അപരാജിതൻ -39 5341

ഇത്ര കാലവും ഇടയ്ക്കിടെ വരുന്ന ലോപമുദ്ര , ഇവിടെ വരുമ്പോൾ തന്നോട് ഒരുപാട് സ്നേഹവും കരുതലും കാണിച്ചു കൊണ്ടിരുന്ന  ലോപമുദ്ര എന്ന യുവതി തന്റെ മകൾ തന്നെയെന്ന സത്യം.

ഏത് മാനസികആഘാതം കൊണ്ടാണോ അദ്ദേഹത്തിന് മനോനില നഷ്ടമായത് അതെ ആഘാതം തന്നെ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നടുക്കമായി നിലകൊണ്ടു.

കൈയിലെ കൊലുസിൽ അദ്ദേഹം മുറുകെ പിടിച്ചു.

വിറയ്ക്കുന്ന ചുണ്ടുകളോടെ വാ തുറന്നു

കണ്ണുകൾ നിറഞ്ഞൊഴുകി

തുറന്നു പിടിച്ച വായ “ആ ,,ആ ….ആ ,,,” എന്ന് വിറച്ചുകൊണ്ടിരുന്നു

വായ അടയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

 

ലോപയുടെ കൈ വിരലുകൾ ആ കവിളിൽ തലോടി കൊണ്ടിരുന്നു

അവളുടെ വിരലുകൾ ആ കണ്ണുനീർ വീണു നനഞ്ഞു കുതിർന്നു.

കൊലുസ് പിടിച്ച ആ വലം കൈ സ്വന്തം നെഞ്ചിലേക്ക് വെച്ച് മെല്ലെ ഇടിച്ചു

“ആ ,,,ആ ,,,,പാ ,,,പാ,,,,പ്പാ ,,,പാപ്പാ …..പ്പാ………….”

എന്ന് വാ പൊളിച്ചു അലറികരഞ്ഞുകൊണ്ടു ആ മനുഷ്യൻ ഇടത്തെ കൈ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു.

ആദിയെ നോക്കി ചുടലയെ നോക്കി കാളിചരണിനെ നോക്കി

നിങ്ങളൊക്കെ കാണ് ,,എന്റെ മോളാ ” എന്ന അർത്ഥത്തോടെ അവളുടെ കൈയിൽ മുറുകെ പിടിച്ചു

 

“പാപ്പാ …..പാ ,,,,പ്പാ,,,,,,,എൻ പാ പാപ്പാ ,,,,”

എന്നുറക്കെ കരഞ്ഞു.

നെഞ്ചിൽ കൊലുസ് പിടിച്ച കൈ കൊണ്ട് തട്ടി തട്ടി എങ്ങി ഏങ്ങി കരഞ്ഞു

“അഴാതപ്പാ……………….നാൻ താൻ ,,,ഉൻ പാപ്പാ താൻ ,,,,”

ലോപമുദ്ര ആ പാവത്തിനെ കെട്ടിപിടിച്ചു.

അവളുടെ ഇടത്തെ തോളിൽ മുഖമമർത്തി ആ മനുഷ്യൻ നിർത്താതെ  പൊട്ടിപൊട്ടിക്കരഞ്ഞു.

ആ കാഴ്ച ആദിയെ ഒരുപാട് ഒരുപാട് നൊമ്പരപ്പെടുത്തിയിരുന്നു

പൂർവ്വ ജന്മത്തിലെ പിതാവും പുനർജന്മത്തിലെ പിതാവും അവർക്കു നടുവിൽ ആ മകളും രംഗനായകി  എന്ന ലോപമുദ്ര.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.