അപരാജിതൻ -39 5341

കുറച്ചു ദൂരം ആ ജീപ്പ് മുന്നോട്ടു പോയി.

ഇടയ്ക്ക് അയാൾ ജീപ്പൊന്നു നിർത്തി. പിന്നിലേക്ക് നോക്കി.

അത് അവനോടു ജീപ്പിൽ നിന്നും ഇറങ്ങാനുള്ള അടയാളമായിരുന്നു.

അവൻ വേഗം ജീപ്പിൽ നിന്നുമിറങ്ങി നടന്നു ജീപ്പിന്റെ ഇടതു വശത്തെത്തി ഡ്രൈവറെ നോക്കി.

അയാൾ വലത്തേക്ക് കൈ ചൂണ്ടി ഒരു വഴി കാണിച്ചു.

ഇരുവശത്തും വലിയ മരങ്ങൾ നിറഞ്ഞതും ഇടുങ്ങിയതുമായ മുകളിലേക്കുള്ള ഒരു ഇടവഴി.

അവൻ അങ്ങോട്ടേക്ക് നോക്കി

ഒന്നും പറയാതെ അയാൾ ജീപ്പ് ന്റെ ഗിയർ മാറ്റി മുന്നോട്ടേക്ക് എടുത്തു.

ജീപ്പ് മുക്കി ഇരച്ചു കൊണ്ട് അവനെ കടന്നു പോയി.

മനു അയാൾ കാണിച്ച വഴിയിലൂടെ മുകളിലേക്ക് നടന്നു.

ഇടതൂർന്ന മരങ്ങൾക്കിടയിൽ നിന്നും ഇലഞ്ഞി പൂത്ത മണമെങ്ങും പരക്കുന്നുണ്ടായായിരുന്നു.

അവൻ മുകളിലേക്ക് നോക്കി നടന്നു.

 

വല്ലാത്തൊരു പ്രദേശം തന്നെ , അവൻ മനസ്സിൽ ചിന്തിച്ചു.

എന്തിനാണ് ഇങ്ങനെ ഒരു കാട്ടിനുള്ളിൽ മറ്റുള്ളവരിൽ നിന്നും മാറി ഒരു അജ്ഞാതവാസം ബാലു ചേട്ടൻ നയിക്കുന്നത് എന്നൊരു ചിന്ത അവന്റെ അന്തരാളങ്ങളിൽ ഉടലെടുത്തു.

നിരവധി നിഗൂഢതകൾ ഉള്ളൊരു ജന്മമാണ് ബാലുചേട്ടൻ  , തന്നെ സംബന്ധിക്കുന്നതൊന്നും തുറന്നു പറയില്ല.

അങ്ങനെയല്ലാം ആലോചിച്ചു കൊണ്ടവൻ മുകളിലേക്ക് നടന്നു കയറി.

നടന്നു നടന്നവൻ വലത്തേക്ക് ഒരു കുഞ്ഞു കൈവഴി കണ്ടു

അങ്ങോട്ടേക്ക് ഇറങ്ങി

 

അല്പം താഴേക്ക് ഇറങ്ങി നടന്നപ്പോൾ പുക ഉയരുന്ന ഒരു കൊച്ചു ആസ്ബറ്റോസ് മേൽക്കൂരയുള്ള ഒരു വീട് കണ്ടു, ആ വീടിനു ചുറ്റും നിരവധി പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു.

അവൻ ഇറങ്ങി ചെന്നു

ഇല്ലിയും ഈറ്റയും കൊണ്ട് നല്ലപോലെ ചുറ്റി വളഞ്ഞു വേലി കെട്ടിയിട്ടുണ്ട്.

സമീപമുള്ള പാറയിൽ നിന്നും ഉറവ് പൊട്ടി ഒഴുകുന്നുമുണ്ട്.

അവൻ ആ പരിസരം നല്ലപോലെ നിരീക്ഷിച്ചു.

അവൻ ഇല്ലി കൊണ്ട് കെട്ടിയുണ്ടാക്കിയ കുഞ്ഞു ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി .

എങ്ങും കുറ്റിമുല്ല തൈകൾ പൂവിട്ടു നിൽക്കുന്നുണ്ടായിരുന്നു.

മനോഹരങ്ങളായ പൂന്തോട്ടത്തിനു നടുവിൽ ആ കുഞ്ഞു വീട് .

ശരിക്കും ഒരു സ്വർഗ്ഗം പോലെ

അവൻ ഉള്ളിലേക്ക് നടന്നു കയറി.

പുറകിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.