അപരാജിതൻ -39 5341

“സങ്കരാ ,,,അറിവ് ,,

അതുക്കും ഒരു നേരമിരുക്ക് ,,

നീ അറിയവേണ്ടിയ അറിവ് ,

അന്ത അറിവ് അറിയവേണ്ടിയ നേരവും

ആയികൊണ്ടിരികിരാർഗൾ,,,,

തെറിഞ്ചിതാ ,,”

“ആം ,,മനസിലായി,, അറിയാൻ ഒരു നേരമുണ്ട് , എനിക്കറിയേണ്ട കാര്യങ്ങളും അറിയാനുള്ള നേരമായി എന്നല്ലേ ”

“ആമാ ,,,അത് തന്നെ സങ്കരാ ,,,”

“കാളിചരൺ മാമാ ,,,മുജേ ബംഗാളി മാലും നഹി ,,ഇസ്ലിയെ ഹിന്ദി മേ പൂച് രഹാ ഹേ  ആപ്കി ബച്ചി  ലോപമുദ്ര , ഔർ വോ യേ മാമാ കി ബച്ചി  രംഗനായകി  ഭീ ഹേ , ഇസ്ലിയെ ആപ്കോ കോയി ദിക്കത് ഹേ ”

ബംഗാളി അറിയാത്ത കാരണം അവൻ കാളി ചരണിനോട് ലോപമുദ്ര ഒരേ സമയം രണ്ടു പെരുടെയും മകൾ ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു

“ശങ്കരാ ,,,,കിസ്‌കാ ബച്ചി ..യെ ചോടോ …ബച്ചി ബച്ചി ഹേ ”

(മകൾ ആരുടെ എന്നല്ല മകൾ, മകൾ ആണ് )

എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ചായ കുടിച്ചു വൃദ്ധനെ നോക്കി പുഞ്ചിരിച്ചു.

“എന്നാലേ ഇനി ഞാനിറങ്ങട്ടെ , പോയിട്ട് പല കാര്യങ്ങളും ഉണ്ട് എന്തായാലും മനസ്സ് നിറഞ്ഞു ”

ആദി എഴുന്നേറ്റിട്ട് ലോപമുദ്രയുടെ അരികിൽ വന്നു നിന്നു.

“ലോപെ,,,,,” എന്ന് വിളിച്ചവൻ അവളുടെ ഇരുകവിളിലും കൈകളാൽ മെല്ലെ പിടിച്ച് അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തൊരു മുത്തം നൽകി.

പുഞ്ചിരിയോടെ ലോപമുദ്ര ആ ചുംബനം സ്വീകരിച്ചു.

ആദി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി

ജീപ്പിൽ കയറി തിരികെ ശിവശൈലത്തേക്ക് തിരിച്ചു.

@@@@@

 

പോകും വഴി

ശാംഭവി നദിയിൽ മഹാദേവന്റെ കൃഷ്ണശിലാ വിഗ്രഹം കിടക്കുന്ന ഭാഗത്ത് എത്തി.

അവൻ വസ്ത്രമഴിച്ചു ജീപ്പിൽ വച്ച് കൊണ്ട് ഒരു അടിവസ്ത്രം മാത്രമിട്ട് ശാംഭവിക്കുള്ളിലേക്ക് നല്ലപോലെ ശ്വാസം നിറച്ചു കൊണ്ട് ചാടി.

നദിയുടെ ആഴങ്ങളിലേക്ക് അവൻ ശക്തിയിൽ ഊളിയിട്ടു.

ആഴങ്ങളിലേക്ക് പോകുമ്പോൾ ഇരുട്ട് നല്ലപോലെ പരന്നിരുന്നു.

ഊളിയിട്ടു ആഴത്തിലേക്ക് പോയ ആദിശങ്കര൯ ഇരുട്ടിൽ കൈ തപ്പി ഒടുവിൽ  പാറയുടെ മേലെ കിടക്കുന്ന കൃഷ്ണശിലാ വിഗ്രഹത്തിന്റെ പാദങ്ങളിൽ കൊണ്ട് സ്പർശിച്ചു.

ഭഗവാന്റെ പാദങ്ങളിൽ കൈ പതിഞ്ഞപ്പോൾ അവൻ കണ്ണുകളടച്ചു.

ആഴത്തിൽ നല്ലപോലെ ജലമർദ്ദമുണ്ടായിരുന്നു

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.