അപരാജിതൻ -39 5513

ഹോട്ടലിൽ

മനു ചെന്ന സമയം മയൂരിയെ കണ്ടു.

അവളവനെ നോക്കി പുഞ്ചിരിച്ചു

“സർ ,,,എന്തായി പോയിട്ട് ?”

“ഒരു രക്ഷയുമില്ല മയൂരി , നടന്നു കാൽ കഴച്ചതു മിച്ചം ” അവൻ നടന്നത് എല്ലാം മയൂരിയോട് പറഞ്ഞു.

“കാലൊക്കെ ഉരഞ്ഞുപൊട്ടിയേക്കുവാ,,നാളെ പോകാൻ പറ്റുമോ എന്നറിയില്ല , വരും വഴി ഓയിന്മെന്റ് വാങ്ങിയിട്ടുണ്ട്”

“കഷ്ടമായല്ലോ,,, ”

“കുഴപ്പമില്ല മയൂരി ,,എന്തായാലും ഇറങ്ങിതിരിച്ചതല്ലേ ,,കണ്ടത്താതെ പോകില്ല”

“സർനു കാപ്പി പറയട്ടെ ”

“ഓ,,കിട്ടിയാൽ സന്തോഷം ”

മയൂരി ഉടനെ ഫോൺ വിളിച്ചു അങ്ങോട്ടേക്ക് കാപ്പി പറഞ്ഞു

പത്തു മിനിറ്റു കൊണ്ട് കാപ്പി വന്നു .

മനു അത് ഒരു കവിൾ ഇറക്കി

“സർ ,,ഞാനൊരു സജഷൻ പറയട്ടെ ”

“പറഞ്ഞോളൂ ”

“സ൪ , ഇങ്ങനെ അന്വേഷിക്കുന്നതിലും നല്ലത് അവിടെയുള്ള പോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ റേഷൻ ഷോപ്പിലോ അതുമല്ലെങ്കിൽ വാർഡ് മെമ്പറുടെ  അടുത്തോ ആ പ്രദേശത്തുള്ള കടകളിലോ  അന്വേഷിക്കുന്നതല്ലേ നല്ലത്, അവർക്ക് ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാകുമല്ലോ, അല്ലാതെ ഇങ്ങനെ ഓരോ ഇടവഴികൾ കയറി അന്വേഷിക്കുന്നത് പ്രാക്ടിക്കലായ കാര്യമല്ല”

മനു അതിനെകുറിച്ചു ശരിക്കും ആലോചിച്ചു.

“അല്ല മയൂരി ,,കടകൾ ഒന്നും ഞാൻ പോയിടത്ത്  കണ്ടില്ല , അതുപോലെ ബാലുച്ചേട്ടൻ വല്ല വാടകയ്ക്കുമാണ് താമസിക്കുന്നതെങ്കിലോ ”

“കുറെ നാളായി ഒരു പ്രദേശത്തു താമസിച്ചാൽ എങ്ങനെയായാലും പോസ്റ്റ് ഓഫീസിൽ അറിയാല്ലോ , പിന്നെ കടകളിൽ  സാധനം വാങ്ങുവാൻ പോകില്ലേ, മൊബൈൽ റീ ചാർജ് ചെയ്യില്ലേ കടയിൽ പോയി ”

“ഹമ് ,,,എന്നാ നാളെ അങ്ങനെ അന്വേഷിച്ചുനോക്കാം ”

“അല്ല ബാലുച്ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?”

“അച്ഛൻ ‘അമ്മ അനിയൻ എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്”

“ഓക്കേ …എന്തായാലും നാളെ ഈ രീതിയിൽ കൂടെ അന്വേഷിച്ചു നോക്കൂ എന്തേലും വിവരം കിട്ടാതെയിരിക്കില്ല ”

“ഹമ് ,,,, അങ്ങനെ തന്നെ നോക്കാം ”

മനു അവളോട് യാത്ര പറഞ്ഞു മുകളിലേക്ക് കയറി. നല്ല ക്ഷീണമുള്ളതിനാൽ അവൻ ചെന്ന പാടെ കുറച്ചു നേരം കിടന്നു, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വീട്ടിലേക്ക് വിളിച്ചു , അനുപമയെ വിളിച്ചു വിവരങ്ങൾ  എല്ലാം പറഞ്ഞു കുളിച്ചു ഭക്ഷണം കഴിച്ചു വീണ്ടും കിടന്നു.

@@@@

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.