അപരാജിതൻ -39 5513

“വേണ്ടാ,,നീയൊന്നും പറയണ്ട,,, എനിക്ക് കേൾക്കുകയും വേണ്ടാ,, അവളെന്റെ ആരുമല്ല , അവൾ അവ്വയാറുമല്ല,,എനിയ്ക്കു ഇഷ്ടവുമല്ല”

“സങ്കരാ,,,എൻ കണ്കളെ പാര് ,,,”

അത് കേട്ട് ശങ്കരൻ ചുടലയുടെ കണ്ണിലേക്ക് നോക്കി.

“എതുക്ക് നീ അങ്കെ പോയി ,,അവളെ പാർത്തേ,,?,”

“അത് ,,അതുപിന്നെ ,,,അരുതാത്തത് ചെയ്താ പോയി കാണില്ലേ,,,”

ചുടലയുടെ മുഖത്തു നോക്കാതെ ആദി പറഞ്ഞു

ചുടല അല്പം നേരം മിണ്ടാതെയിരുന്നു

“തായി നിനക്ക് ആരുമല്ല,,തായിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്കെന്താ,, കണ്ണ് പോകുകയോ നോവ് കൂടുകയോ പ്രാണൻ പോകുകയോ ചെയ്താൽ പിന്നെ നിനക്ക് എന്താടാ വിഷമം സങ്കരാ ” ചുടല ഉറച്ച ശബ്ദത്തോടെ ചോദിച്ചു.

“ചുടലെ,,,,,,,,,,,,,,” കോപത്തോടെ ആദി ചുടലയെ വിളിച്ചു.

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

“അവളെനിക്ക് ആരുമല്ല ,,

പക്ഷെ എന്റെ മാത്രമെന്ന് പറഞ്ഞെന്റെ മനസ്സിൽ എന്റെ ലക്ഷ്മിയമ്മ ഉറപ്പിച്ചു തന്ന പെണ്ണാ അവൾ,,

അങ്ങനെ  ഒരുപാട് കാലം ഈ ഇടനെഞ്ചിൽ കൊണ്ട് നടന്നതാ അവളെ,,

അവൾക്ക് നൊന്താൽ,എനിക്ക് സഹിച്ചെന്നു വരില്ല,

അപ്പൊ  എന്റെ നെഞ്ചും നോവും,,

ചിലപ്പോൾ ഞാൻ കരഞ്ഞെന്ന് വരും,,

അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമെനിക്കില്ല ”

വികാരാവേശത്തോടെ അവൻ പറഞ്ഞു മുഖം താഴ്ത്തിയിരുന്നു മണ്ണിൽ നിന്നും കല്ലുകൾ എടുത്ത് വെറുതെ എറിഞ്ഞുകൊണ്ടിരുന്നു.

ചുടല അത് കണ്ടു പുഞ്ചിരിച്ചുകൊണ്ട് ഇരുന്നയിടത്തു നിന്നു പിന്നിലേക്ക് ചാഞ്ഞു കിടന്നു പുലമ്പികൊണ്ടിരുന്നു.

“എൻ സങ്കരൻ ,,,,,,,,,അപരാജിതൻ ,,,സങ്കരൻ ,,,,,,,,,അപരാജിതൻ ,, “.

കുറെ നേരത്തേക്ക് അവർ പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെയിരുന്നു.

അന്നേരമാണ് ,

തെണ്ടൽ കഴിഞ്ഞു ഭ്രാന്തൻ വൃദ്ധൻ മുഷിഞ്ഞ വേഷത്തോടെ കവാടത്തിലേക്ക് നടന്നടുത്തത്.

ആദിയെ കണ്ടു വൃദ്ധൻ കൈകൾ കൂപ്പി.

അവർക്ക് ഒരു ശല്യമാകാതെ കുറച്ചു മാറി ഒരു മൂലയിലായി കൂനികൂടിയിരുന്നു.

അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത വിഷമമുണ്ടായിരുന്നു.

കുഴിഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞുവീഴുന്നുണ്ടായിരുന്നു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.