അപരാജിതൻ -39 5513

ഇനിയൊട്ടും നടക്കാ൯ വയ്യ, അവൻ തളർച്ചയോടെ ഇരുപ്പ് അവിടെ തന്നെ തുടർന്നു.

അന്നേരമാണ്

ഒരു ജീപ്പ് അത് വഴി വന്നത്.

വഴി നല്ലതല്ലാത്തതിനാൽ അതിലൂടെ ജീപ്പാണ് പ്രാധാനമായും പോകുന്നത്.

കുന്നിനപ്പുറം ഏലം കൃഷിയൊക്കെ ഉള്ളത് കൊണ്ട് ഇടയ്ക്കിടെ അതുവഴി  ജീപ്പുകൾ പോകുന്നുണ്ടായിരുന്നു.

മോശമായ വഴിയായതിനാൽ ഡ്രൈവർ ജീപ്പ് നല്ലപോലെ ഇരപ്പിച്ചാണ് മുന്നോട്ടു കൊണ്ട് വന്നിരുന്നത്

മനു അവിടെയിരിക്കുമ്പോൾ  അവനു മുന്നിലൂടെ ഇരച്ചു ഇരച്ചു പോകുന്ന ജീപ്പിലേക്ക് അവനൊന്നു പാളി നോക്കി.

ഡ്രൈവറെ കണ്ടപ്പോൾ അവനിലൊരു ആശ്ചര്യമുണ്ടായി.

അവൻ വേഗമെഴുന്നേറ്റു ജീപ്പിന് സൈഡിലൂടെ വേഗം നടന്നു

ജീപ്പ് ഇരച്ചിലോടെ കയറുമ്പോൾ അവൻ ഡ്രൈവറെ ഒന്നുകൂടെ നോക്കി.

അയാളും പുറത്തേക്ക് മനുവിനെ നോക്കി അവനെയും മറികടന്നു ജീപ്പ് കൊണ്ടുപോയി

കറുത്ത് അല്പം തടിച്ച ഒരു മധ്യവയസ്ക൯

ഒരു ഗുണ്ടയുടെ പോലൊരു സാദൃശ്യം.

നല്ല പരിചയം തോന്നുന്നു.

അതെ നിമിഷം തന്നെയവന് ആ മുഖം ഓർമ്മവന്നു.

ഒരിക്കൽ ഹോട്ടലിൽ വെച്ച് ബാലുചേട്ടന് സുഖമില്ലാതെ വിളിച്ചു വരുത്തിയ ആൾ.

ഇയാളാണ് ബാലുവിനെ പിടിച്ചു നടന്നു കാറിൽ കയറ്റികൊണ്ടു പോയത്.

എവിടെ നിന്നോ അവനിൽ ശക്തി നിറയുന്ന പോലെ

“അണ്ണാ ,,,,, ,,” എന്നവൻ ഉറക്കെ വിളിച്ചു കൊണ്ട് ആ ജീപ്പിനു പുറകെ ഓടി.

അവൻ കൈയുയർത്തി ഉറക്കെ “അണ്ണാ ,,,” എന്ന് വിളിച്ചു കൊണ്ട് തന്നാലാകും പോലെ ഓടികൊണ്ടിരുന്നു.

അയാൾ മുഖം പുറത്തേക്ക് ഇട്ടു തന്റെ ജീപ്പിനു പിന്നാലെ വരുന്ന മനുവിനെ ഒന്ന് ശ്രദ്ധിച്ചു

ജീപ്പ് നിർത്തി , പുറത്തേക്ക് വായിലിരുന്ന പാൻ നീട്ടി തുപ്പി

അവൻ ആയാൾക്കരികിലേക്ക് ഓടിയെത്തി.

അവൻ അണയ്ക്കുകയായിരുന്നു

“എന്നടാ ……….നീയാര് ” അയാൾ പരുപരുക്കൻ ശബ്ദത്തോടെ അവനോടു തിരക്കി

“അണ്ണാ ,,,,അണ്ണാ,,,,,ബാലുചേട്ടൻ ,,,,ഞാൻ മനു ,,ബാലുച്ചേട്ടനെ അറിയും ,,,,” അത്ര മാത്രമേ അവനു പറയാൻ സാധിച്ചുള്ളൂ

അയാൾ ക്രൗര്യം നിറഞ്ഞ മുഖത്തോടെ അവനെ ഒന്ന് ശ്രദ്ധിച്ചു.

അയാൾ മറ്റൊന്നും മിണ്ടിയില്ല.

വലത്തേ കൈ കൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് ആംഗ്യം കാണിച്ചു.

ഉള്ളിൽ കയറു എന്ന അർത്ഥത്തിൽ.

അവൻ വേഗം ജീപ്പിന്റെ പുറകിലേക്ക് നടന്നു.

ഉള്ളിൽ നിറയെ ചണം ചാക്ക് നിറഞ്ഞിരിക്കുകയാണ് .

അവൻ കിട്ടിയ ഒരല്പം ഇടത്ത് കയറിയിരുന്നു.

അയാൾ വേറെയൊന്നും ചോദിക്കാതെ ജീപ്പ് എടുത്തു.

അവൻ പലതും ചോദിച്ചു പക്ഷെ അയാൾ ഒരു മറുപടിയും പറഞ്ഞില്ല

ജീപ്പ് മോശമായ ആ വഴിയിലൂടെ കുന്ന് കയറികൊണ്ടിരുന്നു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.