അപരാജിതൻ -39 5513

“ഓ ,,ഞാൻ പൊക്കോളാ ,,എന്നാലും കണ്ട വേതാളത്തേക്കാളും ഒക്കെ എത്ര യോഗ്യനാ ഈ ഏട്ടൻ ,,വല്ല കാര്യവുമുണ്ടോ കണ്ട വേതാളത്തിനു തുണി അഴിച്ചു കിടന്നു കൊടുക്കാൻ ”

“ടീ ,,പെണ്ണെ എന്റെ കൈയ്യീന്നു നീ വാങ്ങിക്കും അമ്രപാലി ദേഷ്യപ്പെട്ടു.

“ഓ ,,ദേഷ്യപെടേണ്ട , മനസ്സിപ്പോഴും ഏഴു കടൽ കടന്നു വരുന്ന വീരനെ കാത്തല്ലേയിരിക്കുന്നത് ”

“അതെ ,,അതിനു നിനക്കെന്താ ?”

“വേണ്ട അമിയേച്ചി ,,,അമിയേച്ചിയെ അയാൾക്ക് കൊടുക്കല്ലേ ,,ഈ ഏട്ടനാ അമിയേച്ചിക്ക് ചേരുന്നത് , പാവമല്ലേ  എന്ത് സുന്ദരനാ ,,ആ ചിരി നോക്കിക്കേ ”

അമ്രപാലി കോപത്തോടെ കൈയിരുന്ന തുന്നൽവേലയ്ക്ക് ചുറ്റിയ വളയം ചാരുവിന്റെ നേരെയെറിഞ്ഞു.

അവൾ സമർത്ഥമായി ഒഴിഞ്ഞു മാറി .

വേഗം വാതിൽക്കൽ ചെന്ന് നിന്നു അമ്രപാലിയെ നോക്കി.

“നോക്കിക്കോ സമ്മതിക്കില്ല ഞാൻ … ഞാൻ ജീവിച്ചിരിക്കുന്നുണ്ടെ , കണ്ട പറങ്കികൾക്കു അമിയേച്ചിയെ കൊടുക്കാ൯ ഞാൻ സമ്മതിക്കില്ല ,,

ഈ ഏട്ടൻ മതി എന്റെ അമിയേച്ചിക്ക് ”

അമ്രപാലിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവൾ വേഗമോടി തന്റെ മുറിയിലേക്ക് പോയി.

@@@@@

 

ശ്മശാനഭൂമിയിൽ

കുളി കഴിഞ്ഞു മൂവരും തിരികെ എത്തി.

ലോപമുദ്ര , തന്റെ ആദ്യപിതാവിനോട് ഒപ്പം ഒരു ചിതയുടെ അരികിൽ ഇരിക്കയായിരുന്നു.

ലോഹ പാത്രം ചിതയുടെ തീയിൽ വെച്ച് അതിൽ ചായ തിളപ്പിച്ചു.

അവർ വന്നപ്പോൾ അവളാ പാത്രം എടുത്തു അതിൽ ചക്കരയിട്ട് മണ്ണിന്റെ കോപ്പയിൽ പകർന്നു എല്ലാവര്ക്കും കൊടുത്തു.

എല്ലാവരും ചായ കുടിച്ചു.

വൃദ്ധൻ ഒരുപാട് സന്തോഷത്തിലായിരുന്നു

തന്റെ മകൾ തനിക്കു മുന്നിൽ പുതിയ ജന്മമായി.

“മാമാ ,,,,”

ആദി വൃദ്ധനെ വിളിച്ചു.

വൃദ്ധൻ ആദിയെ ആദരവോടെ നോക്കി

“എൻ പാപ്പാ ,,,എൻ രംഗനായകി  …”

ലോപയുടെ കൈയിൽ മുറുകെ പിടിച്ച് വൃദ്ധൻ സന്തോഷത്തോടെ പറഞ്ഞു

“ലോപ,,,പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് , നമ്മളെല്ലാവരും ഒരുമിച്ചു നടക്കുമ്പോൾ ഈ മാമൻ പിന്നിൽ ആയാൽ നീ മാമൻ വരുന്നത് വരെ കാത്തിരിക്കും , മാമൻ വന്നാ കൈ പിടിച്ചു നടക്കും , ഭക്ഷണം വിളമ്പുമ്പോ  പോലും മാമൻ ആർക്കും ഒരു ശല്യമാകാതെ മാറിയിരിക്കുമ്പോൾ നീ പോയി കൈപിടിച്ച് കൊണ്ട് വന്നു  അരികിലിരുത്തും , മാമൻ അച്ഛനാണ് എന്നറിഞ്ഞിട്ടും പിന്നെ നീയെന്താ അത് മാമനോട് പറയാതെയിരുന്നത് ”

ലോപ ചുടലയെ നോക്കി

ചുടല അതിനുള്ള മറുപടി പറഞ്ഞു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.