൊള്ളുന്ന

ആദിയോഗിയെ,,

“ആദിയോഗിയുടെ  മുഖത്തിനു തന്റെ മകൻറെ അതെ മുഖമാണ് എന്ന് മനസ്സിലാക്കി അപ്പുവിന്റെ കൈകളിൽ മുറുകെപിടിച്ചവർ

“ശങ്കരാ ,,,” എന്ന്  നിറകണ്ണുകളോടെ ഭക്തിപൂർവ്വം  വിളിക്കുമ്പോൾ

പുണ്യം ചെയ്ത ആ മാതാവിന് , തന്റെ ഉദരത്തിൽ പിറന്ന മകന്റെ അതെ സ്വരൂപത്തിൽ മഹാദേവൻ ദർശനം അരുളി അവരെ ജന്മചക്രങ്ങളിൽ നിന്നും മോക്ഷം നൽകിയിരുന്നു.

“തായേ,,,അരുൾ കൊടുങ്കളെ” ചുടലയുടെ ചുണ്ടുകൾ മന്ത്രിച്ചു.

നിറഞ്ഞ കണ്ണുകൾ തുറന്ന ചുടല പുഞ്ചിരിയോടെ അപ്പുവിന്റെ പുറം തഴുകികൊണ്ടേയിരുന്നു.

“എൻ സങ്കരാ,,,,” ചുടല അനുതാപം നിറഞ്ഞ സ്വരത്തോടെ ആദിയെ വിളിച്ചു.

“ഹ്മ്മ് ,,,,,” അവൻ വിളി കേട്ടു.

“ഒനക്ക് അമ്മാവേ പാക്കണമാ ?”

ചുടലയുടെ വാക്കുകൾ കേട്ട് അത്ഭുതത്തോടെ ആദി ചുടലയുടെ മുഖത്തേക്ക് നോക്കി.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.