അപരാജിതൻ -39 5513

പിറ്റേന്ന്

നേരത്തെ തന്നെ മനു അവിടെയെത്തി. ആദ്യം തന്നെ അവിടത്തെ പോസ്റ്റ് ഓഫീസിൽ എത്തി.അവിടെ പോസ്റ്റ് മാനോട് അവൻ വിവരങ്ങൾ തിരക്കി. പക്ഷെ അയാൾ അങ്ങനെ ഒരു പേരോ ആളെയോ അറിയില്ല എന്ന് പറഞ്ഞു.

മനു അവിടെ നിന്നും പിന്നെ റേഷൻ ഷോപ്പിൽ എത്തി.അവിടെ പേരും അടയാളങ്ങളും പറഞ്ഞപ്പോൾ റേഷൻ കടക്കാരൻ അല്പം നേരം ആലോചിച്ചു.

“തമ്പി ,,,നീങ്ക ചൊന്ന മാതിരി ഒരു ആൾ ഇങ്കെ പല വാട്ടി  മണ്ണണ്ണയ് വാങ്കരുതുക്ക് വന്തിരുക്കെൻ,,ആനാ അവർക്ക് ഇന്ത കടയിലെ റേഷൻ കാർഡ് കെടയാത് , അവരുടെ പേര് എനക്ക് തെരിയാത്”

അത് കേട്ടതോടെ മനുവിന് സന്തോഷമായി.

“അണ്ണാ,,,അവരുടെ വസതി എങ്കെയിരൂപ്പാരെ ,,,ഏതാവത് വെവരം കെടയ്ക്കുമാ?”

“തമ്പി എനക്ക് അത് തെരിയാത്,,ആനാ അവര് അന്ത കാട്ടുവഴി ഏരിയ താൻ  ,,അത് നിജം ,, ഒരു വർഷം മുന്നാലെ നാൻ അങ്കെ പാത്തിറുക്കേ൯,,ഇപ്പൊ നീണ്ട കാലമാ ഇങ്കെ പാർത്തതെ ഇല്ലയെ”

മനു അയാൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി

നടക്കും വഴി മനു അനുവിനെ വിളിച്ചു .

അവളോട് വിവരങ്ങൾ പറഞ്ഞു.

“അനൂ ,,കുറെ കാലം മുൻപ് ബാലുച്ചേട്ടൻ ഇവിടെ മണ്ണെണ്ണയൊക്കെ വാങ്ങാൻ വന്നിരുന്നു എന്നാ പറഞ്ഞത് , പക്ഷെ ഇപ്പോ കുറെ നാളായിട്ട് വരുന്നില്ലെന്ന് , അത് മാത്രവുമല്ല ഒരിക്കൽ റേഷൻ കടക്കാരൻ ബാലുച്ചേട്ടനെ ആ പ്രദേശത്തു വച്ച് കണ്ടിട്ടുമുണ്ട് ”

“ഇനിയെന്താ മനുവേട്ടാ ചെയ്യാ,,?”

“എന്തായാലും ഇന്നലെ ചെയ്ത പോലെ ഓരോ വീട്ടിലും കയറിയിറങ്ങി ചോദിക്കൽ മാത്രേ രക്ഷയുള്ളൂ ,,എന്തായാലും അങ്ങനെ തന്നെ ചെയ്യാം അനൂ ”

മനു ഫോൺ വെച്ചു

വീണ്ടും തലേന്ന് ചെയ്ത പോലെ ഇടവഴികൾ കയറി ബാലുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു.

ഒരിടത്തു നിന്നും ഒരു വിവരവും കിട്ടിയില്ല

അന്നും മനു ഏറെ കഷ്ടപ്പെട്ട് രണ്ടു വശത്തുമായി മൂന്നും മൂന്നും ആറു ഇടവഴികൾ കയറി അന്വേഷിച്ചിരുന്നു.

ഏറെ ക്ഷീണിതനായി അവൻ ഹോട്ടലിലേക്ക് തിരിച്ചു.

പിറ്റേന്നും അവൻ നേരത്തെ തന്നെയിറങ്ങി

ഏറെ കഷ്ടപ്പെട്ട് രണ്ടും രണ്ടും നാല് വഴികൾ കൂടെ തീർത്തു പ്രധാന വഴിയിൽ ഒരു മരത്തടിയിൽ ഇരിക്കുകയായിരുന്നു.

അവനാകെ നിരാശനായിരുന്നു.

ഒരിടത്തും ബാലു എന്ന മനുഷ്യനെ കാണാനോ അറിയാനോ സാധിച്ചില്ല.

അവനാകെ വിഷമത്തിലായിരുന്നു.

ഇനി ബാലുവിന് എന്തെങ്കിലും  സംഭവിച്ച് കാണുമോ എന്നുള്ള ഭയവും അവനെ ഏറെ അലട്ടി തുടങ്ങിയിരുന്നു.

വികസനം തൊട്ടു തീണ്ടാത്തയിടമാണ്. കല്ലും മണ്ണും പാറകളും നിറഞ്ഞ വഴിയാണ്.

അത് പോകുന്നത് ഒരു കുന്നിലേക്കാണ് .

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.