അപരാജിതൻ -39 5203

ഒരു ഏകതാരയുടെ സ്വരം ആ അന്തരീക്ഷത്തിൽ നിറഞ്ഞു.

ആദി ആ നാദം കേട്ട് മുഖമുയർത്തി.

അവർക്കു നേരെ നടന്നു വരുന്ന ബംഗാളി ബാവുൽ ഗായകരായ  ലോപമുദ്രയും പിന്നിൽ അവളുടെ പിതാവായ കാളിചരണും.

അവർ കവാടത്തിനു മുന്നിലെത്തി.

 

ആദിയുടെ നെഞ്ചിൽ കരച്ചിലടക്കി മുഖം ചേർത്തിരിക്കുന്ന വൃദ്ധനെ ലോപമുദ്ര സഹതാപത്തോടെ ഒന്ന് നോക്കി . ആ വൃദ്ധന്റെ അരികിലിരുന്നു.

എന്നിട്ട് അവൾ ഏക് താര മുഴക്കി.

അവളുടെ സുന്ദരമായ ശബ്ദത്തിൽ ഒരു ബംഗാളി ബാവുൽ ഗീതം ആലപിച്ചു

ഇടം കൈയ്യാൽ  ഏക് താരയിൽ താളമിട്ടുകൊണ്ടു വലം കൈയ്യാൽ ആ വൃദ്ധന്റെ പുറത്തും ശിരസ്സിലും  കവിളിലും മെല്ലെ തലോടി.

<<<<O>>>>

അവളുടെ സുരസുന്ദരമായ നാദത്തിൽ സകലരും സ്വയം മറന്നിരുന്നു.

എങ്ങും ഇളം കാറ്റ് വീശി അവരുടെ ദേഹത്തെ പ്രകൃതി സ്വയം ശീതളമാക്കികൊണ്ടിരുന്നു.

ലോപമുദ്രയുടെ നാദം മെല്ലെ മെല്ലെ പ്രകൃതിയിൽ ലയിച്ചു ചേർന്നു.

ആദിയും ചുടലയും കാളിചരണും  ലോപമുദ്രയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

ബാവുൽ ഗീതത്തിന്റെ അവസാനമെത്തുമ്പോൾ ലോപയുടെ കണ്ണുകൾ നിറഞ്ഞൊഴുകിതുടങ്ങിയിരുന്നു.

അവളുടെ ഇടറുന്ന കണ്ഠത്തിലൂടെ നേർത്ത ശബ്ദം പുറത്തേക്ക് വന്നു.

“അപ്പാ ,,,,,,,,,,,,,,,,,”

ആദി ,അവളുടെ നാവിൽ നിന്നും വന്ന ആ വിളികേട്ട് ആശ്‌ചര്യപ്പെട്ടു.

ഇത്ര നാളും ബംഗാളി മാത്രം സംസാരിച്ചിരുന്ന ലോപമുദ്ര തമിഴ് സംസാരിക്കുന്നു.

“അപ്പാ ,,,,

ഇങ്കെ പാരപ്പാ ,,,,,

ഉന്നോടെ പാപ്പാവേ പാരപ്പാ “

 

അവളുടെ ആ വാക്കുകൾ കേട്ട്  ഒരു നടുക്കത്തോടെ ആ വൃദ്ധൻ ആദിയുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി  ലോപമുദ്രയെ നോക്കി.

ആദി എന്താണ് നടക്കുന്നത് എന്നറിയാതെ അത്ഭുതത്തോടെ ഒരേ സമയം ചുടലയെയും കാളിചരൺ മാമനെയും നോക്കി .

അവരുടെ മുഖത്ത് യാതൊരു വിധ ഭാവഭേദങ്ങളുമില്ലായിരുന്നു.

അതെ സമയം  ലോപമുദ്ര , തന്റെ മൃദുവായ വിരലുകൾ കൊണ്ട് ആ വൃദ്ധന്റെ കവിളിൽ തലോടി,

അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ  നദിപോലെ ഒഴുകി.

“എന്നൈ പാരപ്പാ ,,,,

ഇത് നാൻ ,,,

ഉൻ രംഗനായകി ,,,,,

ഉൻ പാപ്പാ ,,,

നാപ്പത് വര്ഷം മുന്നാലെ എരന്ത് പോന

 ഉൻ രംഗനായകി താപ്പാ നാൻ ,,, “

 

ആദി നടുങ്ങിപ്പോയി, അവളുടെ വാക്കുകൾ കേട്ട്

ലോപമുദ്ര നാൽപ്പത് വർഷം മുൻപ് മരണപ്പെട്ടു പോയ വൃദ്ധന്റെ മകൾ രംഗനായകി എന്ന സത്യം

രംഗനായകിയുടെ പുനർജന്മമാണ് ബംഗാളിൽ ബാവുൽ ഗായകനായ കാളി ചരണിന്റെ മകളായ ജനിച്ച ലോപമുദ്ര .

വൃദ്ധൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.