അപരാജിതൻ -41 5513

അപരാജിതൻ -41

അർദ്ധരാത്രി

അകലെയുള്ള കിഴക്കൻ വനാന്തരത്തിൽ.

കലിയുടെ ആസുരശക്തിയാൽ ഉദയം ചെയ്ത പെരുംരാക്ഷസൻ കാലനേമി വിഹരിക്കുന്ന സുരസാനദിയുടെ ഉത്ഭവസ്ഥാനത്തിലെ പാറക്കെട്ടുകളിൽ

വലിയൊരു കാട്ടുപോത്തിനെ ഭക്ഷിച്ചു കാലനേമി വിശ്രമിക്കുന്ന സമയം.

കാലനേമിക്ക് താഴെയായി നെല്ലിമരത്തിൽ ദേഹം സൂക്‌ഷിച്ചു മരണം തടുത്ത ധൂമാന്തകഗുരുവായ മഹാവൃദ്ധൻ  കലിയൻ കാത്തവരായ൯ കാട്ടുപോത്തിന്റെ എല്ലു പാറയിൽ തട്ടി പൊട്ടിച്ചു എല്ലിനുള്ളിലെ മജ്ജ വലിച്ചു കഴിക്കുന്നേരം കുറച്ചകലെയായി തീപ്പന്തവുമായി ആരൊക്കെയോ നടന്നടുക്കുന്നത് കണ്ടു.

അത് കണ്ട കാലനേമി മുരണ്ടു കൊണ്ട് മൂന്നാൾ ഉയരമുള്ള പാറക്കൽ കരുത്തുള്ള ദേഹം ഒരാൾപ്പൊക്കമാക്കി  ചുരുക്കി.

കലികാശൈലത്തിനപ്പുറം താമസിക്കുന്ന കലിയാരാധകർ രാക്ഷസകുലർ മിഹിരൻമാരായിരുന്നു നടന്നടുത്തത്.

അവർ കാത്തവരായനരികിലേക്ക് വന്നു കുമ്പിട്ടു.

അതിനു ശേഷം കാലനേമിയെ നോക്കി ആദരവോടെ മുട്ട്കുത്തി.

അവരിൽ ഒൻപത് മിഹിര൯മാരും ഇരുപതോളം മിഹിരപെണ്ണുങ്ങളുമുണ്ടായിരുന്നു.

നൂറ്റാണ്ടുകൾ മുൻപ് ഭാർഗ്ഗവബ്രാഹ്മണാൽ ആക്രമിക്കപ്പെട്ടു ശക്തിക്ഷയിച്ച അരക്കവർഗ്ഗത്തിൽപെട്ട മിഹിരൻമാരിൽ അന്ന് കാലം ജീവിച്ചിരുന്ന ഒരു കിളവൻ അരക്കനു വെളിപാട് കിട്ടിയിരുന്നു.

ഒരുനാൾ മിഹിരകുലത്തെ കരുത്തരാക്കാൻ ഒരു പെരും അരക്കൻ ആകാശത്തുനിന്നും മണ്ണിൽ പൊട്ടിവീഴുമെന്ന്.

ഇപ്പോൾ കലിശക്തിയാൽ നിർമ്മിക്കപ്പെട്ട കാലനേമി, അവർക്ക് തങ്ങളെ ഉദ്ധാരണം ചെയ്യാൻ വന്ന പെരുംഅരക്കനാണ്.

അവർ മുട്ട്കുത്തി കൈകൾ പൊക്കി “ആഹ്,,,ആഹ്,,,,,ആഹ് ” എന്ന് ഗോത്രഭാഷയിൽ മൊഴിഞ്ഞു നിലത്തു ശിരസു മുട്ടിച്ചു കാലനേമിക്ക് ആദരമർപ്പിച്ചു.

അത് കണ്ടു കാലനേമി ഇരുന്നയിടത്തു നിന്നും എഴുന്നേറ്റ് നെഞ്ചിൽ ഇരുകൈകളാൽ ആഞ്ഞു പ്രഹരിച്ചു ഉറക്കെ ഭയപ്പെടുത്തുന്ന ശബ്ദത്തിൽ അട്ടഹാസം മുഴക്കി.

അതിൽ മണ്ണും പാറക്കെട്ടും പ്രകമ്പനം കൊണ്ടു.

“മിഹിരകൂട്ടങ്ങളെ ,,കലിദൂതൻ പെരുമരക്കൻ കാലനേമിയെ നിങ്ങളുടെ ചുവടുകളാൽ സംതൃപ്തനാക്കൂ”

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.