അപരാജിതൻ -39 5341

“ചുടലെ,,,എന്റെ ലക്ഷ്മിയമ്മ തോൽക്കാതെയിരിക്കാനാ ഈ ആദിശങ്കരൻ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത്,,,നീ മുന്നേ പറഞ്ഞ പോലെ ,,ഈ മണ്ണിൽ മരണമെന്റെ മുന്നിൽ വന്നു നിൽക്കുന്ന നിമിഷവും എന്റെ ലക്ഷ്മിയമ്മ ജയിച്ചു തന്നെ നിൽക്കും അതെന്റെയുറപ്പാ,,, വേറെയാരുമില്ലെങ്കിലും എന്റെ ലക്ഷ്മിയമ്മയുണ്ട് എന്റെ കൂടെ”

 

ആദി തന്റെ നെഞ്ചിൽ മെല്ലെയൊന്നിടിച്ചു.

 

“എന്റെ കൂടെയുണ്ടെടാ,,, ഞാൻ വീണുപോയാൽ എന്നെ തല്ലിയെഴുന്നേൽപ്പിക്കാൻ എന്റെ കൂടെയുണ്ടെടാ,,,പിന്നെ ഞാൻ എങ്ങനെയാടാ തോൽക്കുന്നത്,, തോൽക്കുക എന്ന് പറഞ്ഞാൽ,,,

കൂടിവന്നാൽ ഞാൻ മരിക്കും,,അങ്ങനെ മരിക്കേണ്ടി വന്നാൽ എന്നെ തോൽപ്പിക്കുന്നവന്റെ തല പിഴുതെടുത്ത് കൈയിൽ പിടിച്ചെന്റെ ലക്ഷ്മിയമ്മയെ ജയിപ്പിച്ചിട്ടേ ഞാൻ ചാകൂ ,,അല്ലാതെ ഞാൻ ചാകില്ലെടാ”

ആദി നിർത്താതെ ഉറക്കെ ചിരിച്ചു.

 

ചുടല അവനെ നോക്കി കൈ കൂപ്പി

 

“സങ്കരാ,,,,എൻ അന്പേ എൻ അറിവേ ,,അറിവഴകാ ,,,അപരാജിതാ ,,,,,” എന്ന് വിളിച്ചു.

“അപരാജിതനോ ?….അതൊരു പുതിയ പേരാണല്ലോ ചുടലെ ,,,”

ചുടല മറുപടിയൊന്നും പറയാതെ ചിരിച്ചു.

 

അല്പം കഴിഞ്ഞ്

 

“സങ്കരാ,,,,ഇന്നലെ എന്ത് നടന്നു ?” ഒരു ചിരിയോടെ ചുടല ചോദിച്ചു

ആ ചോദ്യം കേട്ടപ്പോൾ ആദിയുടെ മുഖമൊന്നു മാറി.

“ഇന്നലെ ,,ഞാൻ ,ഞാൻ ,,ദേവർമഠത്തിൽ പോയിരുന്നു”

“എന്തിനാ പോയത് ?”

“അവൾ ,,,അവൾ കാൽ പൊള്ളിച്ചു കണ്ണിൽ കാരം പൊത്തി,,,കൊറേ വേദന സഹിച്ചു ,,” വിഷമത്തോടെ ആദി പറഞ്ഞു.

“ആര് ,,,?” ചുടല ചോദിച്ചു

“അവൾ”

“യാര് അവൾ ?” ചുടല വീണ്ടും ചോദിച്ചു.

ആദി മറുപടിയൊന്നും പറഞ്ഞില്ല

“അവ്വയാരാണോ സങ്കരാ ?” ചുടല പുഞ്ചിരിയോടെ ചോദിച്ചു.

അവനതു കേട്ട് ഇഷ്ടക്കേടോടെ ചുടലയെ നോക്കി.

“അവ്വയാർ അല്ല,,, പാർവ്വതി ”

“അതു താനേ നാനും സൊന്നെ ,,,അവ്വയാർ ”

“അല്ല…..” ആദി മറുത്ത് പറഞ്ഞു

“സങ്കരാ,,,അവ്വയാർ എൻപത് സിവസൈല അയ്യനാരുടെ മനൈവി,,,മനസിലായില്ലേ ,,ശിവശൈലക്കാരുടെ അയ്യനാരുടെ ഭാര്യയാണ് അവ്വയാർ,, അതിന്റെ തെളിവാണ് അവ്വയാരുടെ കൈയിലെ ഗൗരിശങ്കരം,,നീയാണ് അവരുടെ അയ്യനാർ ,,,ഇനി ഞാൻ കൂടുതൽ പറയണോ ”

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.