അപരാജിതൻ -39 5513

വീടിന്റെ മുന്നിൽ ഉള്ള വലുപ്പം കുറഞ്ഞ തൂണിൽ ആകാശ മുല്ല പടർന്നു കയറിയിട്ടുണ്ട്.

അവനവിടെ പുറത്തു നിന്നുകൊണ്ട് ഉറക്കെ വിളിച്ചു

“വീട്ടുകാരെ ,,,,ഒയ് …ആരുമില്ലേ ,,,വീട്ടുകാരെ ”

ഉള്ളിൽ പാത്രങ്ങൾ ഒക്കെ നിരത്തുന്ന ശബ്ദം കേൾക്കുണ്ടായിരുന്നു

ആ ശബ്ദം നിലച്ചു ഉള്ളിൽ നിന്നും ആരോ നടന്നടുക്കുന്ന ശബ്ദം.

വാതിൽ തുറന്നു

തുറന്ന വാതിലിനു പിന്നിൽ കണ്ട രുപം കണ്ടവനു സന്തോഷവും ഒപ്പം സങ്കടവും  വന്നു

“ചിന്നുച്ചേച്ചി ,,,,,,,,,,,” അവനുറക്കെ വിളിച്ചു

“മനൂ ,,,,,,,,,,,,,” എന്ന് വിളിച്ചവൾ വേഗം പുറത്തേക്ക് വന്നു

ഒരു കോട്ടൺ സാരിയാണവൾ ധരിച്ചിരുന്നത്

സാരി തുമ്പ് എളിയിൽ കുത്തിയിരുന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞു.

അറിയാതെ അവൻ വിതുമ്പിപ്പോയിരുന്നു.

ചിന്നു അവനു മുന്നിൽ വന്നു നിന്നു.

“മനൂ ,,,,,,,,,,,,,,,,” എന്ന വിളിയോടെ അവന്റെ ചുമലിലും കവിളിലും പിടിച്ചു

അവളുടെ മിഴികൾ നീർതടങ്ങളായി.

“എന്താടാ നിനക്കു പറ്റിയെ ,,,ഒരുപാട് വൈകിയാ നിനക്ക് അപകടം പറ്റിയ കാര്യമറിഞ്ഞത് ”

“ഒന്നൂല്ലാ ചേച്ചി ,,,എനിക്കൊരു കുഴപ്പോമില്ല ,, നിങ്ങളെ രണ്ടു പേരെയും വിളിച്ചിട്ട് കിട്ടുന്നുമില്ലായിരുന്നല്ലോ ,,അതാ ഇങ്ങനെ തേടിയിറങ്ങിയത് ,,എന്റെ ബാലുച്ചേട്ടനെന്ത്യേ ,,,”

അത് കേട്ടപ്പോൾ ചിന്നുവിന്റെ മുഖത്തെ പ്രസാദം ഒന്ന് മങ്ങി

“നീ വാ ,,,കയറിയിരിക്ക് ,,,” എന്ന് പറഞ്ഞു അവനെ കൈ പിടിച്ചു ആ കുഞ്ഞു വീട്ടിലെ കൊച്ചു ഹാളിൽ ഇരുത്തി ”

അന്നേരം മുറിയുടെ ഉള്ളിൽ നിന്നും ഒരു ചുമ ശബ്ദം കേട്ടു

മനു ആകാംഷയോടെ ചിന്നുവിനെ നോക്കി.

“മാഷ് കിടക്കാ ,,,”

“എന്തേലും കുഴപ്പമുണ്ടോ ചേച്ചി ,,?”

അവൻ ആശങ്കയോടെ ചോദിച്ചു

ചിന്നു മറുപടിയൊന്നും പറഞ്ഞില്ല

മനു വേഗം എഴുന്നേറ്റു

“ഞാനൊന്നു കണ്ടോട്ടെ ,,,” എന്ന് പറഞ്ഞവൻ അവളുടെ അനുവാദം പോലും തിരക്കാതെ ആ മുറിക്കുള്ളിലേക്ക് കയറി.

ഒരു കൊച്ചു മുറി,അതിൽ ഒരു സിംഗിൾ കട്ടിൽ

അതിൽ മൂടി പുതച്ചു ബാലു ചാരിയിരിക്കുകയായിരുന്നു.

“ബാലുച്ചേട്ടാ ,,,,,,,,” എന്നവൻ ഉറക്കെ സങ്കടം കൊണ്ട് വിളിച്ചു.

അത് കേട്ട് ബാലു വാതിൽപ്പടിയിലേക്ക് മുഖം തിരിച്ചു.

ബാലുവിന്റെ മുഖത്തേക്ക് ഒരേ ഒരു നോട്ടമേ മനുവിന് നോക്കാൻ സാധിച്ചുള്ളൂ.

ഭയന്നു വിറച്ചു കൊണ്ടവൻ “അയ്യോ ,,,,,,,,,,,,,” എന്ന് ഉറക്കെയലറികൊണ്ടവ൯ പിന്നിലേക്ക് നീങ്ങി.

പേടിച്ചരണ്ട മനുവിന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരിയോടെ കാഠിന്യം നഷ്‌ടമായതിനാൽ വലിഞ്ഞു ലോലമായ ശബ്ദത്തോടെ ബാലു പറഞ്ഞു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.