അപരാജിതൻ -39 5513

അവനെ എല്ലാ വശങ്ങളിൽ നിന്നും ജലം ഞെരിച്ചമർത്തുന്ന പ്രതീതി.

അവൻ മനസ്സിൽ  മഹാദേവനോട് ഇവ്വിധം പറഞ്ഞു

“എത്ര നാളായി ഇങ്ങനെ ശാംഭവിയുടെ ആഴങ്ങളിൽ മുങ്ങികിടക്കുന്നത് എന്ന് എനിക്കറിയില്ല,,,പക്ഷെ എന്നെ ലക്ഷ്മിയമ്മയുടെ മകനായി തിരുനയനാർ പരമ്പരയായി ജനിപ്പിച്ചത് , ,,എനിക്ക് ദുഖവും അടിമത്വവും നൽകി വീറും വാശിയും എന്നിൽ നിറച്ചതും ,

ഒടുവിലെന്നെ ശിവശൈലത്തിനു വേണ്ടി ഇങ്ങോട്ട് വരുത്തിച്ചതെല്ലാം നിങ്ങളാ ,,,കൈലാസത്തോളം നിങ്ങളോടു വെറുപ്പ് കരുതിയിരുന്ന എന്നെ ആദ്യം നിങ്ങളോട് ഇഷ്ടം തോന്നിപ്പിച്ച്‌ പിന്നെ ബഹുമാനം തോന്നിപ്പിച്ചു എന്നിലും വലിയ ഈശ്വരനാണെന്ന്‌ ബോധ്യം വരുത്തി ഒടുവിൽ ഈ മണ്ണിൽ എത്തിച്ചു,  ഞാൻ മനസ്സ് കൊണ്ട് വെറുത്തിരുന്ന ചണ്ടാലത്വത്തെ എന്റെ ആത്മഭാവമാക്കി ഒടുവിൽ ഞാനും നിങ്ങളും രണ്ടല്ല , നിങ്ങൾ തന്നെയാണ് ഞാൻ , ഞാൻ തന്നെയാണ് നിങ്ങൾ  എന്ന ശിവോഹമെന്ന അറിവ് എനിക്ക് ബോധ്യം വരുത്തിച്ചതും,,,ഞാനെന്ന നീയാ ശങ്കരാ ,,,,,നമ്മൾ രണ്ടല്ല ഒന്നാ ,,,

ഈ ശാംഭവിയിൽ ഒരു രഹസ്യമെന്ന പോലെ ശ്വാസം മുട്ടി കിടക്കുന്നത് നീയല്ല ശിവശങ്കരാ ,,,ഞാനാ ,,ഞാനെന്ന ആദിശങ്കരൻ തന്നെയാ ,,ഈ ശാംഭവിയിൽ ആരോരുമില്ലാതെ കിടക്കുന്ന നീയെന്ന എന്നെ , ഞാൻ വീണ്ടെടുക്കും , എവിടെയാണോ നീ ആഗ്രഹിക്കുന്നത് അവിടെ ഞാൻ പ്രതിഷ്ഠിക്കും”

ആദിയുടെ മൂക്കിൽ നിന്നും മെല്ലെ ഇറങ്ങുന്ന വായു കുമികളായി മാറികൊണ്ടിരുന്നു.

“നീയെന്താണോ എന്നിൽ നിന്നും ആഗ്രഹിക്കുന്നത് അതെല്ലാം പ്രാണനുണ്ടെങ്കിൽ നടത്തിയിരിക്കും,,

ഇത് തിരുനയനാർ സന്തതിയുടെ സത്യമാ ,,

അമ്മയുടെ പേരിലുള്ള സത്യം “

അവൻ കൈകൾ ഉയർത്തി മുകളിലേക്ക് നീന്തി

ഒടുവിൽ നദിയിൽ ഉപരിതലത്തിലെത്തി ശിരസുയർത്തി ശ്വാസമെടുത്തു.

നേരെ കരയിലേക്ക് കയറി വസ്ത്രം ധരിച്ചു.

പെട്ടെന്നാണ് ഒരു അമർച്ച അവൻ കേട്ടത്.

അവ൯ തിരിഞ്ഞു നോക്കി

നോക്കുമ്പോൾ കാണുന്നത് വെളുത്തു ബലിഷ്ഠനായ കാള.

അവനെ തന്നെ നോക്കി നിൽക്കുന്നു

ആ  കാളയുടെ ദേഹവും നനഞ്ഞിരിക്കുന്നു

ഒരിക്കൽ തന്നെ ഈ കൃഷ്ണശിലാ വിഗ്രഹത്തിലേക്ക് നയിച്ചതും ഇതേ കാള തന്നെ.

ശിവാനിയെ ദുഷ്ടജന്മങ്ങളിൽ നിന്നും മോചിപ്പിച്ച നന്ദികേശൻ

“നന്ദികേശാ ,,,,,,,,,,” ഉറച്ച ശബ്ദത്തിൽ ആദി കാളയെ നോക്കി വിളിച്ചു

അത് കേട്ട് കാള ഉറക്കെയമറി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.