അപരാജിതൻ -39 5513

മുത്യാരമ്മയുടെ മാളികയിൽ

 ചാരുലത ഉച്ചമയക്കത്തിലായിരുന്നു.

അന്നേരം അവളൊരു സ്വപ്നം കണ്ടു.

ശാന്തമായി ഒഴുകുന്ന ശാംഭവി നദി, അതിന്റെ തടത്തിൽ ചാരുവും അമ്മമ്മയും ശിവശൈലത്തെ മറ്റു ബന്ധു ജനങ്ങളും കൈയിൽ ദീപങ്ങളും പിടിച്ചു നിൽക്കുകയാണ്.

വർഷത്തിൽ ഒരിക്കൽ അവർ ചെയ്യുന്ന ഒരു ചടങ്ങു ചെയ്യുവാൻ

ശാംഭവിയിൽ ദീപം സമർപ്പിക്കുന്ന ചടങ്ങ്.

എല്ലാവരും പഞ്ചാക്ഷരി ജപിച്ചു കൊണ്ട് നദിയിൽ കൂവളത്തിലകൾ സമർപ്പിച്ചു.അതിനു ശേഷം  മുറിച്ച വാഴപ്പോളയിൽ ചിരാതുകൾ ഉറപ്പിച്ച ഗ്രാമത്തിലുള്ളവർ ശാംഭവിയിലേക്ക് ദീപങ്ങൾ ഒഴുക്കി വിട്ടു.

നൂറു കണക്കിന് ദീപങ്ങൾ ശാംഭവിയിൽ നിരനിരയായി ഒഴുകി.

എല്ലാവരും പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

പുറകെ ഗ്രാമത്തിലെ മുതിർന്ന ആളുകൾ തങ്ങൾ പൂജ ചെയുന്നത് തടയുവാൻ വരുന്നണ്ടോ എന്ന് ഭയത്തോടെ നോക്കികൊണ്ടിരിക്കുന്നു.

അന്നേരമാണ്

ഉഗ്രശബ്ദത്തോടെ അതിശക്തമായി ഒരു ഇടിമിന്നൽ  ആകാശത്തുനിന്നും ശാംഭവിയിൽ പതിച്ചത്.

സകലരും അത് കണ്ടു ഞെട്ടി വിറച്ചു.

അതെ സമയം നദിയിൽ നിന്നും ഒരു മനുഷ്യ൯ മുങ്ങി നിവർന്നു.

ചാരുലത പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഉണർന്നു.

 

അവൾ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ ചുറ്റും നോക്കി.

അവൾ വേഗം എഴുന്നേറ്റു മുറി തുറന്നു അമ്രപാലിയുടെ മുറിയിലേക്ക് ഓടി

അമ്രപാലി പട്ടു തുണിയിൽ നൂൽ കൊണ്ട് ചിത്ര വേലകൾ ചെയുകയായിരുന്നു

“അമിയേച്ചി ,,,,,,,,,”

അവളുടെ വിളികേട്ടു അമ്രപാലി മുഖമുയർത്തി നോക്കി

ചാരു വേഗം അവളുടെ മുറിയിൽ കടന്നു കട്ടിലിനു കീഴെ ചവിട്ടാൻ വെച്ചിരുന്ന ആ യുവാവിന്റെ ചിത്രം കൈയിലെടുത്തു .

“എന്താടി …?”

“ഈയേട്ടനെ ഞാൻ കണ്ടു അമിയേച്ചി” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു

“എവിടെ ?” അവിശ്വസനീയതോടെ അമ്രപാലി ചോദിച്ചു

“ഇപ്പോ കണ്ടു ,,എന്റെ സ്വപ്നത്തിൽ , ഈ ഏട്ടൻ ഉടനെ എത്തുമെന്ന് തന്നെയാ എന്റെ മനസ് പറയുന്നത് ”

അമ്രപാലി പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു

‘എന്റെ മുന്നിൽ വന്നാൽ അവനെ ഞാൻ കൊന്നുകളയും ”

“കൊല്ലോ തിന്നോ എന്ത് വേണമെങ്കിലും ചെയ്തോ ,,പക്ഷെ കണ്ട കാര്യം ഞാൻ പറഞ്ഞതാ , ഈ ഏട്ടൻ ഉറപ്പായും  വരും ,,അതിനു അധികം കാലതാമസമൊന്നുമില്ല ”

“പെണ്ണെ ,,നീ പോകുന്നുണ്ടോ ?”

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.