അപരാജിതൻ -39 5341

ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം ഈ കാര്യത്തിനായി അവൻ ചിലവഴിച്ചിരുന്നു.

നടന്നു പ്രധാനവഴിയിലെത്തി അല്പം മുൻപോട്ടു നടന്നു ഇടതു വശത്തെ കൈവഴിയിലേക്ക് തിരിഞ്ഞു.

അവിടെയും ഇതുപോലെ തന്നെയായിരുന്നു.

കോളനി പോലെ നിരവധി വീടുകൾ കാടിനുള്ളിൽ.

മനു ഓരോ വീടിലും കയറി ബാലുവിനെ കുറിച്ച് അടയാളം പറഞ്ഞു വിവരം തിരക്കി.

പക്ഷെ കണ്ടവർ ആരും തന്നെയില്ല.

ആ വഴി അവസാനിക്കുന്ന ഇടം വരെയുള്ള എല്ലാ വീടുകളും കയറി ചോദിച്ചവൻ അവിടെ ബാലു ഇല്ല എന്നുറപ്പു വരുത്തി തിരികെ നടന്നു.

അവൻ ശരിക്കും തളർന്നിരുന്നു.

ഓരോ വീടുകൾ കയറി വിവരം തിരക്കി നടക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല എന്നവന് മനസ്സിലായി. പക്ഷെ ബാലുവിനെ കണ്ടെത്തുന്നത് വരെ ഈ അന്വേഷണവും ഒരു വ്രതമെന്ന പോലെ മുൻപോട്ടു പോയെ പറ്റൂ എന്നവന് ഉത്തമബോധ്യമുണ്ടായിരുന്നു.

നല്ലപോലെ ദാഹിക്കുന്നുണ്ടായിരുന്നു അവന്

നടക്കും വഴി ഒരു വീട്ടുമുറ്റത്തു ചെന്ന് വെള്ളം ചോദിച്ചു വാങ്ങികുടിച്ചു.

ബാലുവിനെ കണ്ടെത്താൻ സാധിക്കാത്ത നിരാശ നല്ലപോലെ ഉണ്ടായിരുന്നു എങ്കിലും രണ്ടു ഇടവഴി ഭാഗങ്ങളിലും ബാലു താമസിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായതിന്റെ സംതൃത്പിയും അവനുണ്ടായിരുന്നു.

മനു അല്പം വിശ്രമിച്ചതിനു ശേഷം പ്രധാന വഴിയിലൂടെ നടന്നു അടുത്ത ഇടവഴിയിലേക്ക് കയറി.

അവിടെയും അന്വേഷിച്ചു , പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല

അത് കഴിഞ്ഞു അപ്പുറത്തെ വശത്തുള്ള ഇടവഴികയറി നടന്നു.

അവിടെയും ഉണ്ടായിരുന്നില്ല.

അന്ന് മനു വളരെ പണിപ്പെട്ട് മൂന്നും മൂന്നും ആറു ഇടവഴികൾ നടന്നു അവിടെയുള്ള സകല നിവാസികളോടും തിരക്കി ബാലു ആയിടങ്ങളിൽ ഒരിടത്തും താമസിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി.

അപ്പോളേക്കും സന്ധ്യ ആകാറായിരുന്നു.

അന്നാണെങ്കിൽ അവൻ ഭക്ഷണവും കഴിച്ചിട്ടില്ലായിരുന്നു.

ഇനി അന്വേഷണം അടുത്ത ദിവസമാക്കാം എന്ന് കരുതി അവൻ തിരികെ നടന്നു.

ഒരുപാട് നടന്നത് കൊണ്ട് കാലിന്റെ ഒടിയിലെ ചർമ്മം ഉരഞ്ഞു പൊട്ടിയിരുന്നു.

അതവനെ ഒരുപാട് നോവിപ്പിച്ചു.

നടന്നു റോഡിലെത്തി ബസ്റ്റോപ്പിലേക്ക് ചെന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ബസ് വന്നു , ആ ബസിൽ കയറി അവൻ ഹോട്ടലിലേക്ക് യാത്ര തിരിച്ചു.

@@@@@

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.