അപരാജിതൻ -39 5513

വർഷങ്ങൾക്ക് മുൻപ് പൂജ ചെയ്തു കൊണ്ടിരുന്ന ഒരു സാധു ബ്രാഹ്മണൻ, തന്റെ മകളെ കാലകേയൻ എന്ന മഹാശയൻ കൊണ്ടുപോയി പച്ചയ്ക്ക് തീകൊളുത്തി ബലിയർപ്പിച്ചതറിഞ്ഞു മനോനില തെറ്റിയ സാധു.

ഇന്നും അയാൾ ഒരു ഭ്രാന്തനായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഇടയ്ക്ക് കലിശപുരത്ത് പോയി കാലകേയന്റെ മാളികയുടെ മുന്നിൽ പോയി ശപിക്കും.

“എന്ന കിളവാ ” ചുടല ശിരസ്സാട്ടി കുലുക്കി ആ വൃദ്ധനോട് ചോദിച്ചു.

“പാപ്പാ എൻ പാപ്പാ” എന്നയാൾ വിതുമ്പി.

മുണ്ടിന്റെ കോന്തലയിൽ നിന്നും ഒരു വെള്ളികൊലുസ്സ് കൈയിലെടുത്തു ചുടലയെയും ആദിയെയും കാണിച്ചു അത് മുഖത്തോട് ചേർത്ത്

“പാപ്പാ ,,,എൻ പാപ്പാ ,,

എൻ ചെല്ലപുള്ളൈ ,,,

എൻ പാപ്പാ ,,,എൻ രാസാത്തി ,,

എൻ പാപ്പാ,”

എന്ന് വിതുമ്പികരഞ്ഞു .

ആ കരച്ചിൽ കണ്ടപ്പോൾ അവന്റെ ഇടനെഞ്ചു വിങ്ങി.

അവൻ ഇരുന്നയിടത്തു നിന്നും എഴുന്നേറ്റു കൂനികൂടി കരയുന്ന മുഷിഞ്ഞവേഷവും ദുർഗന്ധവുമുള്ള ആ വൃദ്ധന്റെ മുന്നിലായി പോയി മുട്ട് കുത്തിയിരുന്നു.

“പാപ്പാ ,,എൻ പാപ്പാ ,,,”

എന്ന് വിങ്ങിപ്പൊട്ടി ആദിയുടെ മുഖത്തേക്ക് നോക്കി കൈകൾ കൂപ്പി ആ പാവം കരഞ്ഞു കൊണ്ടിരുന്നു.

“കരയല്ലേ  മാമാ ,,,,,,,,,,,,” ആദി വിഷമത്തോടെ കെട്ടി പിടിച്ചു.

ആ വൃദ്ധ൯ അവന്റെ നെഞ്ചിൽ മുഖം പൊത്തി വിങ്ങിപൊട്ടികരഞ്ഞപ്പോൾ

ആ കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു കൊണ്ടിരുന്നു.

കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ആ മനുഷ്യന്.

മുഖവും ചുണ്ടുകളും വിറയ്‌ക്കുകയായിരുന്നു ആ സാധുവിന്റെ.

ആദിയുടെ മുഖത്തേക്ക് ദയനീയതോടെ നോക്കി.

 

“സിവനേ ,,,,, കടവുളെ ,,, ,എൻ പാപ്പാ ,,,,,,,,,,”

ആദിയുടെ നെഞ്ചിലേക്ക് വീണ്ടും ആ സാധു  മുഖം പൊത്തി.

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“കരയല്ലേ മാമാ ,,,അഴാതെ ,,,, കരയണ്ട ,,,”

അവൻ ആ കണ്ണുകൾ തന്റെ വിരൽ കൊണ്ട് ഒപ്പി

ആദി ചുടലയെ നോക്കി.

“എന്താടാ മാമൻ ഇങ്ങനെ ?” ഇടറുന്ന കണ്ഠത്തോടെ ആദി ചുടലയോടു ചോദിച്ചു

അന്നേരം ചുടലയുടെ കണ്ണുകൾ ആർദ്രമായിരുന്നു.

“നാൽപ്പത് വർഷം ,,, ഈ കിഴവന്റെ മകൾ പോയിട്ട് ഇന്നേക്ക് നാൽപ്പത് വർഷം ,,അന്ത നാൽപ്പത് വര്ഷമാ ഇവൻ പൈത്യക്കാരൻ ,,,” ചുടല  തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

ആദി തന്റെ നെഞ്ചിൽ മുഖം ചേർത്ത് വിങ്ങിപ്പൊട്ടുന്ന ആ മനുഷ്യനെ കെട്ടിപിടിച്ചു പുറത്ത് മെല്ലെ തലോടി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.