മനു ആ വഴിയിലൂടെ നടന്നു പോയപ്പോളാണ് എത്തിയ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം അവനു മനസിലായത്.
അങ്ങനെയുള്ള നീളമുള്ള വഴിയിൽ നടക്കുമ്പോൾ രണ്ടു വശങ്ങളിലേക്കും ഇടവഴികളുണ്ട്.
ഇടവഴികളിലേക്ക് കയറാതെ അവൻ ഒരു കിലോമീറ്ററോളം നടന്നപ്പോൾ തന്നെ രണ്ടു വശങ്ങളിലേക്കുമായി എട്ടും എട്ടും പതിനാറു ഇടവഴികൾ.അതായതു ബാലു എവിടെ എന്ന് കണ്ടുപിടിക്കണമെങ്കിൽ ഓരോ ഇടവഴികളിലും കയറി ആ പ്രദേശത്തു താമസിക്കുന്നയാളുകളോട് ചോദിക്കണം. പ്രശ്നമതല്ല ഈ ഇടവഴികളിൽ പോയാൽ എത്തിപ്പെടുന്നത് എവിടെയാണ് ആളുകൾ താമസമുണ്ടോ എന്നൊന്നും ഈ സ്ഥലത്തു നിന്നാൽ അറിയാനും സാധിക്കില്ല,
അതിനു ഓരോ വഴികളും കയറി അന്വേഷിക്കുകതന്നെ വേണം.
അതാലോചിച്ചു കൊണ്ട് മനു തിരികെ നടന്നു. വഴിയുടെ ആരംഭത്തിൽ വീണ്ടുമെത്തി,
അവിടെ നിന്നും നടന്നു ആദ്യം കണ്ട വലത്തേക്കുള്ള ഇടവഴി നടന്നു.
കുറച്ചു ദൂരം നടന്നപ്പോൾ ഓരോരോ ചെറു വീടുകൾ കണ്ടു.
തെലുങ്കരും കന്നഡിഗരുമായിരുന്നു ഭൂരിഭാഗം അവിടെ.
അവൻ ഓരോയിടത്തും കയറി അറിയുന്ന പോലെ ബാലുവിനെ കുറിച്ച് തിരക്കി.
ഡ്രൈവർ ആണ് ബാലു എന്നാണു പേര് ഈയിടെ സുഖമില്ലാതെ വന്നിരുന്നു , മുടിയൊക്കെ കൊഴിഞ്ഞു ക്ഷീണമുള്ള ദേഹം ഇങ്ങനെയൊക്കെയുള്ള അടയാളങ്ങൾ പറഞ്ഞുകൊണ്ട് ആളെ തിരക്കി.
പക്ഷെ ചോദിച്ചവർക്ക് അങ്ങനെയൊരാളെ കുറിച്ച് യാതൊരുവിധ അറിവുമില്ലായിരുന്നു.
ഇടവഴിയുടെ വശങ്ങളിൽ താമസിക്കുന്നവർ ആകുമ്പോൾ എന്തായാലും അങ്ങനെയൊരാൾ അവിടെ താമസിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും കണ്ടു പരിചയം ഉണ്ടാകേണ്ടതാണ്. അതായത് ബാലു ആ വഴിഅടങ്ങുന്ന ഭാഗത്ത് താമസിക്കാൻ സാധ്യതയില്ല എന്ന് മനുവിന് മനസ്സിലായി.
അവൻ തിരിഞ്ഞു നടന്നു. അല്പം നടന്നപ്പോളാണ് അവനൊരു ചിന്തയുണ്ടായത്.
സത്യത്തിൽ ബാലു എവിടെയാണ് എന്നുറപ്പില്ല, ഇത് ആ മനുഷ്യനെ കണ്ടുപിടിക്കാനുള്ള അന്വേഷണവുമാണ്. അങ്ങനെവരുമ്പോൾ അരിച്ചു പെറുക്കി തന്നെ അന്വേഷിക്കണം.
ഒരു ഭാഗത്ത് അങ്ങനെയൊരാൾ ഇല്ല എന്ന് ഊഹം വെച്ച് കൊണ്ട് നിർത്താൻ സാധിക്കില്ല.
അവൻ വീണ്ടും തിരികെ നടന്നു.
ചോദിച്ച വീടുകളെ ഒഴിവാക്കി മുന്നിലേക്ക് നടന്നു.
നടന്നു നടന്നു കോളനി പോലെ നിരവധി കുടുംബങ്ങൾ താമസിക്കുന്നയിടത്ത് എത്തി.
അവിടെയും ചോദിച്ചു
അവിടെയും ആർക്കുമങ്ങനെയൊരാളെ കണ്ടതായി അറിവില്ല എന്ന് മനസ്സിലായി. പിന്നെ അങ്ങോട്ട് വഴിക്ക് തുടർച്ചയില്ല എന്ന് മനസിലായപ്പോൾ അവിടെ ബാലു താമസിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി അവിടെ നിന്നും അവൻ തിരികെ നടന്നു പ്രധാന വഴിയിലേക്ക്.
സൂപ്പർ…
Angana adhishankarnta kadha thudarinnu heavy heavy ?❤️?
അടി തുടങ്ങാറായി. കാലം മാറാനും സമയമായി
?????
Kidu
കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്
ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ് ആയിരുന്നു അത്
ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ
Nxt part വായിക്കട്ടെ
പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ
ഇന്ന് ശിവരാത്രി?