അപരാജിതൻ -39 5513

റോഡിലേക്ക് നടന്നു.

നല്ല വെയിൽ ഉണ്ടായിരുന്നു.

അവൻ നടക്കും വഴി തനിക്ക് അപകടം നടന്ന സ്ഥലം കണ്ടു .

അവൻ റോഡിന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് നടന്നു.

താഴേക്ക് ഇറങ്ങി മുൻപോട്ടു നടന്നു .

ഒടുവിൽ തന്റെ കാർ പോയി ഇടിച്ചു നിന്ന മരച്ചുവട്ടിൽ വന്നു നിന്നു.

കാറിടിച്ച പാട് ഇപ്പോഴും മരത്തിലുണ്ടായിരുന്നു.

ആ മരത്തിന്റെ മുകളിരുന്നാണ് കാലൻ കോഴി നിർത്താതെ കരഞ്ഞതും എന്നവൻ ഓർത്തു.

അവൻ ഫോണെടുത്തു അനുപമയെ വിളിച്ചു.

താൻ നിൽക്കുന്ന ഇടവും അതുപോലെ ബാലു എട്ടു മാസത്തിലേറെയായി മിസ്സിംഗ് ആണെന്നും അവളോട് പറഞ്ഞു.

“മനുവേട്ടാ ,,അതായത് മനുവേട്ടൻ ആക്സിഡന്റ് ആയി കിടന്ന സമയം മുതൽ ബാലുച്ചേട്ടനും അവിടെയില്ലന്നാണോ”

“ഓ ,,,അത് ശരിയാണല്ലോ ,,,അനൂ ..ഇനി എന്തെങ്കിലും ,,,” അവൻ ഒരു നടുക്കത്തോടെ  ചോദിച്ചു

“മനുവേട്ടാ ,,എനിക്കും ഭയം തോന്നണു ,,ഇനി വല്ല സുഖമില്ലായ്മ വല്ലതും വന്നു കാണുമോ ,,,”

“അനൂ ,,,എനിക്കൊരു പിടിയും കിട്ടണില്ല ”

“മനുവേട്ടാ ,,എന്നാൽ പിന്നെ അന്ന് ഡെയിലി മനുവേട്ടൻ ബാലുച്ചേട്ടനെ കൊണ്ട് വിടാറുള്ള സ്ഥലമില്ലേ ,,അവിടെ  അന്വേഷിച്ചാൽ ബാലുച്ചേട്ടൻ താമസിക്കുന്ന വീട് കണ്ടുപിടിക്കാല്ലൊ ,,അവിടത്തെ നാട്ടുകാർക്ക് അറിയുമായിരിക്കുമല്ലോ ,,,”

“ഹമ് ,,,,ഇനി അങ്ങനെ ചെയ്യാം ,,പക്ഷെ ഇവിടെ നിന്നും ദൂരമുണ്ട് അനൂ ”

“മനുവേട്ടാ ,,ഇനി ഇപ്പോ നിൽക്കുന്ന സ്ഥലത്തു തപ്പിയിട്ട് ഒരു കാര്യവുമില്ല ,, ഇത് മാത്രേ വഴിയുള്ളു ,, ”

“ഹ്മ്മ് ,,ഞാൻ എന്നാ ഇന്ന് തന്നെ പോവാം ,,,”

“ഉവ്വ് മനുവേട്ടാ ,,പിന്നെ ആ സ്ഥലത്തു അധികം നേരം നിൽക്കണ്ട അവിടെ വെച്ചല്ലേ മനുവേട്ടന് അപകടം പറ്റിയത് ”

മനു അതുകേട്ടു ഫോൺ പിടിച്ചു കൊണ്ട് തിരികെ നടന്നു റോഡിൽ കയറി .

ബസ് സ്റ്റോപ്പിൽ വന്നു നിന്നു.

കാൽ മാണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സ്റ്റേറ്റ് ബസ് വന്നു.

അവനതിൽ കയറി.

ബാലുവിനെ കൊണ്ട് വിടാറുള്ള സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു.

ബസ് നീങ്ങി തുടങ്ങി.

@@@@@

ലക്ഷ്യസ്ഥാനത്ത് ബസ് എത്തിയപ്പോൾ മനു അതിൽ നിന്നുമിറങ്ങി.

വളരെ വിജനമായ ഒരു മലമ്പ്രദേശമാണ്.

അവിടെയാണ് സ്ഥിരമായി ബാലുവിനെ കൊണ്ട് വിടാറുണ്ടായിരുന്നത്. ബാലു നടന്നു പോകാറുള്ള വഴിയിൽ മനു എത്തി.

ഇരുവശത്തും ഉയരത്തിലുള്ള അക്കേഷ്യമരങ്ങൾ നിറഞ്ഞ ഒരു ടാർ ചെയ്യാത്ത കല്ലും മണ്ണും നിറഞ്ഞയൊരു വഴി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.