“സിവനേ,,,
ഒരു വാട്ടി,, എനക്ക് എൻ പാപ്പായെ കാട്ടികൊടുങ്കളെ,,,
ഒരു വാട്ടി പോതുമേ”
ആ സാധു ആദിയുടെ കൈകളിൽ മുറുകെ പിടിച്ചു വിതുമ്പിക്കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.
സങ്കടത്തോടെ ആദി ചുടലയെ നോക്കി.
അന്നേരം ചുടലയുടെ മുഖത്ത് യാതൊരു ഭാവഭേദാദികളുമില്ലായിരുന്നു.
വികാരശൂന്യമായ മുഖം മാത്രം.
“കരയല്ലേ ,,മാമാ,,പാപ്പാ ഈ മണ്ണിലെവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ കൊണ്ട് വന്നു മുന്നിൽ നിർത്തിയേനെ, മരിച്ചു പോയ പാപ്പായെ ഞാൻ എങ്ങനെയാ കൊണ്ട് വരിക മാമാ,,മനുഷ്യനല്ലേ ഞാൻ ഈശ്വരനല്ലല്ലോ ….കരയല്ലേ ,,,”
ആദിയും സങ്കടത്തോടെ വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.
“ചുടലെ ,,,മാമനോട് ഒന്ന് പറയെടാ കരയല്ലേ എന്ന് ,,എനിക്കിത് കണ്ടു സഹിക്കാൻ വയ്യെടാ,” വിതുമ്പലോടെ നിറയുന്ന മിഴികളോടെ വൃദ്ധനെ കെട്ടിപ്പിടിച്ചു കൊണ്ട് ചുടലയെ നോക്കി പറഞ്ഞു.
“അന്പും നീ,, അറിവും നീ,,
ഉടലും നീ ,,ഉണർവ്വും നീ,,
സവമും നീ,, ,സിവമും നീ,,
സിവനും നീ,,കടവുളും നീ
ഈ മണ്ണുക്ക് കടവുളേ നീ താനെടാ
കടവുൾ ഇങ്കെ ഇരുക്കുമ്പോത്
നാൻ എന്ന സെയ്‌വേണ്ടാ
എന്നാലേ മുടിയാതെടാ
ഉന്നാലെ മട്ടും മുടിയുംടാ,,”
പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന വൃദ്ധന്റെ കണ്ണുനീർ ശങ്കരൻ തൻവിരലാൽ ഒപ്പി.
തന്റെ നെഞ്ചിലേക്ക് ആ മനുഷ്യന്റെ മുഖം ചേർത്ത് പുറത്ത് തലോടി.
“കരയല്ലേ മാമാ,,,മാമന് ഞാനില്ലേ കൂടെ ,,കരയല്ലേ ” എന്ന് അൻപ് നിറഞ്ഞ ശങ്കരൻ ആ മനുഷ്യനെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.
അത് കണ്ടു ചുടല കൈകൾ കൂപ്പി
“ഇന്ത മണ്ണോടെ കടവുളേ നീ അഴാതെടാ,,,,”
എന്നപേക്ഷിച്ചു.
ശ്മശാനഭൂമിയാകെ നിർത്താതെ ഇളം കാറ്റ് വീശികൊണ്ടെയിരുന്നു.
ശങ്കരന്റെ വക്ഷസിൽ സകലദുഖങ്ങളും സമർപ്പിച്ചു കൊണ്ട് കരയുകയായിരുന്ന സാധു മനുഷ്യന്റെ കരച്ചിലിനു അറുതിവന്നു.
ഈശ്വരനോട് ചേർന്നിരിക്കുമ്പോൾ അനുഭവിക്കുന്ന അതെ ശാന്തിയും സമാധാനവും ആ ഭ്രാന്തന്റെ ഉള്ളിലും നിറയുകയുണ്ടായി.
ശങ്കരൻ ഒരു കുഞ്ഞിന്റെ കരച്ചിലടക്കുന്ന പോലെ ആ മനുഷ്യന്റെ പുറത്ത് മെല്ലെ തലോടിക്കൊണ്ടേയിരുന്നു.
കൈയിൽ അപ്പോളും മകളുടെ കൊലുസ്സ് മുറുകെ പിടിച്ചിരുന്നു ആ പാവം.
മെല്ലെയൊരു ചാറ്റൽ മഴ പൊടിഞ്ഞു.
@@@@
സൂപ്പർ…
Angana adhishankarnta kadha thudarinnu heavy heavy ?❤️?
അടി തുടങ്ങാറായി. കാലം മാറാനും സമയമായി
?????
Kidu
കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്
ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ് ആയിരുന്നു അത്
ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ
Nxt part വായിക്കട്ടെ
പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ
ഇന്ന് ശിവരാത്രി?